ചരമം

റെഡ്ഡിംഗിലെ മലയാളി സംരംഭകന്‍ മരിച്ച നിലയില്‍

റെഡ്ഡിംഗില്‍ മലയാളി സംരംഭകനെ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം കുറുമുള്ളൂര്‍ സ്വദേശി വിന്‍സെന്റ് ഫിലിപ്പ് (58) ആണ് മരണമടഞ്ഞത്. അടുത്തിടെ വിവാഹിതനായ വിന്‍സെന്റ് ഫിലിപ്പ് ഡല്‍ഹിയില്‍ നിന്നും ഇറ്റലിയില്‍ എത്തി അവിടെ നിന്നാണ് യുകെയിലേക്ക് വരുന്നത്. തന്റെ ഭാര്യ ഏഴു വര്‍ഷം മുന്‍പ് കാന്‍സര്‍ ബാധിതയായി മരിച്ചതോടെയാണ് വിന്‍സെന്റ് യുകെയില്‍ നിന്നും വിവാഹം കഴിച്ചതും ഒടുവില്‍ യുകെ മലയാളി ആയി മാറിയതും.

രണ്ടു വര്‍ഷം മുന്‍പ് യുകെയില്‍ എത്തിയ വിന്‍സെന്റ് ഡല്‍ഹിയിലും സംരംഭകനായി ജോലി ചെയ്ത അനുഭവം മുന്‍ നിര്‍ത്തി ടൂറിസം രംഗവുമായി ബന്ധപ്പെട്ട ഒരു സംരംഭം ആരംഭിക്കുന്നതിന്റെ ഭാഗമായി റെഡ്ഡിംഗില്‍ ഓഫിസ് എടുത്തു പ്രവര്‍ത്തനം പുരോഗമിക്കുന്നതിനു ഇടയിലാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

നടപടികള്‍ പൂര്‍ത്തിയാക്കി പോലീസ് മൃതദേഹം വിട്ട് നല്‍കാന്‍ ഏതാനും ദിവസത്തെ കാലതാമസം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

  • ആദ്യകാല മലയാളി ഡോക്ടര്‍ അലക്സാണ്ടര്‍ നിക്കോളസ് യുകെയില്‍ അന്തരിച്ചു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ കാന്‍സര്‍ രോഗ ചികിത്സയിലിരിക്കെ മലയാളി നഴ്സ് വിടവാങ്ങി
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി യുവതി കാന്‍സര്‍ ബാധിച്ചു മരണമടഞ്ഞു
  • നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ മലയാളി മരണമടഞ്ഞു
  • കാന്‍സര്‍ ചികിത്സയ്ക്കായി നാട്ടില്‍ പോയ ഓക്‌സ്‌ഫോര്‍ഡ് മലയാളി മരണമടഞ്ഞു
  • സനീഷിന്റെ സംസ്‌കാരം നാട്ടില്‍; പൊതുദര്‍ശനം ഫെബ്രുവരി 7ന് ബ്രാഡ് വെല്‍ ഹാളില്‍
  • ബോള്‍സോവറില്‍ കോട്ടയം സ്വദേശി ലിജു അന്തരിച്ചു
  • സ്റ്റീവനേജിലെ ജേക്കബ് ജോര്‍ജിന് ജന്മനാട്ടില്‍ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി
  • സ്‌കന്ത്രോപ്പിലെ സന്തോഷ് ജേക്കബിന് 17ന് വിടയേകല്‍
  • കാന്‍സര്‍ ചികിത്സയിലിരിക്കെ കാര്‍ഡിഫില്‍ മലയാളി മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions