വിദേശം

ലണ്ടനിലേക്ക് പറന്ന വിമാനത്തില്‍ നാടകീയ രംഗങ്ങള്‍; വിമാനം അടിയന്തരമായി നിലത്തിറക്കി

ലണ്ടനിലേക്ക് പറന്ന വിമാനത്തിനുള്ളില്‍ രണ്ട് യാത്രക്കാര്‍ വിചിത്രമായി പെരുമാറിയതിനെ തുടര്‍ന്ന് വിമാനം പാരീസില്‍ അടിയന്തരമായി തിരിച്ചിറക്കി. മിലാനില്‍ നിന്ന് ലണ്ടനിലേക്ക് പറന്ന റയാനെയര്‍ വിമാനമാണ് ഫ്രാന്‍സില്‍ തിരിച്ചറക്കിയത്. ഒരാള്‍ പാസ്‌പോര്‍ട്ട് ഭക്ഷിക്കുകയും മറ്റൊരാള്‍ പാസ്‌പോര്‍ട്ട് ടോയ്ലറ്റില്‍ ഫ്‌ലഷ് ചെയ്ത് കളയുകയും ചെയ്തതോടെയാണ് വിമാനം തിരിച്ചിറക്കിയത്. പാരീസില്‍ വിമാനം ലാന്‍ഡ് ചെയ്തതിന് പിന്നാലെ ഫ്രഞ്ച് പൊലീസെത്തി ഇരുവരെയും അറസ്റ്റ് ചെയ്തു. നാടകീയ സംഭവങ്ങള്‍ നേരില്‍ക്കണ്ട മറ്റ് യാത്രക്കാര്‍ ഭയചകിതരായി. 15 മിനിറ്റോളം നീണ്ട നാടകീയ സംഭവങ്ങള്‍ക്കാണ് വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ സാക്ഷിയായത്.

വിമാനത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ മനസിലായില്ല. വിമാനം പറന്നുയര്‍ന്ന് 20 മിനിറ്റോളം പിന്നിട്ട ശേഷമാണ് മുന്‍നിരയിലെ സീറ്റിലിരുന്ന യാത്രക്കാരന്‍ എഴുന്നേറ്റത്. ഇയാള്‍ തന്റെ കൈവശമുണ്ടായിരുന്ന പാസ്‌പോര്‍ട്ട് കീറിമുറിച്ച് ഇത് ഭക്ഷിക്കാന്‍ തുടങ്ങി. മറ്റൊരു യാത്രക്കാരന്‍ ഇതേസമയം വിമാനത്തിന്റെ എതിര്‍ഭാഗത്തേക്ക് പോവുകയും ടോയ്ലറ്റില്‍ കയറി പാസ്‌പോര്‍ട്ട് ഇവിടെ ഫ്‌ലഷ് ചെയ്ത് കളയുകയും ചെയ്തു. ടോയ്ലറ്റിലെ വാതില്‍ തുറക്കാന്‍ എയര്‍ഹോസ്റ്റസ് ആവശ്യപ്പെട്ടെങ്കിലും യാത്രക്കാരന്‍ ഇതിന് തയ്യാറായില്ല.

ഭയചകിതരായ മറ്റ് യാത്രക്കാര്‍ എന്ത് ചെയ്യണമെന്ന് അറിയാതെ നിന്നു. ഇതോടെ വിമാനം തിരിച്ചിറക്കുകയാണെന്ന് ക്യാപ്റ്റന്‍ യാത്രക്കാരെ അറിയിച്ചു. പിന്നാലെ വിമാനം പാരീസില്‍ തിരിച്ചിറക്കി. അസാധാരണമായി പെരുമാറിയ രണ്ട് യാത്രക്കാരെയും വിമാനത്തില്‍ നിന്ന് പുറത്തിറക്കി. ഇവരെ പിന്നീട് ഫ്രഞ്ച് പൊലീസിന് കൈമാറി. ഇതിന് ശേഷം വിമാനം വീണ്ടും ലണ്ടനിലേക്ക് പറന്നു. യാത്രക്കാര്‍ റയാനെയര്‍ വിമാനത്തിലെ ജീവനക്കാരുടെ സംയോജിതമായ നടപടിയെ പ്രശംസിച്ചു.

  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions