നാട്ടുവാര്‍ത്തകള്‍

മെറ്റ് പൊലീസില്‍ വംശീയതയും സ്ത്രീ വിദ്വേഷവും: ബിബിസി രഹസ്യ ഓപ്പറേഷനില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ബിബിസി നടത്തിയ രഹസ്യ കാമറ ഓപ്പറേഷനിലൂടെ ലണ്ടനിലെ മെട്രോപൊളിറ്റന്‍ പൊലീസിനുള്ളിലെ വംശീയതയും സ്ത്രീ വിദ്വേഷവും അടങ്ങിയ നിരവധി സംഭവങ്ങളെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്. കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് ആവശ്യപ്പെടുന്നവരും, ലൈംഗികാതിക്രമ പരാതികളെ പരിഹസിക്കുന്നവരുമായ ഓഫീസര്‍മാരുടെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട് . സാറ എവാര്‍ഡ് കൊലപാതകത്തിനുശേഷം നവീകരിക്കപ്പെട്ടെന്നുള്ള അവകാശവാദം ഇതോടെ ചോദ്യം ചെയ്യപ്പെടുകയാണ്. ലൈംഗികാതിക്രമങ്ങളെ എത്ര ലാഘവത്തോടെയാണ് കാണുന്നത് എന്നതും ഇവിടെ ശ്രദ്ധേയമാണ്.

ഏഴ് മാസം നീണ്ട രഹസ്യ അന്വേഷണത്തില്‍, സര്‍ജന്റ് ജോ മക്കില്‍വെന്നി അടക്കമുള്ള ഓഫീസര്‍മാര്‍ സ്ത്രീകളെ കുറിച്ചുള്ള അശ്ലീല പരാമര്‍ശങ്ങളും, കുടിയേറ്റക്കാരെയും മുസ്ലീങ്ങളെയും അധിക്ഷേപിക്കുന്ന പ്രസ്താവനകളും നടത്തിയതായി തെളിഞ്ഞു. ഒരാളുടെ കാലില്‍ സഹപ്രവര്‍ത്തകന്‍ ചവിട്ടിയതിനെക്കുറിച്ച് പൊലീസുകാര്‍ തമാശ പറയുകയും , വിസ കാലാവധി കഴിഞ്ഞ കുടിയേറ്റക്കാരെ വെടിവയ്ക്കണമെന്ന് തുറന്നു പറയുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്.

റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്ന് എട്ട് ഉദ്യോഗസ്ഥരും ഒരു സ്റ്റാഫ് അംഗവും സസ്പെന്‍ഡ് ചെയ്യപ്പെട്ടതായി മെട്രോപൊളിറ്റന്‍ പൊലീസ് കമ്മീഷണര്‍ സര്‍ മാര്‍ക്ക് റൗലി അറിയിച്ചു. ഈ പെരുമാറ്റം മുഴുവനായും അപലപനീയവും അംഗീകരിക്കാനാവാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. 2022 മുതല്‍ 1,400 - ലധികം ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ടെന്നും പ്രശ്നക്കാരായ ഓഫീസര്‍മാരെ തിരിച്ചറിയാനും പുറത്താക്കാനും ശക്തമായ നടപടികള്‍ തുടരുമെന്നും അദ്ദേഹം ഉറപ്പു നല്‍കി.

  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  • പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സര്‍ക്കാരിന് തിരിച്ചടി
  • വയനാട് തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 5 മരണം, തെരച്ചില്‍ പുരോഗമിക്കുന്നു
  • ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍
  • ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
  • ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
  • ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം; ബസില്‍ നിന്നിറങ്ങി രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions