ചരമം

ഡെര്‍ബി മലയാളിയുടെ മാതാവിന് വാഹനാപകടത്തില്‍ മരണം; അവയവങ്ങള്‍ ദാനം ചെയ്തു

ഡെര്‍ബിയില്‍ താമസിക്കുന്ന നിര്‍മല്‍ ജോസഫിന്റെ ഭാര്യ രശ്മി ജോണിന്റെ അമ്മ, റോസമ്മ ഉലഹന്നാന്‍ (66) അന്തരിച്ചു. നവംബര്‍ അഞ്ചിന്, പാലായില്‍ വച്ച് നടന്ന വാഹനാപകടത്തില്‍പെട്ട് ഗുരുതരാവസ്ഥയില്‍ കോട്ടയം കാരിത്താസ് ആസ്പത്രിയില്‍ കഴിയുകയായിരുന്നു. വെന്റിലേറ്ററിലായിരുന്ന റോസമ്മയുടെ മസ്തിഷ്‌ക മരണം ഇന്നലെയാണ് സ്ഥിരീകരിച്ചത്. അമ്മയുടെ അപ്രതീക്ഷിത വേര്‍പാടിന്റെ വേദനയിലും മാതൃകാപരമായ തീരുമാനം കൈക്കൊള്ളുകയായിരുന്നു മക്കള്‍.

അമ്മയുടെ രണ്ട് വൃക്കകളും കരള്‍, രണ്ട് നേത്രപടലങ്ങള്‍ എന്നിവ ദാനം ചെയ്തിരിക്കുകയാണ് മക്കള്‍. കേരള സ്റ്റേറ്റ് ഓര്‍ഗന്‍ ആന്‍ഡ് ടിഷ്യു ട്രാന്‍സ്പ്ലാന്റ് ഓര്‍ഗനൈസേഷന്റെ (കേരളാസോട്ടോ) നേതൃത്വത്തിലാണ് അവയവദാന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായത്.

സാങ്കേതിക കാരണങ്ങളാല്‍ ഇന്നലെയാണ് രശ്മിയ്ക്കും ഭര്‍ത്താവ് നിര്‍മലിനും മകള്‍ എവെലിനും നാട്ടിലേക്ക് തിരിക്കാന്‍ സാധിച്ചത്. സംസ്‌കാര ശുശ്രുഷകള്‍ വ്യാഴാഴ്ച ഉച്ചക്ക് 2.30ന് ഭവനത്തില്‍ ആരംഭിച്ച് 3.30ന് ളാലം പഴയ പള്ളിയിലെ കുടുംബ കല്ലറയില്‍ സംസ്‌കരിക്കുന്നതാണ്.

പാലാ മുണ്ടുപാലം പുത്തെട്ടുകുന്നേല്‍ വീട്ടില്‍ കുടുംബാംഗമാണ് റോസമ്മ ഉലഹന്നാന്‍. പരേതയായ റോസമ്മയുടെ കുടുംബാംഗങ്ങള്‍: ഭര്‍ത്താവ് പുത്തെട്ടുകുന്നേല്‍ ഉലഹന്നാന്‍, മക്കള്‍: രാജേഷ് (പാലാ), രാജീവ് (ബാംഗ്‌ളൂര്‍), രശ്മി (നഴ്‌സ്, ഡെര്‍ബി). മരുമക്കള്‍: സിമി രാജേഷ്, ഹണി രാജീവ്, നിര്‍മല്‍ നാടുവിലെ ചേന്നംകുളം, മലയാറ്റൂര്‍ (ഡെര്‍ബി).


  • യുകെയില്‍ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു വീട്ടിലെത്തിയ പാലക്കാട് സ്വദേശിയായ യുവതിയ്ക്ക് ദാരുണ മരണം
  • ലിന്‍ഡക്ക്‌ വിട നല്‍കാന്‍ മലയാളി സമൂഹം; സംസ്‌കാരം നാട്ടില്‍
  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions