യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
യുകെയിലെ പ്രമുഖ വിദ്യാഭ്യാസ സേവന ദാതാക്കളായ ട്യൂട്ടേഴ്സ് വാലി യുക്മയുടെ സഹകരണത്തോടെ ജി സി എസ് ഇ വിദ്യാര്‍ത്ഥികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ ട്യൂഷന്‍ ക്ളാസ്സുകള്‍ സംഘടിപ്പിക്കുന്നു. ജി സി എ സ് ഇ പരീക്ഷകള്‍ക്കായി ഒരുങ്ങുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്‌സ്, കെമിസ്ട്രി, ഇംഗ്ളീഷ് വിഷയങ്ങളിലാണ് ഈ സൗജന്യ ക്ളാസ്സുകള്‍ നടത്തുന്നത്.
പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ രജിസ്റ്റര്‍ ചെയ്യുക!
രജിസ്റ്റര്‍ ചെയ്ത എല്ലാ പങ്കാളികള്‍ക്കും തീയതിയും സമയവും അറിയിക്കും.
സൗജന്യ ക്ലാസുകള്‍ക്ക് പുറമേ, മണിക്കൂറിന് £10 മുതല്‍ ആരംഭിക്കുന്ന വിലയില്‍, യു കെ സ്വദേശികളായ അദ്ധ്യാപകരില്‍ നിന്ന് താങ്ങാനാവുന്നതും ഉയര്‍ന്ന നിലവാരമുള്ളതുമായ ട്യൂട്ടറിംഗ് ട്യൂട്ടേഴ്സ് വാലി വാഗ്ദാനം ചെയ്യുന്നു. അവരുടെ ക്ലാസുകളില്‍ വിദഗ്ദ്ധര്‍ തയ്യാറാക്കിയ പരിശീലന ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നു, കൂടാതെ മെച്ചപ്പെട്ട പഠനത്തിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിദ്യ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.