ചരമം

ഹൃദയാഘാതം: അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരണമടഞ്ഞു

അയര്‍ലന്‍ഡില്‍ മലയാളി യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു. കാവനില്‍ ബെയിലിബ്രോയില്‍ താമസിക്കുന്ന വടക്കേ കരുമാങ്കല്‍, പാച്ചിറയില്‍ ജോണ്‍സണ്‍ ജോയി(34)യാണ് മരണമടഞ്ഞത്. അയര്‍ലന്‍ഡിലെ ആരോഗ്യ മേഖലയില്‍ ജോലി ചെയ്ത് വരികയായിരുന്നു ജോണ്‍സണ്‍ ജോയി.

രണ്ടാമത്തെ കുഞ്ഞ് പിറന്നപ്പോള്‍ ജോണ്‍സണ്‍ ജോയിയുടെ ഭാര്യയും കുട്ടികളും കൂടി പ്രസവാവധിയില്‍ നാട്ടില്‍ പോയിരുന്നു. ഉച്ചയായിട്ടും എഴുന്നേക്കാതിരുന്നതിനാല്‍ വീട്ടില്‍ ഒപ്പം താമസിച്ചിരുന്ന ആള്‍ വാതില്‍ മുട്ടി വിളിച്ച് നോക്കിയപ്പോഴാണ് മരണം സംഭവിച്ച കാര്യം അറിയുന്നത്. ജോണ്‍സന്റെ ജോയിയുടെ വേര്‍പാടില്‍ കൂട്ടുകാരും പ്രവാസി സമൂഹവും വലിയ ഞെട്ടലിലാണ്.

ഭാര്യ: പാച്ചിറ ഇടവക കൊച്ചുപറമ്പില്‍ ആല്‍ബി ലൂക്കോസ്. രണ്ട് മക്കള്‍. സംസ്‌കാര വിവരങ്ങള്‍ പിന്നീട് .

  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  • ഹൃദയാഘാതം മൂലം വിട പറഞ്ഞ ജോസഫ് ജയിംസിന്റെ സംസ്‌കാരം ശനിയാഴ്ച ലൂക്കനില്‍
  • റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍
  • കാനഡയില്‍ തൊടുപുഴ‌ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍
  • ഓസ്ട്രേലിയയില്‍ മലയാളി കാറിനുള്ളില്‍ മരിച്ച നിലയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions