യു.കെ.വാര്‍ത്തകള്‍

അതിവേഗം പടരുന്ന 'നിംബസ്' കോവിഡ് വേരിയന്റ് സമ്മറില്‍ യുകെയില്‍ വ്യാപിക്കുമെന്ന് ആശങ്ക

കോവിഡ് വേരിയന്റുകളെ ഇപ്പോള്‍ ജനം വലിയ തോതില്‍ ഭയപ്പെടുന്നില്ല. വൈറസ് പനി പോലെ ബാധിച്ച് കടന്നുപോകുന്നുവെന്ന വിധത്തിലേക്കാണ് കാര്യങ്ങള്‍ എത്തിയത്. എന്നാല്‍ ഇതിന് വിരുദ്ധമായി ഒരു പുതിയ വേരിയന്റ് വരുന്നുവെന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സമ്മറില്‍ കോവിഡ് ഇന്‍ഫെക്ഷനുകള്‍ പടര്‍ത്താന്‍ ശേഷിയുള്ള വേരിയന്റ് വ്യാപിക്കുന്നുവെന്നാണ് ശാസ്ത്രജ്ഞര്‍ നല്‍കുന്ന മുന്നറിയിപ്പ്.

നിംബസ് എന്ന് പേരുനല്‍കിയിട്ടുള്ള ഈ വേരിയന്റ് കോവിഡിന്റെ അതീതീവ്ര ശേഷിയുണ്ടായിരുന്ന ഒമിക്രോണ്‍ വൈറസില്‍ നിന്നും രൂപമെടുത്തതാണ്. നിലവില്‍ ചൈന, സിംഗപ്പൂര്‍, ഹോങ്കോംഗ് എന്നിവിടങ്ങളില്‍ കേസുകള്‍ കുതിച്ചുയരാന്‍ ഈ വേരിയന്റ് ഇടയാക്കുന്നുണ്ട്.

ഇംഗ്ലണ്ടില്‍ നിലവില്‍ നിംബസ് ബാധിച്ച 13 കേസുകള്‍ മാത്രമാണ് യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി കണ്ടെത്തിയിട്ടുള്ളത്. എന്നാല്‍ ഈ സ്ഥിതി താല്‍ക്കാലികമാണെന്നും, വേരിയന്റ് മഹാമാരിയുടെ പുതിയ അലയൊലികള്‍ സൃഷ്ടിക്കുമെന്നുമാണ് അധികൃതര്‍ ഭയക്കുന്നത്. കൊവിഡ് പോസിറ്റീവ് ടെസ്റ്റുകള്‍ ഈ വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലേക്ക് എത്തിയതായി യുകെഎച്ച്എസ്എ പറയുന്നു.

ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നിംബസ് കോവിഡ് കേസുകള്‍ ഉയര്‍ത്താന്‍ കാരണമാകുമെന്ന് ബ്രിട്ടീഷ് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ എത്രയും പെട്ടെന്ന് വാക്‌സിനേഷന്‍ സ്വീകരിച്ച് സുരക്ഷിതമാകാനാണ് ആവശ്യപ്പെടുന്നത്.

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions