ചരമം

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവാവ് മരിച്ച നിലയില്‍: വിയോഗം ജന്‍മദിനത്തലേന്ന്

ബെല്‍ഫാസ്റ്റ്: നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെണ്‍ഗാന്നണില്‍ മലയാളി യുവാവിന്റെ അപ്രതീക്ഷിത വിയോഗം. കോട്ടയം ചങ്ങനാശേരി സ്വദേശിയായ അഗസ്റ്റിന്‍ ചാക്കോ(29)യെആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കെയര്‍ഹോം ജീവനക്കാരനായിരുന്നു അഗസ്റ്റിന്‍ ചാക്കോ.

19ന് ഉച്ചയ്ക്കു ശേഷം ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് സുഹൃത്തുക്കളില്‍ ഒരാളെ വിളിച്ച് അറിയിച്ചതിനെ തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ വീട് അകത്തു നിന്നു പൂട്ടിയ നിലയില്‍ കാണുകയായിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ബെല്‍ഫാസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്.

ഇന്ന്(ശനിയാഴ്ച) ജന്‍മദിനം ആഘോഷിക്കാനായി സുഹൃത്തുക്കള്‍ തയാറെടുക്കുന്നതിനിടെയാണ് മരണ വിവരം അറിയുന്നത്. കേക്ക് നിര്‍മാണം പാതിവഴിയില്‍ ആയപ്പോഴാണ് മരണ വാര്‍ത്ത അറിയുന്നത് എന്നു സുഹൃത്തുക്കള്‍ പറഞ്ഞു. മരണം സംബന്ധിച്ച പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്.

  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions