നാട്ടുവാര്‍ത്തകള്‍

സ്വര്‍ണമാലയ്ക്ക് വേണ്ടി തൃശൂരില്‍ മകന്‍ അച്ഛനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി പറമ്പില്‍ ഉപേക്ഷിച്ചു

തൃശൂര്‍ മുളയത്ത് പിതാവിനെ കൊലപ്പെടുത്തി ചാക്കില്‍ക്കെട്ടി സമീപത്തെ പറമ്പില്‍ ഉപേക്ഷിച്ച സംഭവത്തില്‍ മകനെ പിടികൂടി. കൂട്ടാല സ്വദേശി സുന്ദരനെയാണ് കൊലപ്പെടുത്തിയത്. സംഭവത്തില്‍ മകന്‍ സുമേഷിനെ പുത്തൂരില്‍നിന്നാണ് പൊലീസ് പിടികൂടിയത്. പിടികൂടുന്ന സമയത്ത് ഇയാള്‍ മദ്യലഹരിയിലായിരുന്നെന്നാണ് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെയാണ് കൊലപാതകം നടന്നതായുള്ള വിവരം നാട്ടുകാര്‍ അറിയുന്നത്.

വീട്ടിലുള്ള സുന്ദരന്റെ ഇളയമകന്‍ ഉള്‍പ്പെടെ ജോലിക്ക് പോയ സമയത്താണ് കൊലപാതകം നടന്നത്. സുന്ദരന്റെ ഭാര്യ ഉള്‍പ്പെടെ വീട്ടിലില്ലാത്ത തക്കം നോക്കിയാണ് സുമേഷ് ഇവിടെ എത്തിയിരുന്നത്. ഇവര്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തിയപ്പോള്‍ അച്ഛനെ കാണാനുണ്ടായിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് തൊട്ടടുത്ത പറമ്പില്‍ ചാക്കില്‍ക്കെട്ടിയ നിലയില്‍ സുന്ദരന്റെ മൃതദേഹം കണ്ടെത്തിയത്.

സുന്ദരന്റെ ദേഹത്തുണ്ടായിരുന്ന ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണമാരംഭിച്ച മണ്ണുത്തി പോലീസ് തിരച്ചിലിനൊടുവില്‍ സുമേഷിനെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാള്‍ ഇടയ്ക്കിടെ അച്ഛനുമായി വഴക്കിടാറുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. ചൊവ്വാഴ്ച അച്ഛന്‍ മാത്രം വീട്ടിലുണ്ടായിരുന്ന സമയത്ത് സുമേഷ് വീട്ടില്‍നിന്ന് ഇറങ്ങിപ്പോവുന്നത് കണ്ട ദൃക്സാക്ഷികളുണ്ട്.

പിതാവിനെ കൊലപ്പെടുത്തിയത് സ്വര്‍ണമാലക്ക് വേണ്ടിയെന്ന് പ്രതിയുടെ മൊഴി. മാല നല്‍കാതായതോടെ പട്ടിക കൊണ്ട് തലക്കടിച്ചു എന്നാണ് പ്രതി സുമേഷിന്റെ കുറ്റസമ്മതം.

  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions