അസോസിയേഷന്‍

യുക്മ വെയില്‍സ് റീജിണല്‍ പൊതുയോഗം 29ന് ന്യൂപോര്‍ട്ടില്‍

ന്യൂപോര്‍ട്ട്: യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ് (യുക്മ) വെയില്‍സ് റീജണല്‍ പൊതുയോഗം 29ന് (ശനിയാഴ്ച) ന്യൂപോര്‍ട്ടില്‍ നടക്കും. വെയില്‍സ് റീജണിലെ യുക്മയുടെ പൊതുയോഗം ആത്മവിശ്വാസവും പ്രതീക്ഷയും പകരുന്നതാണ്. യുക്മ ദേശീയ ഭരണസമിതിയിലേയ്ക്ക് ഫെബ്രുവരി 22ന് നടന്ന തെരഞ്ഞെടുപ്പിന് ശേഷം ചേര്‍ന്ന ആദ്യ നാഷണല്‍ എക്‌സിക്യുട്ടീവ് യോഗമാണ് വെയില്‍സ് ഉള്‍പ്പെടെയുള്ള റീജണുകളില്‍ പുതിയ ഭരണസമിതി രൂപീകരിച്ച് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനിച്ചത്.

റീജണല്‍ കമ്മറ്റിയിലെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് ഈ പൊതുയോഗത്തോട് അനുബന്ധിച്ച് ഉണ്ടാവുന്നതാണ്. പുതിയ നേതൃത്വത്തിന്റെ രൂപീകരണം വെയില്‍സ് മേഖലയില്‍ യുക്മ പ്രവര്‍ത്തനങ്ങളെ വീണ്ടും ശക്തിപ്പെടുത്തും എന്ന പ്രതീക്ഷയാണ് എല്ലാവരും പങ്കുവയ്ക്കുന്നത്. പുതിയ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍, വെയില്‍സ് റീജണിലെ പ്രവര്‍ത്തനം കൂടുതല്‍ സജീവമാക്കാനും മലയാളി സമൂഹത്തെ ഒരുമിപ്പിക്കുന്ന വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്യാനും ഒരുങ്ങുകയാണ്.

പുതിയ കമ്മിറ്റി രൂപീകരണത്തോടൊപ്പം, ഈ മേഖലയില്‍ യുക്മ പ്രവര്‍ത്തനം പുനരുജ്ജീവിപ്പിക്കുന്നതിനുള്ള വിവിധ പദ്ധതികളും ഈ പൊതുയോഗത്തില്‍ അവതരിപ്പിക്കും. ഈ വര്‍ഷം മുതല്‍ സ്ഥിരമായി റീജണല്‍ കായിക മത്സരങ്ങളും കലാമേളയും സംഘടിപ്പിക്കും. കായിക മത്സരങ്ങള്‍ വെയില്‍സ് മേഖലയില്‍ സംഘടനകളുടെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനും വളര്‍ത്തുന്നതിനും വഴിയൊരുക്കും. വെയില്‍സ് മേഖലയിലെ സംഘടനാ പ്രവര്‍ത്തനം വീണ്ടും ശക്തിപ്പെടുത്തുന്നതിനും സംഘടനയെ ഏകോപിപ്പിക്കാനും വഴിയൊരുക്കുന്ന ഈ പൊതുയോഗത്തില്‍ പങ്കെടുത്ത് പുതിയ ആശയങ്ങള്‍ പങ്കുവെക്കാനും പ്രവര്‍ത്തന പദ്ധതികള്‍ ആസൂത്രണം ചെയ്യാനുമുള്ള അവസരമാണ് അംഗഅസോസിയേഷനുകളില്‍ നിന്നുള്ള പ്രതിനിധികള്‍ക്ക് ലഭ്യമാവുന്നത്.

യുക്മയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ജനറല്‍ കൗണ്‍സില്‍ ലിസ്റ്റില്‍ വെയില്‍സ് റീജണില്‍ നിന്നുമുള്ള അസോസിയേഷനിലെ പ്രതിനിധികള്‍ക്കും യോഗനടപടികള്‍ നിയന്ത്രിക്കുന്നതിന് ദേശീയ ഭരണസമിതി ചുമതലപ്പെടുത്തിയിട്ടുള്ളവര്‍ക്കുമാണ് പൊതുയോഗത്തില്‍ പങ്കെടുക്കാനാവുന്നത്. യുക്മ ദേശീയ പ്രസിഡന്റ് എബി സെബാസ്റ്റ്യന്‍, ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍, ജോ. ട്രഷറര്‍ പീറ്റര്‍ താണോലില്‍ എന്നിവരോടൊപ്പം വെയില്‍സ് റീജിയന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള മുന്‍ ദേശീയ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറയും പൊതുയോഗത്തില്‍ പങ്കെടുക്കും.

  • കലാഭവന്‍ ലണ്ടന്റെ 'ജിയാ ജലേ' ഡാന്‍സ് ഫെസ്റ്റും പുരസ്‌ക്കാര ദാനവും 'ചെമ്മീന്‍' നാടകവും വിസ്‌മയം തീര്‍ത്തു
  • ഓര്‍മ്മ അന്താരാഷ്ട്ര പ്രസംഗ മത്സരം മൂന്നാം സീസണ്‍, ആദ്യഘട്ടം ഏപ്രില്‍ 25 വരെ
  • യുകെ ക്രിക്കറ്റ് ലീഗില്‍ പുതു ചരിത്രം എഴുതാന്‍ സമീക്ഷ മാഞ്ചസ്റ്റര്‍ ക്രിക്കറ്റ് ലീഗ്
  • യുക്മ ചാരിറ്റിയ്ക്ക് പുതിയ നേതൃത്വം; അലക്‌സ് വര്‍ഗീസ് യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍, ഷാജി തോമസ് സെക്രട്ടറി
  • യുക്മ വെയില്‍സ് റീജിയന് നവനേതൃത്വം; ബെന്നി അഗസ്റ്റിന്‍ ദേശീയസമിതിയിലേക്ക്,ജോഷി തോമസ് പ്രസിഡന്റ്, ഷെയ്‌ലി തോമസ് ജനറല്‍ സെക്രട്ടറി
  • പെണ്‍മക്കളുമായി മരണമടഞ്ഞ ചുങ്കത്തെ ഷൈനിയുടെ കടം അടച്ചു തീര്‍ത്ത് ഇടുക്കി ചാരിറ്റി ഗ്രൂപ്പ്
  • കെന്റിലെ ആഷ്‌ഫോര്‍ഡില്‍ വ്യത്യസ്തമായി ഒരു മലയാളി കട
  • സാസി ബോണ്ട് - 2025 മാര്‍ച്ച് 31ന് കവന്‍ട്രിയില്‍; യുക്മയുടെ അംഗഅസോസിയേഷനുകളില്‍ നിന്നുള്ളവര്‍ക്ക് പ്രത്യേക നിരക്ക്
  • ഡോര്‍സെറ്റ് യൂത്ത് ക്ലബ് സംഘടിപ്പിച്ച ഓള്‍ യു കെ റമ്മി ടൂര്‍ണമെന്റ് സീസണ്‍ 3
  • യുക്മ - ട്യൂട്ടേഴ്സ് വാലി സൗജന്യ ട്യൂഷന്‍ ക്ളാസ്സുകള്‍; മാത്‌സ്, ഇംഗ്ളീഷ്, കെമിസ്ട്രി വിഷയങ്ങളില്‍ പ്രത്യേക കോച്ചിംഗുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions