അപ്രതീക്ഷിതമായി ലേബര്‍ സര്‍ക്കാര്‍ നടപ്പിലാക്കാനൊരുങ്ങുന്ന കുടിയേറ്റ നയങ്ങള്‍ വലിയ പ്രത്യാഘാതങ്ങളുക്കുന്നതാണ്. ഇതുമൂലം നിരവധി നഴ്‌സുമാര്‍ യുകെ ഉപേക്ഷിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട് വന്നു. ആയിരക്കണക്കിന് നഴ്‌സുമാര്‍ രാജ്യം വിടാന്‍ ആലോചിക്കുകയാണ്. റോയല്‍ കോളജ് ഓഫ് നഴ്‌സിങ് നടത്തിയ സര്‍വേയില്‍ പങ്കെടുത്ത വിദേശ നഴ്‌സുമാരില്‍ 42 ശതമാനം പേര്‍ ബ്രിട്ടന്‍ വിടാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. 70 ശതമാനം പേര്‍ വേതനത്തിന്റെ കാരണമാണ് പറഞ്ഞതെങ്കിലും 40 ശതമാനം പേര്‍ സര്‍ക്കാരിന്റെ കുടിയേറ്റ നയത്തെയാണ് വിമര്‍ശിച്ചത്.
ബ്രിട്ടന്‍ വിട്ട് പോകാന്‍ ആലോചിക്കുന്നവരില്‍ മൂന്നില്‍ രണ്ട് പേരും അവരുടെ ജന്മനാട്ടിലേക്ക് തിരിച്ചു പോകാന്‍ ആഗ്രഹിക്കുന്നില്ല എന്നും സര്‍വേ റിപ്പോര്‍ട്ടില്‍ പറയുന്നു. ആയിരക്കണക്കിന് വിദേശ നഴ്‌സുമാര്‍ നാടുവിടുന്നത് നിലവിലെ അവസ്ഥയില്‍ എന്‍എച്ച്എസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാണ്.
അതിനിടെ, കുടിയേറ്റക്കാര്‍ക്ക് പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസ് ലഭിക്കാന്‍ പത്തുവര്‍ഷം വരെ കാത്തിരിക്കണമെന്ന നിയമം നിലവില്‍ ബ്രിട്ടനിലുള്ളവര്‍ക്കും ബാധകമാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായി ബിബിസി റിപ്പോര്‍ട്ട് പറയുന്നു. ബ്രിട്ടനിലെത്തുന്ന വിദേശികള്‍ പത്തുവര്‍ഷക്കാലം ഇവിടെ താമസിച്ച ശേഷമേ പിആറിന് അപേക്ഷിക്കാവൂ എന്നു സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ ഇതു അഞ്ചുവര്‍ഷമായിരുന്നു.
ഈ പുതിയ നിയമം 2020 മുതല്‍ യുകെയില്‍ താമസിക്കുന്ന 15 ലക്ഷത്തോളം വിദേശ തൊഴിലാളികള്‍ക്ക് ബാധകമാകുമോ എന്ന കാര്യത്തില്‍ വ്യക്തതയുണ്ടായിരുന്നില്ല. യുകെയിലുള്ളവര്‍ക്കും നിയമം ബാധകമാക്കാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുകയാണെന്നാണ് ബിബിസി റിപ്പോര്‍ട്ട്. കണ്‍സള്‍ട്ടേഷന്‍ നടത്തി പൊതു ജന അഭിപ്രായം നേടിയ ശേഷം അന്തിമ തീരുമാനമെടുക്കുക.