ചരമം

അഖിലിന് വിടനല്‍കാന്‍ പ്രിയപ്പെട്ടവര്‍; പൊതുദര്‍ശനം വെള്ളിയാഴ്ച; സംസ്‌കാരം നാട്ടില്‍

ആശുപത്രി ഡ്യൂട്ടിക്കിടെ ഹൃദയ സ്തംഭനം മൂലം മരണത്തിനു കീഴടങ്ങിയ ഓക്സ്ഫോര്‍ഡ് മലയാളി അഖില്‍ മായ മണികണ്ഠന്(33) വിടയേകാന്‍ പ്രിയപ്പെട്ടവര്‍. വെള്ളിയാഴ്ചയാണ് പൊതുദര്‍ശനം തീരുമാനിച്ചിരിക്കുന്നത്. ഉച്ചയ്ക്ക് 12.30 മുതല്‍ 3.30 വരെ കിഡ്‌ലിംഗ്ടണിലെ യാണ്‍ടോണ്‍ വില്ലേജ് ഹാളിലാണ് പൊതുദര്‍ശനം നടക്കുക. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി സംസ്‌കരിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.

സ്ഥലത്തിന്റെ വിലാസം

Yarnton Village Hall– The Paddo-c-ks, Yarnton, Kidlington. OX5 1TE

ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് അഖില്‍ ജോലി ചെയ്തിരുന്നത്. അഖില്‍ തിരുവനന്തപുരം സ്വദേശിയാണ്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ മൂന്നു വര്‍ഷമായി ഒഡിപി ആയി ജോലി ചെയ്തിരുന്ന അഖിലിന് ആശുപത്രി ഡ്യൂട്ടിയ്ക്കിടെ തന്നെയാണ് ഹൃദയ സ്തംഭനം സംഭവിച്ചത്. ടോയ്ലറ്റിലേക്ക് പോകും വഴി കുഴഞ്ഞു വീഴുകയും അടിയന്തിര ശുശ്രൂഷ നല്‍കിയിട്ടും ജീവന്‍ രക്ഷിക്കാന്‍ സാധിക്കാതെ വരികയും ആയിരുന്നു.

ഭാര്യയ്ക്കും ആറു വയസുള്ള മകനും ഒപ്പമാണ് അഖില്‍ ഓക്സ്ഫോര്‍ഡില്‍ കഴിഞ്ഞിരുന്നത്. ഭാര്യ ആതിര ലീന വിജയ്. മകന്‍ അഥവ് കൃഷ്ണ അഖില്‍.

  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions