സിനിമ

ആര്യയുടെ സ്ഥാപനത്തിന്റെ പേരില്‍ ഉത്തരേന്ത്യന്‍ സംഘത്തിന്റെ വമ്പന്‍ സാരി തട്ടിപ്പ്

നടിയും അവതാരകയുമായ ആര്യയുടെ ഉടമസ്ഥതയിലുള്ള ബുട്ടീക്കിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപതിപ്പുകള്‍ നിര്‍മ്മിച്ച് വമ്പന്‍ തട്ടിപ്പ്. 15,000 രൂപയുടെ സാരി 1900 രൂപ നല്‍കിയാല്‍ മതിയെന്ന് പരസ്യം നല്‍കിയാണ് പണം തട്ടിയത്. ആര്യ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നത്.

നിരവധിപ്പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പണം നഷ്ടപ്പെട്ടയാള്‍ പറഞ്ഞപ്പോഴാണ് ഇക്കാര്യം നടി അറിയുന്നത്. പിന്നാലെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നുവെന്ന് ആര്യ പറഞ്ഞു. തട്ടിപ്പിന് ഇരയായതായി നിരവധി പേര്‍ തന്നെ ദിവസേനെ വിളിച്ച് പരാതി പറയുന്നതായും അവര്‍ വ്യക്തമാക്കി.

'കാഞ്ചീവരം' എന്ന പേരിലുള്ള റീട്ടെെല്‍ ഷോപ്പിന്റെ ഇന്‍സ്റ്റഗ്രാം പേജിന്റെ വ്യാജപേജുകള്‍ നിര്‍മ്മിച്ചാണ് തട്ടിപ്പ്. പേജിലെ വീഡിയോകളും ചിത്രങ്ങളും എഡിറ്റ് ചെയ്താണ് വ്യാജപേജുകള്‍ നിര്‍മിക്കുന്നത്. ബന്ധപ്പെടാനായി ഫോണ്‍ നമ്പറും ഉണ്ടാകും. ഇതില്‍ വിളിച്ചാല്‍ ക്യുആര്‍കോഡ് അയച്ചുകൊടുക്കും. പണം കിട്ടിയതിന് പിന്നാലെ നമ്പര്‍ ബ്ലോക്ക് ചെയ്യും.

പണം നല്‍കി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വസ്ത്രം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പാണെന്ന് മനസിലാകുന്നത്. പതിനഞ്ചോളം പേജുകള്‍ റിപ്പോര്‍ട്ട് ചെയ്ത് പൂട്ടിച്ചു. എന്നാല്‍ പത്തോളം പേജുകള്‍ തട്ടിപ്പുകാര്‍ വീണ്ടും തുടങ്ങി. ഉത്തരേന്ത്യയില്‍ നിന്നുള്ള വന്‍ സംഘമാണ് തട്ടിപ്പിന് പിന്നിലെന്നാണ് പൊലീസ് പറയുന്നതെന്ന് ആര്യ പറഞ്ഞു. ഇത്തരം സെെബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കണമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

  • എല്ലാം ഉപേക്ഷിച്ച് ജനങ്ങള്‍ക്കായി വന്നവനാണ്! കുറ്റപ്പെടുത്തിയാല്‍ ഇറങ്ങി ഓടുമെന്ന് കരുതിയോ? വിജയ് കരൂരില്‍
  • പിഷാരടിയോട് വലിയ വിശ്വാസവഞ്ചനയാണ് ശ്വേത കാണിച്ചിരിക്കുന്നതെന്ന് ബീന ആന്റണി
  • അന്‍സിബയുടെ പരാതി; മുന്‍കൂര്‍ ജാമ്യം തേടി ടിനി ടോം കോടതിയില്‍
  • 'ആത്മാഭിമാനത്തിന്റെ പ്രഖ്യാപനം'; 'അമ്മ'യില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും
  • 'അമ്മ' അനുഭവിക്കുന്നത് മണ്ടത്തരങ്ങളുടെ ഫലമാണെന്ന് ജോയ് മാത്യു
  • കൈവശമുള്ള ആന കൊമ്പിന്റെ വിവരങ്ങള്‍ വനം വകുപ്പിന് കൈമാറി മോഹന്‍ലാല്‍
  • ശ്വേതയുമായുള്ള ഫോണ്‍ സംഭാഷണം പുറത്തായി; 'അമ്മ' അഡ്ഹോക് കമ്മിറ്റി കണ്‍വീനര്‍ സ്ഥാനം രാജിവെച്ച് രമേഷ് പിഷാരടി
  • ആമിര്‍ ഖാനും ഗൗരി സ്പ്രാറ്റും ഞായറാഴ്ച ബാന്ദ്രയില്‍ വിവാഹിതരാകും
  • 'അമ്മ'യ്ക്ക് രാജിക്കത്ത് അയച്ച് ജയന്‍ ചേര്‍ത്തലയും കൈലാഷും; തുറന്നടിച്ചു ശ്വേത
  • സിനിമാ ഓഡിഷനുകള്‍ക്കായി കലാഭവന്‍ ലണ്ടന്‍ ഒരുക്കുന്ന പ്രത്യേക ഏകദിന പരിശീലനം ശനിയാഴ്ച
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions