നാട്ടുവാര്‍ത്തകള്‍

പഠിപ്പീര്, എച്ച്.എം ഡ്യുട്ടി, സ്‌കൂള്‍ വാന്‍ ഡ്രൈവറും; സിസ്റ്ററിന്റെ ട്രിപ്പിള്‍ റോള്‍

കാലം മാറി, സ്‌കൂള്‍ അന്തരീക്ഷം മാറി, പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറഞ്ഞു. ചെലവ് ചുരുക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ഒന്നിലധികം ജോലി ചെയ്യേണ്ടതായി വന്നു. അത്തരത്തില്‍ വയലാര്‍ ലിറ്റില്‍ ഫ്ലവര്‍ എല്‍പി സ്കൂളിലെ സിസ്റ്റര്‍ മേരിബോണ ലോറന്‍സിനു മൂന്ന് വലിയ ഉത്തരവാദിത്വങ്ങളാണ് ചെയ്യേണ്ടിവന്നത്. പഠിപ്പിക്കണം, പ്രധാനാധ്യാപികയുടെ ഭരണച്ചുമതല നിര്‍വഹിക്കണം, പിന്നെ, രാവിലെയും വൈകുന്നേരവും സ്‌കൂള്‍ വാന്‍ മൂന്നു ട്രിപ്പുകള്‍ വീതം ഓടിക്കണം. കൂടാതെ വയലാര്‍ സെന്റ് ഫ്രാന്‍സിസ് സേവ്യര്‍ പള്ളിയിലെ മതബോധന ക്ലാസിന്റെ പ്രിന്‍സിപ്പല്‍ പദവിയും .

സാഹചര്യമാണ് അധ്യാപനത്തിനപ്പുറം വാനിന്റെ വളയം പിടിക്കല്‍ എന്ന വലിയ ഉത്തരവാദിത്തം ഏല്‍ക്കാനിടയാക്കിയത് എങ്കിലും അതൊരു പുണ്യപ്രവൃത്തിയായാണ് സിസ്റ്റര്‍ കരുതുന്നത്. ഡ്രൈവറാകുന്നതു രസത്തിനല്ലെന്ന് സിസ്റ്റര്‍ പറയും. സാധാരണക്കാരുടെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. അവര്‍ക്കായി സ്കൂള്‍ മാനേജ്മെന്റാണ് വാന്‍ നല്‍കിയത്. സ്ഥിരം ഡ്രൈവറെ വെച്ചാല്‍ സാമ്പത്തികഭാരം രക്ഷിതാക്കള്‍ വഹിക്കേണ്ടിവരും. അതിനാലാണ് സിസ്റ്റര്‍ ഡ്രൈവിങ് സീറ്റില്‍ കയറിയത്. രണ്ടു വര്‍ഷം മുന്‍പാണ് പ്രധാനാധ്യാപികയുടെ ചുമതലയേറ്റത്. അന്നുമുതന്‍ വാനിന്റെ ഡ്രൈവറുമായി.

രാവിലെ എട്ടരയ്ക്കു തുടങ്ങും ഡ്രൈവറുടെ ജോലി. വയലാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മൂന്നു തവണയായാണ് കുട്ടികളെ സ്കൂളിലെത്തിക്കുന്നത്. 9.45-ന് അവസാന ട്രിപ്പ് എത്തിയാല്‍ സീറ്റു മാറും. പിന്നെ പ്രഥമാധ്യാപിക. വൈകുന്നേരവും ഇതുപോലെ മൂന്നുതവണ യാത്ര. സിസ്റ്റര്‍ക്ക് അസൗകര്യമുള്ളപ്പോള്‍ മാത്രം ഡ്രൈവറായി മറ്റൊരാള്‍ വരും. കൊച്ചി രൂപതയുടെ കീഴിലുള്ള സ്കൂളാണിത്. 112 വിദ്യാര്‍ഥികളുണ്ട്. പകുതിയിലേറെപ്പേര്‍ക്കും യാത്രയ്ക്ക് സ്കൂള്‍ വാനാണ് ആശ്രയം.

അധ്യാപകരാരെങ്കിലും സഹായിയായി വാനിലുണ്ടാകും. താത്കാലികക്കാര്‍ ഉള്‍പ്പെടെ ഏഴ് അധ്യാപകരുണ്ട്. പ്രീ-പ്രൈമറിയടക്കം ആറു ഡിവിഷനുകള്‍. പൊതുപ്രവര്‍ത്തകനായ ലോറന്‍സിന്റെയും അല്‍ഫോണ്‍സയുടെയും മകളാണ് സിസ്റ്റര്‍ മേരിബോണ. ഇറ്റലിയില്‍ നിന്നാണ് സിസ്റ്ററുടെ ഡ്രൈവിങ്ങിന്റെ തുടക്കം. കൊല്ലം ജില്ലയിലെ വാടി സ്വദേശിനിയായ ഇവര്‍ 1994-ലാണ് ഇറ്റലിയിലെത്തിയത്.
അവിടെവെച്ചാണ് സന്ന്യാസിനിപ്പട്ടം സ്വീകരിച്ചത്. വാഹനമോടിക്കേണ്ട സാഹചര്യം വന്നപ്പോള്‍ ഡ്രൈവിങ് പഠിച്ചു. ഇപ്പോള്‍ എല്ലാ വാഹനങ്ങളും ഓടിക്കും.

2000-ല്‍ കേരളത്തിലെത്തിയപ്പോല്‍ ലൈസന്‍സ് എടുത്തു. 2006-ല്‍ വയലാര്‍ സ്കൂളിലാണ് അധ്യാപികയായി തുടങ്ങിയത്. ഇടയ്ക്കു നാലുവര്‍ഷം കൊച്ചിയിലെ സ്കൂളിലായിരുന്നു. ബാക്കി 15 വര്‍ഷവും ഇവിടെത്തന്നെയായിരുന്നു.


കടപ്പാട് -മാതൃഭൂമി

  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions