ചരമം

റൂഫസിന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച

യുകെ മലയാളി സമൂഹത്തിന് വേദന സമ്മാനിച്ചു വിടപറഞ്ഞ ഏഴുവയസുകാരന്‍ റൂഫസ് കുര്യന്റെ പൊതു ദര്‍ശനവും സംസ്‌കാരവും കവന്‍ട്രിയില്‍ ശനിയാഴ്ച നടക്കും. ശനിയാഴ്ച രാവിലെ 9:30 ന് കവന്‍ട്രി വര്‍ഷിപ്പ് സെന്റര്‍ ( സെന്റ് ഫിലിപ്പ് ചര്‍ച്ച്) ആണ് പൊതുദര്‍ശനം ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ഉച്ചക്ക് 12. 30 ന് ലെന്റണ്‍സ് ലെയ്ന്‍ സെമിത്തേരിയില്‍ ആണ് സംസകാരം നടത്തുക.

ആലപ്പുഴ സ്വദേശികളുടെ മകനായ റൂഫസ് കുര്യന്‍ പനിബാധിച്ചാണ്‌ മരണത്തിനു കീഴടങ്ങിയത്. കഴിഞ്ഞ മാസം 24ന് സ്‌കൂളില്‍ നിന്ന് തിരിച്ചെത്തിയ കുട്ടിക്ക് പനി ലക്ഷണങ്ങളുണ്ടായിരുന്നു.

തുടര്‍ന്ന് പനിക്കുള്ള മരുന്ന് കഴിച്ചു. പിന്നീട് ശരീരത്തില്‍ ചെറിയ തടിപ്പും അസ്വസ്ഥതയും തോന്നിയതോടെ പുലര്‍ച്ചെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പക്ഷെ ആശുപത്രിയിലെത്തി പത്തു മിനിറ്റിനകം കുട്ടിയുടെ മരണം സംഭവിക്കുകയായിരുന്നു. സാധാരണ പനിയുമായി സ്‌കൂളില്‍ നിന്നെത്തിയ കുഞ്ഞു ആശുപത്രിയില്‍ എത്തിച്ചിട്ടും മരിച്ചെന്ന വാര്‍ത്ത മലയാളികള്‍ക്ക് വലിയ ഞെട്ടലായി.

കുര്യന്‍ വര്‍ഗീസും ഷിജി തോമസും ആണ് റൂഫ്‌സിന്റെ മാതാപിതാക്കള്‍. ഏക സഹോദരന്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. ഗള്‍ഫില്‍ നിന്നും ഒന്നരവര്‍ഷം മുമ്പാണ് കുര്യനും കുടുംബവും യുകെയിലെത്തിയത്.

  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions