യു.കെ.വാര്‍ത്തകള്‍

ജെസ് റൂള്‍ നിലവില്‍, എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും; രോഗികള്‍ക്ക് ആശ്വാസമാകും

മൂന്ന് അപ്പോയിന്റ്‌മെന്റിന് ശേഷവും രോഗിയുടെ രോഗാവസ്ഥ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മറ്റൊരു ഡോക്ടറുടെ സഹായം തേടാന്‍ വഴിയൊരുക്കുന്ന പുതിയ സിസ്റ്റം നിലവില്‍ വന്നു. 'ജെസ് റൂള്‍' എന്നറിയപ്പെടുന്ന നിയമം ഈയാഴ്ച ഇംഗ്ലണ്ടിലെ എല്ലാ ജിപി പ്രാക്ടീസുകളിലും പരസ്യപ്പെടുത്തും.

20 തവണ സര്‍ജറിയെ ബന്ധപ്പെട്ട ശേഷം 2020-ല്‍ മരിച്ച 27-കാരി ജെസീക്കാ ബ്രാഡിയുടെ പേരിലാണ് നിയമം. സെപ്റ്റംബറില്‍ പ്രാബല്യത്തിലെത്തിയ നിയമം വഴി, ഒഴിവാക്കാവുന്ന മരണങ്ങള്‍ തടയുകയും, കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങള്‍ കണ്ണില്‍ പെടാതെ പോകുന്നത് ഒഴിവാക്കാനുമാണ് ശ്രമിക്കുന്നത്.

പുതിയ നിയമം അനുസരിച്ച് ഡോക്ടര്‍മാരോട് രണ്ടാമതൊരു അഭിപ്രായം തേടാനും, രോഗികളെ നേരില്‍ കണ്ട് പരിശോധന നടത്താനും, കൂടുതല്‍ ടെസ്റ്റുകള്‍ നല്‍കാനുമാണ് ആവശ്യപ്പെടുന്നത്. ഇംഗ്ലണ്ടിലെ 6170 ജിപി പ്രാക്ടീസുകളിലും ഇത് സംബന്ധിച്ച പോസ്റ്ററുകള്‍ പതിപ്പിക്കും. പ്രാഥമിക ചിന്തകള്‍ മാറ്റിവെച്ച് രോഗികളുടെ സുരക്ഷയ്ക്ക് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കാന്‍ പദ്ധതി ഫാമിലി ഡോക്ടര്‍മാരെ പ്രേരിപ്പിക്കുമെന്ന് ഹെല്‍ത്ത് & സോഷ്യല്‍ കെയര്‍ ഡിപ്പാര്‍ട്ട്‌മെന്റ് പറയുന്നു.

എയര്‍ബസില്‍ എഞ്ചിനീയറായിരുന്ന ബ്രാഡി ആറ് മാസക്കാലമാണ് തന്റെ വയറുവേദനയും, ശര്‍ദ്ദിലും, ചുമയും, ഭാരം കുറയുന്നതുമായി ബന്ധപ്പെട്ട് ജിപി സര്‍ജറിയെ ബന്ധപ്പെട്ടത്. കൊവിഡ് കാലമായതിനാല്‍ ലോംഗ് കൊവിഡ് ലക്ഷണമാണെന്ന പേരില്‍ ചെറുതാക്കി കാണിച്ച അവസ്ഥ കാന്‍സറാണെന്ന് തിരിച്ചറിയുമ്പോഴേക്കും ഏറെ വൈകിയിരുന്നു. ഒരു ഡോക്ടറെ പ്രൈവറ്റായി പണം നല്‍കി കണ്ടതിന് ശേഷമായിരുന്നു ഇത്. എന്നാല്‍ മൂന്നാഴ്ച കഴിയുമ്പോള്‍ ബ്രാഡി ആശുപത്രിയില്‍ മരണമടഞ്ഞു.

  • ലണ്ടനിലെ സ്കൂളുകളില്‍ അഞ്ചാംപനി പടരുന്നു; എന്‍ഫീല്‍ഡില്‍ മാത്രം 34 കേസുകള്‍
  • യുകെയ്ക്ക് കൂടുതല്‍ വെള്ളപ്പൊക്ക മുന്നറിയിപ്പുകള്‍; ചില ഭാഗങ്ങളില്‍ മഞ്ഞും കനക്കും
  • ആര്‍ട്ടിക് ശീതക്കാറ്റ് എത്തുന്നു; താപനില മൈനസ് ഏഴ് ഡിഗ്രി വരെ കൂപ്പുകുത്താം
  • എ&ഇകള്‍ക്ക് താങ്ങാന്‍ കഴിയാത്ത വിധം രോഗികള്‍; ഗുരുതരാവസ്ഥ പ്രഖ്യാപിച്ച് പ്രധാന ഹോസ്പിറ്റല്‍ ശൃംഖല
  • ഇംഗ്ലണ്ടില്‍ ' ഹോളിഡേ ടാക്‌സ് ഏര്‍പ്പെടുത്താന്‍ നീക്കം; എതിര്‍പ്പുമായി ഹോസ്പിറ്റാലിറ്റി കമ്പനികള്‍
  • വെയില്‍സിലെ മലയാളി നഴ്‌സിന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ വിരുന്നിലേക്ക് ക്ഷണം
  • ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും
  • സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന
  • ലോയ്ഡ്‌സ് ബാങ്കിങ് ഗ്രൂപ്പ് 95 ഹൈസ്ട്രീറ്റ് ബ്രാഞ്ചുകള്‍ അടച്ചുപൂട്ടുന്നു
  • നഴ്‌സുമാരോട് വീണ്ടും നീതികേട്‌! എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് 3.3% മാത്രം ശമ്പളവര്‍ധന; പണപ്പെരുപ്പത്തിലും താഴെ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions