നാട്ടുവാര്‍ത്തകള്‍

ബലാത്സംഗക്കേസ്; രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കും. തിരുവനന്തപുരം സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുക. ഇന്നലെയാണ് രാഹുലിന്റെ അഭിഭാഷകന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചത്. ജാമ്യാപേക്ഷ പരിഗണിക്കുന്നതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യരുതെന്ന വ്യവസ്ഥ ഇല്ല. അതിനാല്‍ അറസ്റ്റിലേക്ക് കടക്കുന്നതില്‍ പൊലീസിന് നിയമതടസ്സമില്ല.

എന്നാല്‍ ലൈംഗിക അതിക്രമ പരാതി യുവതി മുഖ്യമന്ത്രിക്ക് നല്‍കിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എവിടെയെന്നത് അഞ്ജാതമാണ്. വ്യാഴാഴ്ച വൈകിട്ട് ഫോണ്‍ ഓഫ് ചെയ്ത രാഹുല്‍, എവിടെയെന്ന് അറിവില്ലെന്നാണ് എംഎല്‍എ ഓഫീസിലെ ജീവനക്കാരും പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കളും പറയുന്നത്.

വിദേശത്തേക്ക് കടക്കാനുള്ള സാധ്യത തടയാന്‍ രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജില്ല വിട്ടാല്‍ മുന്‍കൂര്‍ ജാമ്യത്തെ ബാധിക്കുമെന്ന നിയമോപദേശം ലഭിച്ചതിനാല്‍ രാഹുല്‍ പാലക്കാട്ടെ ഏതെങ്കിലും രഹസ്യ കേന്ദ്രത്തില്‍ ഒളിവില്‍ തുടരുകയാണെന്നാണ് വിവരം.

  • ഈ ഡിഗ്രി കോഴ്‌സുകള്‍ തിരഞ്ഞെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ സൂക്ഷിക്കുക..
  • പോലീസിനെതിരെ ഷോ കാണിച്ച അര്‍ജുന്‍ ആയങ്കി റിമാന്‍ഡില്‍
  • ആകാശത്ത് വിമാനത്തിന്റെ എമര്‍ജന്‍സി വാതില്‍ തുറക്കാന്‍ ശ്രമം; മലയാളി യുവാവ് പിടിയില്‍
  • പത്തനംതിട്ടയില്‍ പത്താം ക്ലാസുകാരി ലൈംഗിക ചൂഷണത്തിനിരയായി; വിദേശത്തുള്ള പിതാവടക്കം ഏഴ് പേര്‍ക്കെതിരെ കേസ്
  • സഹപ്രവര്‍ത്തകയെ ലിഫ്റ്റിനുള്ളില്‍ പീഡിപ്പിച്ച കേസ്; തരുണ്‍ തേജ്പാലിന് 10 വര്‍ഷം കഠിനതടവ് വിധിച്ച് ബോംബെ ഹൈക്കോടതി
  • പ്ലസ് ടു ഇല്ലാതെയും ഇനി ബിരുദ പ്രവേശനം; പുതിയ ഉത്തരവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ്
  • ബഹിരാകാശ നിലയത്തിന് പുറത്ത് ആദ്യ സ്‌പേസ് വാക്കിന് അനില്‍ മേനോന്‍
  • പിറവത്ത് പുഴയിലേക്ക് ചാടിയ യുവാവിനെ രക്ഷിച്ച് യുകെ മലയാളിയും സുഹൃത്തും
  • എയര്‍ ഇന്ത്യ വിമാനം വൈകി; പ്രവാസി മലയാളിയുടെ യാത്ര മുടങ്ങി; 1.36 ലക്ഷം രൂപ നഷ്ടപരിഹാരം
  • തൃഷയ്‌ക്കെതിരായ അശ്ലീല പരാമര്‍ശം; ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions