ലെസ്റ്റര്‍: കേരള നഴ്സസ് യുകെ അണിയിച്ചൊരുക്കുന്ന രണ്ടാമത് നഴ്സിംഗ് കോണ്‍ഫറന്‍സൂം നഴ്‌സസ് ഡേ ആഘോഷങ്ങളും മെയ് 17ന് ലെസ്റ്ററില്‍ വച്ചു നടക്കും. ലെസ്റ്ററിലെ വിശാലമായ പ്രജാപതി ഹാളില്‍ വച്ചാണ് രണ്ടാമത് കോണ്‍ഫറന്‍സിന് തിരി തെളിയുക. കോണ്‍ഫറന്‍സിന്റെ ഔദോഗിക രജിസ്‌ട്രേഷന്‍ ഇന്ന് (ശനിയാഴ്ച) ആരംഭിക്കും. ഇപ്രാവശ്യം ആദ്യം രജിസ്ട്രര്‍ ചെയ്യുന്ന 1000 നഴ്സുമാര്‍ക്ക് ആയിരിക്കും കോണ്‍ഫറന്‍സില്‍ സംബന്ധിക്കാന്‍ സാധിക്കുക.
കഴിഞ്ഞ പ്രാവശ്യത്തെ കോണ്‍ഫറന്‍സിന്റെ ടിക്കറ്റുകള്‍ വെറും മൂന്നുദിവസം കൊണ്ടായിരുന്നു വിറ്റു തീര്‍ന്നത്. പ്രഥമ കോണ്‍ഫറന്‍സിനെപോലെ തന്നെ ഒട്ടേറെ പുതുമകള്‍ നിറച്ചാണ് രണ്ടാമത്തെ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും അരങ്ങേറുന്നത്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന റീല്‍സ് കോമ്പറ്റീഷനുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറല്‍ ആയിട്ടു മുന്നോട്ട് പോകുന്നു എന്നത് അതിന്റെ തെളിവാണ്. കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന അബ്‌സ്ട്രാക്ട് കോമ്പറ്റീഷന്റെ എന്‍ട്രികള്‍ അയക്കേണ്ട അവസാന തീയതി മാര്‍ച്ച് 29 ആണ്.
രണ്ടാമത് നഴ്‌സിങ് കോണ്‍ഫറന്‍സിലും നഴ്‌സ് ഡേ ആഘോഷങ്ങളിലും മുഖ്യാതിഥിയായി എന്‍എംസി ഇന്‍ട്രിം ചീഫ് എക്‌സിക്യൂട്ടീവ് ആന്റ് രജിസ്ട്രാര്‍ പോള്‍ റീസ് എംബിഇ പങ്കെടുത്തു സംസാരിക്കും. പോള്‍ റീസിനൊപ്പം യുകെയിലെ മലയാളി നഴ്‌സുമാരുടെ അഭിമാന പാത്രങ്ങളായ ആര്‍സിഎന്‍ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യന്‍, കെന്റ് ആന്റ് ആഷ്‌ഫോര്‍ഡ് എംപി സോജന്‍ ജോസഫ് എന്നിവര്‍ പങ്കെടുക്കും. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളായി യൂണിവേഴ്‌സിറ്റി ഹോസ്പിറ്റല്‍സ് ഓഫ് ലെസ്റ്റര്‍ (ജനറല്‍, റോയല്‍ ആന്റ് ഗ്ലെന്‍ഫീല്‍ഡ് ഹോസ്പിറ്റല്‍സ്) ചീഫ് എക്‌സിക്യൂട്ടീവായ റിച്ചാര്‍ഡ് മിഷേലും ചീഫ് നഴ്‌സിംഗ് ഓഫീസറായ ജൂലി ഹോഗും പങ്കെടുത്തു സംസാരിക്കും.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സില്‍ വിവിധ സബ്ജെക്ടുകളെ മുന്‍ നിറുത്തി സെക്ഷനുകള്‍ നല്‍കാന്‍ സ്പീക്കേഴ്‌സ് ആയി എത്തുന്നത് തങ്ങളുടെ കരിയറില്‍ വളരെയധികം വ്യക്തി മുദ്ര പതിപ്പിച്ച ഡോക്ടര്‍ മഞ്ജു സി പള്ളം, ഡോക്ടര്‍ ഡില്ലാ ഡേവിസ്, റോസ് മേരി മാത്യു തോമസ്, ഷീബ ഫിലിപ്പ് എന്നിവരാണ്. നഴ്‌സിംഗ് മേഖലയില്‍ ഇവരുടെ പ്രവര്‍ത്തി പരിചയവും വിജ്ഞാനവും എല്ലാം ഇവരുടെ ക്ലാസ്സുകളില്‍ അന്നേ ദിവസം പങ്കെടുക്കുന്നവര്‍ക്ക് തങ്ങളുടെ മുന്നോട്ടുള്ള നഴ്‌സിംഗ് കരിയറില്‍ മുതല്‍ കൂട്ടാകുമെന്ന് ഉറപ്പാണ്.
നഴ്സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തി മുദ്ര പതിപ്പിച്ചവരാണ് പ്ലീനറി സെഷന്‍ കൈകാര്യം ചെയ്യുന്നത്. നാല് സബ്ജക്ടുകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പങ്കെടുക്കുന്നവരിലേക്ക് എത്തും എന്നതാണ് പ്ലീനറി സെഷന്റെ പ്രത്യേകത. അതോടൊപ്പം പങ്കെടുക്കുന്നവര്‍ക്ക് പ്ലീനറി സെഷന്‍ ചെയ്യുന്നവരോട് ചോദ്യങ്ങള്‍ ചോദിക്കാനുള്ള അവസരം ഉണ്ടായിരിക്കും. രണ്ടാമത് കോണ്‍ഫറന്‍സിന്റെ പ്ലീനറി സെഷനുകള്‍ നടത്താന്‍ മുന്നോട്ടു വരുന്നത് നഴ്‌സിംഗ് രംഗത്ത് തങ്ങളുടേതായ വ്യക്തിത്വത്തില്‍ പതിപ്പിച്ച ലോമി പൗലോസ്, ലീമ ഫിലിപ്പ്, പാന്‍സി ജോസ്, ധന്യ രാധാമണി ധരന്‍, അവരോടൊപ്പം പാനല്‍ മോഡറേറ്ററായി സോണിയ മാണിയും പ്രവര്‍ത്തിക്കും.
കോണ്‍ഫറന്‍സിന്റെ വിജയത്തിനുവേണ്ടി നിരവധി നഴ്‌സുമാര്‍ അടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് ഇതിനോടകം രൂപീകരിച്ചു കഴിഞ്ഞിരിക്കുന്നത്. ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ എല്ലാ കമ്മിറ്റികളെയും കോര്‍ത്തിണക്കുന്ന പ്രോഗ്രാം ലീഡായി മിനിജ ജോസഫ് പ്രവര്‍ത്തിക്കും. രണ്ടാമത് കോണ്‍ഫറന്‍സിന്റെ വിവിധ കമ്മിറ്റികള്‍ താഴെ പറയുന്നവയാണ്.
കോണ്‍ഫറന്‍സിന്റെ രജിസ്‌ട്രേഷന്‍ സംബന്ധമായ കാര്യങ്ങള്‍ നിര്‍വഹിച്ചിരിക്കുന്നത് അലക്‌സ് ചാലയിലിന്റെ നേതൃത്വത്തിലുള്ള രജിസ്‌ട്രേഷന്‍ ടീമാണ്. ജിനി അരുണ്‍, ലൈബീ സുനില്‍, ലീന അന്ന ഫിലിപ്പോസ്, സിനോ റോബി, ശ്രീജ മുരളി, വിന്‍സി ജേക്കബ് എന്നിവരും രജിസ്‌ട്രേഷന്‍ കമ്മറ്റിയില്‍ ശനിയാഴ്ച ആരംഭിക്കുന്ന രജിസ്‌ട്രേഷന്‍ കുറ്റമറ്റ രീതിയില്‍ ആക്കുവാനുള്ള അവസാന ഒരുക്കത്തിലാണ്.
കോണ്‍ഫറന്‍സിലേക്ക് എത്തുന്ന അതിഥികളെ കണ്ടെത്തുവാനും ഉദ്ഘാടനം ചടങ്ങുകള്‍ നടത്തുന്നതും സ്റ്റെഫി ഹര്‍ഷല്‍ ലീഡായ ഇനാഗുറേഷന്‍ ആന്റ് ഇന്‍വിറ്റേഷന്‍ കമ്മിറ്റിയാണ് നഴ്‌സിംഗ് രംഗത്തെ ഉന്നതരെ കോണ്‍ഫറന്‍സ് വേദിയില്‍ എത്തിക്കുവാനുള്ള ഒരുക്കങ്ങളിലാണ് ഈ കമ്മിറ്റി. ഡോക്ടര്‍ അജിമോള്‍ പ്രദീപ്, സിജി സലിംകുട്ടി, ധന്യ രാധാമണി ധരന്‍ എന്നിവരും ഈ കമ്മിറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
നഴ്‌സിംഗ് ഡേ ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന മനോഹരമായ കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍ കോഡിനേറ്റ് ചെയ്യുന്നത് ആനി പാലിയത്ത് ലീഡായ കള്‍ച്ചറല്‍ കമ്മിറ്റിയാണ്. സീമ സൈമണ്‍, ലെയ സൂസന്‍ പണിക്കര്‍, ദിവ്യശ്രീ വിജയകുമാര്‍, റിഞ്ചു റാഫേല്‍, ബെന്‍സി സാജു എന്നിവര്‍ കള്‍ച്ചറല്‍ കമ്മിറ്റിയുടെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു. ഈ വര്‍ഷം നഴ്സുമാര്‍ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സ് ഏവരും ഏറ്റവും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
യുകെയുടെ നാനാഭാഗത്ത് നിന്നും കോണ്‍ഫറന്‍സില്‍ എത്തുന്ന നഴ്‌സുമാരെ സ്വീകരിക്കാനായി ബ്ലെസ്സി ഷാജിയുടെ നേതൃത്വത്തില്‍ വെല്‍ക്കം കമ്മിറ്റി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. അജീഷ് ദേവ്, ആനി പോള്‍, അനു അനീഷ്, ചിത്ര എബ്രഹാം, എല്‍സി കുമാര്‍, ജോജോ തോമസ്, ജോമോന്‍ മാത്യു, മനു മാര്‍ട്ടിന്‍, മിനി ആന്റോ, മോള്‍ബി ജയിംസ്, പ്രീതി നായര്‍, സിമ്മി തോമസ്, സോഫി ചാക്കോ, സ്റ്റെഫി ഡെന്‍സണ്‍ എന്നിവരാണ് വെല്‍ക്കം കമ്മിയിലെ മറ്റ് കമ്മിറ്റി മെമ്പേഴ്‌സ്. കോണ്‍ഫറന്‍സിലെ നഴ്‌സുമാര്‍ക്ക് വേണ്ടി എജുക്കേഷന്‍ സെഷന്‍ പ്‌ളീനറി സെഷന്‍ കോര്‍ഡിനേറ്റ് ചെയ്തിരിക്കുന്നത് സന്ധ്യാ പോള്‍ ലീഡ് ചെയ്യുന്ന എഡ്യൂക്കേഷന്‍ കമ്മിറ്റിയാണ്. സോണിയ മാണി, സീമ സൈമണ്‍, മിനിജ ജോസഫ് എന്നിവരും എഡ്യൂക്കേഷന്‍ കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിച്ചു വരുന്നു.
ഈ വര്‍ഷത്തെ കോണ്‍ഫറന്‍സിന്റെ ഫുഡ് സംബന്ധമായ എല്ലാ കാര്യങ്ങളും ഒരുക്കിക്കൊണ്ടിരിക്കുന്നത് പ്രീജ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഫുഡ് കമ്മറ്റിയാണ്. ഷാജി വെള്ളന്‍ചേരി, ഉഷ അനില്‍കുമാര്‍, സുദിന്‍ ചന്ദ്രന്‍, ബിന്‍സി മാത്യു, നിജി മൂര്‍ത്താട്ടില്‍, മേഴ്‌സി അബി , ജിജി തോമസ്, ഷിബു ഭാസ്‌കരന്‍, സേതുലക്ഷ്മി, ജെസ്സിന്‍ ആന്റണി എന്നിവരും ഈ കമ്മറ്റിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു.
എല്‍ഇഡി വാളില്‍ അത്ഭുതങ്ങള്‍ തീര്‍ക്കുവാന്‍ ടെക്‌നിക്കല്‍ വിഭാഗം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നത് ചാള്‍സ് എടാട്ട് ലീഡായി പ്രവര്‍ത്തിക്കുന്ന ടെക്‌നിക്കല്‍ അഡൈ്വസറി കമ്മിറ്റിയാണ്. വിജി അരുണ്‍ ജിജോ വാളിപ്ലാക്കില്‍, ദീപ ജോസഫ്, ഷിനി ജിജയി എന്നിവരും ഈ കമ്മിറ്റിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. കോണ്‍ഫറന്‍സിന്റെ ഫൈനാന്‍ഷ്യല്‍ കാര്യങ്ങള്‍ നല്ല രീതിയില്‍ കൊണ്ട് പോകുന്നതിനു വേണ്ടി മിനി രാജുവിന്റെ നേതൃത്വത്തിലുള്ള ഫൈനാന്‍സ് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞിരിക്കുന്നു, മാത്തുക്കുട്ടി ആനുകുത്തിക്കല്‍, സ്മിതാ സൈമണ്‍, സെല്‍മ ഫ്രാന്‍സിസ്, ബോബി ഡൊമിനിക് എന്നിവരാണ് ഫിനാന്‍സ് കമ്മിറ്റിയിലെ മറ്റ് മെമ്പേഴ്‌സ്.
കോണ്‍ഫറന്‍സില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് തങ്ങളുടെ കരിയറില്‍ വേണ്ട ഉയര്‍ച്ചയ്ക്കു വേണ്ടി തയ്യാറാക്കുന്ന കരിയര്‍ സ്റ്റേഷനുകള്‍ തയ്യാറാക്കുന്ന കരിയര്‍ അഡൈ്വസ് & സപ്പോര്‍ട്ട് ബൂത്ത് കമ്മറ്റിയുടെ ലീഡുകളായി അനീറ്റ ഫിലിപ്പും, ജോയ്‌സി ജോര്‍ജ് ചേര്‍ന്ന് പ്രവര്‍ത്തിക്കും. നീതു ഷാജി, മനീഷ അനീഷ്, സൗമ്യ ജോണ്‍, ട്രീസാ തോമസ്, ചിത്ര സൂസന്‍ എബ്രഹാം, ബബിത ജോസഫ്, ജിജോ മോള്‍ ഫിനില്‍, സുനിത സുനില്‍ രാജന്‍, ലൈബി സിബു, സ്മിത ടോണി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്. കോണ്‍ഫറന്‍സില്‍ എത്തുന്ന നഴ്‌സുമാര്‍ക്ക് റീവാലിഡേഷന്‍ വേണ്ട സിപിഡി ഹൗവേഴ്‌സ് നല്‍കുന്ന സര്‍ട്ടിഫിക്കുകളും അതോടൊപ്പം ഫീഡ്ബാക്കും കളക്ട് ചെയ്യുന്നത് ബിനോയ് ചാക്കപ്പന്റെ നേതൃത്വത്തിലുള്ള ഫീഡ്ബാക്ക് കമ്മറ്റി ആയിരിക്കും. ഷോബി അന്നമ്മ, അനു ഡോണി, എല്‍ദോ എബ്രഹാം, ബിസ്മി തോമസ്, ലാലി വര്‍ഗീസ് എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നു.
കോണ്‍ഫറന്‍സിന്റെ ഭാഗമായി നടത്തുന്ന അബ്‌സ്ട്രാക്ഷന്‍ കോമ്പറ്റീഷന്‍ നിയന്ത്രിക്കുന്നത് ജോയ്‌സി ജോര്‍ജ് ലീഡായ അബ്‌സ്ട്രാക്ട് റിവ്യൂ കമ്മറ്റിയാണ്. ജോയ്‌സിയെ കൂടാതെ ഡോക്ടര്‍ അജിമോള്‍ പ്രദീപ്, സിജി സലിം കുട്ടി, ചാള്‍സ് എടാട്ടുകാരന്‍, റിന്‍സി സജിത്ത്, ഡോക്ടര്‍ ഡില്ല ഡേവിസ്, റീജ ബോബി എന്നിവരും ഈ കമ്മിറ്റിയുടെ ഭാഗമാണ്.
യുകെയിലെ എല്ലാ നഴ്സുമാരെയും നേരില്‍ കാണുവാനും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുവാനും പരിചയം പുതുക്കുവാനും തങ്ങളുടെ കൂടെ പഠിച്ചവരെ കാണുവാനും ഒക്കെയുള്ള ഒരു വേദിയായി മാറും രണ്ടാമത്തെ കോണ്‍ഫറന്‍സും നഴ്‌സസ് ഡേ ആഘോഷങ്ങളും എന്നതില്‍ സംശയമില്ല. യുകെയില്‍ അങ്ങോളം ഇങ്ങോളമുള്ള എല്ലാ നഴ്‌സുമാരെയും ലെസ്റ്ററില്‍ വച്ച് നടക്കുന്ന രണ്ടാമത് കോണ്‍ഫറന്‍സിലേക്ക് ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.
കോണ്‍ഫറന്‍സിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മിനിജ ജോസഫ് (+44 7728 497640), ജോബി ഐത്തില്‍ (07956616508),സിജി സലിംകുട്ടി ( +44 7723 078671), മാത്തുക്കുട്ടി ആനകുത്തിക്കല്‍ (07944668903)