ചരമം

യോര്‍ക്ക് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ മോഡി തോമസ് ചങ്കന്‍ വിടവാങ്ങി


ലണ്ടന്‍: യോര്‍ക്ക് മലയാളികളുടെ പ്രിയ ഗായകനും മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ സജീവ പ്രവര്‍ത്തകനുമായ മോഡി തോമസ് ചങ്കന്‍ (55) അന്തരിച്ചു. കാന്‍സര്‍ ബാധിതനായി ചികിത്സയിലിരിക്കെ കഴിഞ്ഞ രാത്രിയായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.


മലയാളി അസോസിയേഷന്‍ ഓഫ് യോര്‍ക്കിന്റെ എല്ലാ സാംസ്കാരിക പരിപാടികളിലും ആഘോഷങ്ങളിലും മോഡി സജീവമായിരുന്നു. മതപരമായ ചടങ്ങുകള്‍ ഉള്‍പ്പെടെ യോര്‍ക്കിലെ മലയാളി കൂട്ടായ്മകളില്‍ നിറസാന്നിധ്യമായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിലൂടെ അവയ്‌ക്കെല്ലാം ഹൃദ്യമായ അനുഭവം നല്‍കി.


അവസാന നിമിഷങ്ങളില്‍ പോലും സംഗീതത്തെ സ്നേഹിച്ച മോഡി, ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇഷ്ടഗാനങ്ങള്‍ കേട്ടും പാടിയും ആശ്വാസം കണ്ടെത്തിയെന്ന് അടുത്ത സുഹൃത്തുക്കള്‍ അനുസ്മരിച്ചു. ഒരു മാസം മുന്‍പു മാത്രമാണ് അദ്ദേഹത്തിന് കാന്‍സര്‍ സ്ഥിരീകരിച്ചത്.


തൃശൂര്‍ സ്വദേശിയായ മോഡി, പരേതരായ സി.എ. തോമസ് ചങ്കന്റെയും അന്നം തോമസിന്റെയും മകനാണ്. ഭാര്യ: സ്റ്റീജ (പൂവത്തുശേരി തെക്കിനേടത്ത് കുടുംബാംഗം). ലീഡ്സ് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥി റോയ്സ് മോഡി, എ- ലെവല്‍ വിദ്യാര്‍ഥി അന്ന മോഡി എന്നിവരാണ് മക്കള്‍.

സഹോദരങ്ങള്‍: പരേതനായ ആന്‍ഡ്രൂസ് തോമസ്, ജെയ്സണ്‍ തോമസ്, പ്രിന്‍സി ടോമി, പരേതയായ റോസിലി ദേവസി, ജെസ്സി തോമസ്, ഷീല ജോണ്‍സണ്‍.

  • റാന്നിയില്‍ വൃദ്ധദമ്പതിമാർ വീട്ടില്‍ മരിച്ചനിലയില്‍
  • മലയാളി ദമ്പതികളുടെ കുഞ്ഞിന് വീട്ടിലെ സ്വിമ്മിംഗ് പൂളില്‍ വീണു ദാരുണാന്ത്യം
  • കാന്‍സര്‍ ചികിത്സയിലിരിക്കേ യുകെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍വിച്ചില്‍ മരണമടഞ്ഞ മേരിക്കുട്ടി ജെയിംസിന് യുകെ മലയാളി സമൂഹം വെള്ളിയാഴ്ച വിടയേകും
  • നോര്‍വിച്ചില്‍ താമസിക്കുന്ന മേരിക്കുട്ടി ജെയിംസ്‌ നിര്യാതയായി
  • മക്കളെ കാണാന്‍ സന്ദര്‍ശക വിസയില്‍ യുകെയിലെത്തിയ തൊടുപുഴ സ്വദേശി വീണു മരിച്ചു
  • അവധിക്ക് നാട്ടിലേക്ക് പോയ ന്യൂകാസില്‍ മലയാളി അന്തരിച്ചു
  • ലണ്ടനില്‍ ചികിത്സയിലിരുന്ന മലയാളി യുവതി അന്തരിച്ചു; വിടപറഞ്ഞത് കോട്ടയം സ്വദേശിനി
  • കല്ലൂപ്പാറ സ്വദേശി റെജി തോമസിന് ലണ്ടനില്‍ ഇന്ന് അന്ത്യയാത്രാമൊഴി നല്‍കും
  • യുകെ മലയാളി യുവതിയുടെ ഭര്‍ത്താവ് സൗദിയില്‍ മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions