Don't Miss

ഒമ്പതുമാസത്തെ ബഹിരാകാശവാസത്തിന് ശേഷം സുനിതാവില്യംസും വില്‍മോറും ഭൂമിയിലേയ്ക്ക് തിരിച്ചു

ഒന്‍പത് മാസത്തിലേറെ നീണ്ട കാത്തിരിപ്പിനും അനിശ്ചിതത്വങ്ങള്‍ക്കും ശേഷം നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും തിരിച്ചുവരവില്‍. സുനിതയുമായുള്ള യാത്രാപേടകം രാവിലെ പത്തരയോടെ ബഹിരാകാശ നിലയവുമായുള്ള (ഐഎസ്എസ്) ബന്ധം വേര്‍പെടുത്തി ഭൂമിയിലേയ്ക്ക് തിരിച്ചു. നാളെ പുലര്‍ച്ചെ 3.30ന് ഇവര്‍ ഭൂമിയില്‍ എത്തുമെന്നാണു നിഗമനം.

2024 ജൂണ്‍ മുതല്‍ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിയുകയായിരുന്നു.

ക്രൂ-9 സംഘത്തിലെ നാല് പേരും യാത്രാ പേടകമായ ഡ്രാഗണ്‍ ഫ്രീഡം പേടകത്തിലുണ്ട്. സുനിതയ്ക്കും ബുച്ചിനും പുറമെ നിക് ഹേഗ്, അലക്‌സാണ്ടര്‍ ഗോര്‍ബനോവ് എന്നിവരാണ് ക്രൂ-9 സംഘത്തിലുള്ളത്. ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നം നേരിട്ടതോടെയാണ് ബഹിരാകാശനിലയത്തില്‍ സുനിതയ്ക്കും വില്‍മോറിനും 9 മാസം താമസം വേണ്ടി വന്നത്. ക്രൂ-10 ബഹിരാകാശ ഗവേഷണ സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ എത്തിയതോടെ ദൗത്യം പൂര്‍ത്തിയാക്കി ക്രൂ-9 സംഘം ഭൂമിയിലേക്ക് മടങ്ങുകയാണ്.

വെറും 8 ദിവസത്തെ പരീക്ഷണ ദൗത്യത്തിനായിട്ടാണ് സുനിതയും ബുച്ച് വില്‍മോറും പോയത്. എന്നാല്‍ അത് 9 മാസത്തിലേറെ നീണ്ടു. ക്രൂ-9 സംഘത്തെ ഭൂമിയിലേക്ക് വഹിച്ചുകൊണ്ടുവരുന്ന സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ഫ്രീഡം പേടകം സുനിതയുടെയും ബുച്ചിന്റെയും മടങ്ങിവരവോടെ വാര്‍ത്താപ്രാധാന്യം നേടിയിരിക്കുകയാണ്.

ഇരുവരെയും മടക്കിക്കൊണ്ടുവരാന്‍ ഇതിനിടെ പലതവണ നാസ ശ്രമിച്ചിരുന്നു. എന്നാല്‍ സ്റ്റാര്‍ലൈനറിലെ ത്രസ്റ്ററുകള്‍ക്കുള്ള തകരാറും ഹീലിയം ചോര്‍ച്ചയും പേടകത്തിന്റെ മടക്ക യാത്ര പ്രതിസന്ധിയിലാക്കി. ബഹിരാകാശ യാത്രികരുടെ സുരക്ഷ പരിഗണിച്ച് ഈ സ്റ്റാര്‍ലൈനര്‍ പേടകം പിന്നീട് ആളില്ലാതെ നിലത്തിറക്കുകയാണ് ബോയിംഗുമായി ചേര്‍ന്ന് നാസ ചെയ്തത്. ഇതാണ് മടക്കയാത്ര നീട്ടിയത്.


  • യുകെയില്‍ തരംഗമായ മലയാളിയുടെ നാടന്‍ വാറ്റ് 'മണവാട്ടി' ഇനി കൊച്ചിയിലും
  • നടിയെ ആക്രമിക്കാനുള്ള ദിലീപിന്റെ ക്വട്ടേഷന്‍ ഒന്നരക്കോടിയെന്ന് പള്‍സര്‍ സുനി
  • ഇംഗ്ലണ്ടില്‍ ദയാവധ ബില്‍ ഉടന്‍ നടപ്പിലാകില്ല!
  • മലയാളത്തിലും ഇംഗ്ലീഷിലും ബൈബിള്‍ പകര്‍ത്തി എഴുതി യുകെ മലയാളി
  • വിശ്വസ്തര്‍ക്കു സ്ഥാനങ്ങള്‍; നിലമൊരുക്കി പിണറായി
  • ഓട്ടിസം പരിചരണത്തിലെ മിനു സ്പര്‍ശം
  • യുകെ ഫാമിലി വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സമൂഹ മാധ്യമ താരത്തിന്റെ ഭര്‍ത്താവ് അറസ്റ്റില്‍
  • ലണ്ടന്‍ സ്വദേശിയുടെ ഭാര്യയും മലയാളിയുമായ സൗമ്യ യുഎന്നിലെ ഇന്ത്യന്‍ പ്രതിനിധി
  • മലയാളി ഡോക്ടര്‍ ദമ്പതിമാരുടെ 7.5 കോടി തട്ടി; ചൈനീസ് പൗരന്മാര്‍ അറസ്റ്റില്‍
  • ഭര്‍ത്താക്കന്മാരുടെ മദ്യപാനത്തില്‍ സഹികെട്ട് വീട്ടുവിട്ടിറങ്ങിയ യുവതികള്‍ പരസ്പരം വിവാഹം കഴിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions