ചരമം

ലണ്ടനിലെ സോളിസിറ്റര്‍ പോള്‍ ജോണിന്റെ മാതാവ് നിര്യാതയായി

ലണ്ടനിലെ പ്രശസ്ത സോളിസിറ്റേഴ്‌സ് സ്ഥാപനമായ പോള്‍ ജോണ്‍ സോളിസിറ്റേഴ്‌സിന്റെ ഉടമ അഡ്വ. പോള്‍ ജോണിന്റെ മാതാവ് ചെറുതോട്ടില്‍ മേരി യോഹന്നാന്‍ (82) നിര്യാതയായി. പുത്തന്‍കുരിശ് കാക്കാംവീട്ടില്‍ കുടുംബാംഗമാണു പരേത. ഭര്‍ത്താവ്: പി.സി. യോഹന്നാന്‍. മക്കള്‍: അഡ്വ. പോള്‍ സി. ജോണ്‍ (ലണ്ടന്‍), സിബി തോമസ് (യുഎസ്), ഡോ. സീബ സി. ജോണ്‍ (ബെംഗളൂരു). മരുമക്കള്‍: കാതറിന്‍ മാലിനി (യുകെ), ഡോ. കെ.ജെ. വിനോയ് കളരിക്കല്‍ പറമ്പില്‍. കൊച്ചുമക്കള്‍: ലൊറെയ്ന്‍ മിന്ന ജോണ്‍, മിലന്‍ ഡിയ ജോണ്‍, സാന്ദ്ര ബിനോയ്. സംസ്‌കാരം 21-11-2025 വെള്ളിയാഴ്ച വൈകിട്ട് നാലിന് പുത്തന്‍കുരിശ് സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.

വാര്‍ധക്യ സഹജമായ ആരോഗ്യപ്രശ്‌നങ്ങളാല്‍ എറണാകുളത്തിനു സമീപം പുത്തന്‍കുരിശിലുള്ള വീട്ടില്‍ ചിത്സയില്‍ കഴിയുകയായിരുന്നു പരേത. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരണം സംഭവിച്ചു. ദീര്‍ഘകാലം കേരള സര്‍ക്കാര്‍ ആരോഗ്യ വകുപ്പില്‍ നേഴ്‌സായിരുന്നു മേരി യോഹന്നാന്‍. നഴ്‌സിങ് സൂപ്രണ്ടായാണു ജോലിയില്‍ നിന്നു വിരമിച്ചത്. ജോലിയില്‍ നിന്നു വിരമിച്ച ശേഷം ഭര്‍ത്താവ് യോഹന്നാനൊപ്പം പുത്തന്‍കുരിശിലെ വീട്ടില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. റിട്ട. പോസ്റ്റ് മാസ്റ്ററാണ് പി.സി. യോഹന്നാന്‍. മകന്‍ അഡ്വക്കേറ്റ് പോള്‍ ജോണിനൊപ്പം നിരവധി തവണ യുകെയില്‍ എത്തിയിട്ടുണ്ട്. മൃതദേഹ സംസ്‌കാരം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9447815935

  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions