യു.കെ.വാര്‍ത്തകള്‍

ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹെല്‍ത്ത് സെക്രട്ടറി സ്ട്രീറ്റിംഗും പരസ്യമായ പോരില്‍. ഹെല്‍ത്ത് സെക്രട്ടറിയും ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്.

ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമീപനം അസഹനീയമായി മാറിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാരുടെ യൂണിയന്‍ പങ്കുവെയ്ക്കുന്നതെന്നും വിമര്‍ശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്.

തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയില്‍ രോഗികള്‍ക്ക് ജിപിമാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ബിഎംഎ മാറ്റങ്ങള്‍ വരുത്തിയതില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി 50,000 ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.

ജിപിമാരുടെ വാര്‍ഷിക കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട് ഏക ഇടനിലക്കാരായി നിന്ന ബിഎംഎയെ ഈ സ്ഥാനത്ത് നിന്നും ഹെല്‍ത്ത് സെക്രട്ടറി മാറ്റിയിട്ടുണ്ട്. മന്ത്രിമാരെ ചതിയന്‍മാരെന്നും, തങ്ങളോട് നുണ പറയുന്നവരെന്നുമാണ് ബിഎംഎ ജിപി കമ്മിറ്റി നേതാക്കള്‍ കുറ്റപ്പെടുത്തിയത്. ഇതോടെയാണ് ജിപിമാരെ അഭിസംബോധന ചെയ്ത് നേരിട്ട് സ്ട്രീറ്റിംഗ് കത്തയച്ചത്.

സ്ട്രീറ്റിംഗും, ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്. മൂന്ന് വര്‍ഷത്തിനിടെ റെക്കോര്‍ഡ് ശമ്പളവര്‍ദ്ധന നല്‍കിയ ശേഷവും വന്‍ വര്‍ദ്ധന ആവശ്യപ്പെട്ടാണ് ഇവര്‍ സമരത്തിലുള്ളത്.

  • ജീവിതചെലവ്, സുരക്ഷ ഭീഷണി; ഓരോ 75 സെക്കന്റിലും ഒരാള്‍ വീതം ലണ്ടന്‍ വിടുന്നു
  • ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും
  • ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്
  • വിദേശ കെയര്‍ ജീനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ചരിത്രപരമായ നിര്‍ദ്ദേശങ്ങളുമായി കാര്‍ഡിഫ് കൗണ്‍സില്‍
  • 2026 ലെ മികച്ച പാസ്‌പോര്‍ട്ടുകളുടെ പട്ടികയില്‍ ഒന്നാമത് സിംഗപ്പൂര്‍; പിന്തള്ളപ്പെട്ടു യുകെ
  • എന്‍എച്ച്എസ് ചേഞ്ചിംഗ് റൂം ഉപയോഗം: കേസ് വിജയിച്ച് വനിതാ നഴ്‌സുമാര്‍
  • ജീവിതച്ചെലവ് പ്രതിസന്ധി! ഇംഗ്ലണ്ടിലും, വെയില്‍സിലും അബോര്‍ഷന്‍ കുതിച്ചുയരുന്നു
  • ഗുരുതര ചികിത്സാ പിഴവ്; യുകെയില്‍ മലയാളി നഴ്‌സിന് 12 മാസം സസ്‌പെന്‍ഷന്‍
  • വീണ്ടും മഞ്ഞുവീഴ്ച ശക്തമാകുമെന്ന് മെറ്റ് ഓഫീസിന്റെ മുന്നറിയിപ്പ്; യാത്രക്കാര്‍ക്ക് ജാഗ്രത
  • നാടകീയമായ രാജിക്കുമുമ്പേ റോബര്‍ട്ട് ജെന്റിക്കിനെ പുറത്താക്കി കെമി ബാഡെനോക്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions