ഇമിഗ്രേഷന്‍

ബ്രിട്ടീഷ് വിസാ അപേക്ഷകളിലെ സുരക്ഷ പരിശോധന കൂടുതല്‍ കര്‍ശനമാക്കും; പ്രതികൂലമായി ബാധിക്കുക സ്‌കില്‍ഡ് വിസകളെ!

യുകെ വിസ അപേക്ഷകളിലെ സുരക്ഷ കര്‍ശനമാക്കാനുള്ള നടപടികള്‍ 2024 ഡിസംബര്‍ മുതല്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷം മുതല്‍, ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കും. മുന്‍ വര്‍ഷങ്ങളേക്കാള്‍ 'വെരിഫിക്കേഷന്‍' കൂടുതല്‍ കര്‍ശനമാക്കുമെന്ന് സാരം .

സ്കില്‍ഡ് വര്‍ക്കര്‍ അപേക്ഷകരുടെ അപേക്ഷകളെയായിരിക്കും ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക. 2024 ഡിസംബര്‍ 11 മുതല്‍, യുകെയിലെ സ്‌കില്‍ഡ് വര്‍ക്കര്‍വിസകള്‍ക്കുള്ള സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

പുതിയ സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി, അപേക്ഷകര്‍ പങ്കാളികളുടെ രേഖകള്‍ ഉള്‍പ്പെടെ ഒരു വര്‍ഷമോ അതില്‍ കൂടുതലോ, താമസിച്ച എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ നല്‍കണം. കുട്ടികളുമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള, പുതിയ ഇന്റര്‍നാഷണല്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (ICPC) സമഗ്രമായ പശ്ചാത്തല പരിശോധനകള്‍ ഉറപ്പാക്കുന്നുണ്ട്.

യുകെ സ്‌കില്‍ഡ് വര്‍ക്കര്‍ വിസ തേടുന്ന ഇന്ത്യക്കാര്‍ക്ക്, ഈ മാറ്റം കൂടുതല്‍ പ്രതികൂലമായി ബാധിച്ചേക്കാം. നിരവധി ഇന്ത്യന്‍ അപേക്ഷകര്‍ ജോലിക്കോ പഠനത്തിനോ വേണ്ടി ഒന്നിലധികം രാജ്യങ്ങളില്‍ താമസിച്ചിട്ടുണ്ട്. ഇത്തരക്കാര്‍ക്ക് ഓരോ രാജ്യത്ത് നിന്നും ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധനകള്‍ ശേഖരിക്കേണ്ടതായി വരും. ഇന്ത്യയില്‍ മാത്രം ഇത് നല്ല കാലതാമസം നേരിടുന്ന പ്രക്രിയകളില്‍ ഒന്നാണ്. ആരോഗ്യ സംരക്ഷണത്തിലോ വിദ്യാഭ്യാസത്തിലോ ഉള്ളവരെ സൂക്ഷ്മപരിശോധന നടത്തിയതിന് ശേഷം മാത്രമാണ് രേഖകകള്‍ നല്‍കുക.

2025 ഫെബ്രുവരി 10ന് ശേഷം, ബ്രിട്ടീഷ് പൗരത്വത്തിനുള്ള അപേക്ഷകരുടെ യോഗ്യതാ മാനദണ്ഡങ്ങള്‍ വിലയിരുത്തുന്നതില്‍ ഹോം ഓഫീസ് ചില മാറ്റങ്ങള്‍ വരുത്തി. ഇതില്‍ പ്രധാനം അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുമായി ബന്ധപ്പെട്ടാണ്. ബ്രിട്ടനില്‍ എത്തിയത് അനധികൃതമായാണെങ്കില്‍, അവര്‍ എത്രകാലം ബ്രിട്ടനില്‍ കഴിഞ്ഞു എന്നത് പരിഗണിക്കാതെ അവരുടെ അപേക്ഷ നിരാകരിക്കും എന്നതാണത്. 2022 ജൂണ്‍ മുതല്‍ നിലവിലുള്ള, നല്ല സ്വഭാവമുള്ളവരെ പരിഗണിക്കുക എന്ന നയത്തില്‍, പൗരത്വത്തിനായി അപേക്ഷിക്കുന്നതിനു മുന്‍പുള്ള പത്ത് വര്‍ഷക്കാലത്ത് നടത്തിയ കുടിയേറ്റ നിയമങ്ങളിലെ ലംഘനങ്ങളും അനധികൃതമായി ബ്രിട്ടനിലെത്തിയതും ഒക്കെ അപേക്ഷ പരിഗണിക്കുന്ന സമയത്ത് അവഗണിക്കുമായിരുന്നു.

മാത്രമല്ല, അടിച്ചമര്‍ത്തലുകള്‍ക്കും പീഡനങ്ങള്‍ക്കും വിധേയമായ രാജ്യത്തു നിന്നും നേരിട്ട് ബ്രിട്ടനിലെത്തിയവരാണെങ്കില്‍, അനധികൃതമായി എത്തിയതാണെന്ന കാര്യം ഹോം ഓഫീസ് പരിഗണിക്കാറില്ലായിരുന്നു. ഇമിഗ്രേഷന്‍ നിയമങ്ങള്‍ ലംഘിച്ചതിന് അഭയാര്‍ത്ഥികളെ ശിക്ഷിക്കരുതെന്ന റെഫ്യൂജി കണ്‍വെന്‍ഷനിലെ ആര്‍ട്ടിക്കിള്‍ 31ന്റെ പ്രതിഫലനമായിരുന്നു ഇത്. എന്നാല്‍, ഭേദഗതി വരുത്തിയ നിയമത്തില്‍ ആര്‍ട്ടിക്കിള്‍ 31 നെ കുറിച്ച് യാതോരു പരാമര്‍ശവുമില്ല. മാത്രമല്ല, അഭയാര്‍ത്ഥികള്‍ക്ക് കഴിയുന്നത്ര പൗരത്വം നല്‍കാന്‍ ശ്രമിക്കണമെന്ന് നിര്‍ദ്ദേശിക്കുന്ന ആര്‍ട്ടിക്കിള്‍ 34നെ കുറിച്ചും പരാമര്‍ശമില്ല.

അനധികൃതമായി ബ്രിട്ടനില്‍ എത്തിയവരുടെ അപേക്ഷ 2025 ഫെബ്രുവരി 10ന് ശേഷം ലഭിക്കുകയാണെങ്കില്‍ അത് നിരാകരിക്കും എന്നാണ് പാര്‍ലമെന്റില്‍ സര്‍ക്കാര്‍ പറഞ്ഞത്.

  • വിസ നിയമങ്ങള്‍ കടുക്കുന്നു; ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പുതിയ ലക്‌ഷ്യം ഫ്രാന്‍സ്
  • യുകെ സ്റ്റഡി വിസ ആപ്ലിക്കേഷനുകള്‍ കുത്തനെ ഇടിഞ്ഞു; ഏപ്രില്‍ മാസം മാത്രം കുറഞ്ഞത് 40%
  • ഒസിഐ സിസ്റ്റത്തില്‍ സുപ്രധാന മാറ്റങ്ങള്‍ വരുത്തി ഇന്ത്യ; ആഗോള ഫീസും, പുതിയ പാസ്‌പോര്‍ട്ട് നിയമങ്ങളും പ്രാബല്യത്തില്‍
  • യുകെ ഡിജിറ്റല്‍ വിസ സംവിധാനത്തിലേക്ക് മാറി; 100% ഡിജിറ്റല്‍ മാറ്റം
  • ബ്രിട്ടനില്‍ വിസ നിരക്കില്‍ വര്‍ധന; വിദ്യാര്‍ത്ഥികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും തിരിച്ചടി
  • ഇമിഗ്രേഷന്‍ പദ്ധതികളില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ ലേബര്‍ പാര്‍ട്ടിയില്‍ ചര്‍ച്ച
  • യുകെയില്‍ പൗരത്വത്തിനായുള്ള അപേക്ഷകള്‍ റെക്കോര്‍ഡ് നിലയില്‍
  • യുകെയില്‍ സ്ഥിര താമസത്തിനുള്ള അനുമതി നേടാന്‍ ഉയര്‍ന്ന ഇംഗ്ലീഷ് പ്രാവീണ്യം നിര്‍ബന്ധം; കുടിയേറ്റം കുറയുമെന്ന് വിലയിരുത്തല്‍
  • യുകെയില്‍ ഇ-വിസ സംവിധാനം ആരംഭിച്ചു; വിമാനം കയറാന്‍ 'ഇ-രേഖ' കൈയില്‍ കരുതണം
  • മൈഗ്രേഷന്‍ നെഗറ്റീവിലേക്ക്; കുടിയേറ്റക്കാരില്ലാതെ യൂണിവേഴ്‌സിറ്റികളും, ബില്‍ഡര്‍മാരും, ഹെല്‍ത്ത് ട്രസ്റ്റുകളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions