യു.കെ.വാര്‍ത്തകള്‍

ഗൊറെറ്റി കൊടുങ്കാറ്റ് സൃഷ്ടിച്ച വിനാശത്തിന് ശേഷം മഞ്ഞ് തിരിച്ചുവരുന്നു; മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്

ഗൊറെറ്റി കൊടുങ്കാറ്റിന്റെ ആഘാതത്തില്‍ നിന്നും രാജ്യം മുക്തമായി വരുന്നതിന് പിന്നാലെ കാലാവസ്ഥാ വകുപ്പിന്റെ പുതിയ മഞ്ഞ്, തണുപ്പ് മുന്നറിയിപ്പുകള്‍. മാസത്തിന്റെ അവസാനത്തോടെ തണുപ്പന്‍ കാലാവസ്ഥ മടങ്ങിയെത്തുന്നുവെന്നാണ് മെറ്റ് ഓഫീസ് വ്യക്തമാക്കുന്നത്.

കിഴക്കന്‍ മേഖലയില്‍ നിന്നെത്തുന്ന തണുത്ത കാറ്റാണ് വീണ്ടും രാജ്യത്തേക്ക് ഫ്രീസിംഗ് അവസ്ഥ എത്തിക്കുന്നതെന്ന് മെറ്റ് വ്യക്തമാക്കി. വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു.

വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി. എന്നാല്‍ അടുത്ത ആഴ്ചയോടെ അറ്റ്‌ലാന്റിക് കാലാവസ്ഥാ സിസ്റ്റം യുകെയിലേക്ക് എത്തിച്ചേരാനുള്ള പോരാട്ടം തുടങ്ങുമെന്ന് മെറ്റ് പറയുന്നു. താരതമ്യേന കടുപ്പം കുറഞ്ഞ തണുപ്പ് ആദ്യം പടര്‍ന്നുതുടങ്ങും. പിന്നാലെ മേഘങ്ങള്‍ വ്യാപിച്ച്, മഴയും, ശരാശരി താപനിലയിലേക്കും കാര്യങ്ങള്‍ താഴുമെന്നും മുന്നറിയിപ്പ് വ്യക്തമാക്കി.

ഇതിന് ശേഷമുള്ള ആഴ്ചയില്‍ തണുപ്പ് ശക്തമാകുകയും, പല ഭാഗത്തും മഞ്ഞ് വീണ് തുടങ്ങുകയും ചെയ്യും. അടുത്ത 24 മണിക്കൂറില്‍ മൂടല്‍മഞ്ഞ് യാത്രാ തടസ്സം സൃഷ്ടിച്ച് തുടങ്ങുമെന്നും മെറ്റ് ഓഫീസ് അറിയിച്ചിട്ടുണ്ട്. ഇടയ്ക്ക് മഴ കൂടി പെയ്യും. ബുധനാഴ്ചയോടെ വെയില്‍സിലും, വെസ്റ്റ് കണ്‍ട്രിയിലും ശക്തമായ മഴയാണ് രേഖപ്പെടുത്തുക.

  • ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
  • യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
  • ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
  • എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
  • ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions