ചരമം

മലയാളി വ്യവസായിയായ പുഷ്കാസ് വാസു ലണ്ടനില്‍ അന്തരിച്ചു

ലണ്ടന്‍: യുകെ മലയാളിസമൂഹത്തിനു ഞെട്ടലായി ഒന്നിന് പിറകെ ഒന്നായി മരണവാര്‍ത്തകള്‍. ഈസ്റ്റ് ലണ്ടനിലെ ബിസിനസുകാരനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പുഷ്കാസ് വാസു (66) ആണ് അന്തരിച്ചത്. അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് ലണ്ടനില്‍.

തിരുവനന്തപുരം കാപ്പില്‍ എം.എം ഹൗസില്‍ പരേതനായ എന്‍. വാസുവിന്റെയും സുഭാഷിണിയുടെയും മകനാണ്. ഭാര്യ ബീന പുഷ്കാസ്. നീതു പുഷ്കാസ്, നിധി പുഷ്കാസ് എന്നിവര്‍ മക്കളാണ്.

മുന്‍ ഇടവ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായിരുന്ന സദാശിവന്റെ സഹോദര പുത്രനാണ്. ദീര്‍ഘകാലം ഈസ്റ്റ് ലണ്ടനിലെ പ്ലാസ്റ്റോയില്‍ 'എഡ്ഗാര്‍ വൈന്‍സ്' എന്ന വ്യാപാരസ്ഥാപനത്തിന്റെ ഉടമയായിരുന്നു. ബ്രിട്ടനിലെ ആദ്യ മലയാളി സംഘടനയായ മലയാളി അസോസിയേഷന്‍ ഓഫ് യുകെയുടെ (എംഎ യുകെ.) സജീവ പ്രവര്‍ത്തകനും ലൈഫ് മെംബറുമായിരുന്നു.

എംഎ യുകെയുടെ എല്ലാ ആഘോഷങ്ങളിലും ചാരിറ്റി പ്രവര്‍ത്തനങ്ങളിലും മുന്‍നിരയില്‍ നിന്നിരുന്ന പുഷ്കാസ് അസോസിയേഷന്റെ ചീഫ് ഫിനാന്‍സ് ഓഫിസറായും ഡയറക്ടറായും പ്രവvത്തിച്ചു. നാട്ടിലും ബിസിനസ് രംഗത്ത് സജീവമായിരുന്നു.

  • നാഗര് വീട്ടില്‍ രാധമ്മയുടെ സ്മരണാഞ്ജലി
  • ന്യൂപോര്‍ട്ടിലെ മലയാളി നഴ്സ് ജൂലി കാന്‍സര്‍ ബാധിച്ചു നാട്ടില്‍ മരണമടഞ്ഞു
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന്റെ പൊതുദര്‍ശനം ഞായറാഴ്ച; സംസ്കാരം തിങ്കളാഴ്ച
  • മറിയാമ്മ മത്തായി നിര്യാതയായി
  • യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി
  • കെറ്ററിംഗിലെ ഷൈജു ഫിലിപ്പിന് 14ന് അന്ത്യയാത്ര; പൊതുദര്‍ശനവും സംസ്‌കാരവും രണ്ടു ദിവസങ്ങളിലായി
  • സൗദിയില്‍ വാഹനാപകടം: ലണ്ടന്‍ മലയാളിയും പ്രതിശ്രുത വധുവും കൊല്ലപ്പെട്ടു
  • നോര്‍ത്താംപ്ടണില്‍ മരിച്ച അഞ്ജു അമലിന്റെ സംസ്കാരം ശനിയാഴ്ച
  • മലയാളി നഴ്സ് കുവൈറ്റില്‍ അന്തരിച്ചു; വിട വാങ്ങിയത് കണ്ണൂര്‍ സ്വദേശിനി
  • ലണ്ടനിലെ മലയാളി ഫിസിയോതെറാപ്പിസ്റ്റ് നാട്ടില്‍ അന്തരിച്ചു; വിട പറഞ്ഞത് അങ്കമാലി സ്വദേശിനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions