യു.കെ.വാര്‍ത്തകള്‍

'ഗൊറെറ്റി'യ്ക്ക് പിന്നാലെ ദുരിതം വിതയ്ക്കാന്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റിന്റെ ഊഴം, മുന്നറിയിപ്പ് നല്‍കി മെറ്റ് ഓഫീസ്

'ഗൊറെറ്റി' കൊടുങ്കാറ്റ് സൃഷ്ടിച്ച ആഘാതത്തില്‍ നിന്നും രാജ്യം മുക്തി നേടുന്നതിന് മുമ്പ് ദുരിതം വിതയ്ക്കാന്‍ അടുത്ത കൊടുങ്കാറ്റ്. കാറ്റും കൊടുംതണുപ്പും, ഐസും മൂലം നേരിട്ട നഷ്ടങ്ങളില്‍ നിന്നും കരകയറുന്നതിനു മുന്‍പ് അടുത്ത കൊടുങ്കാറ്റിന്റെ മുന്നറിയിപ്പുകള്‍ നല്‍കിയിരിക്കുകയാണ് മെറ്റ് ഓഫീസ്. വെള്ളിയാഴ്ച മുതല്‍ 'ഇന്‍ഗ്രിഡ്' കൊടുങ്കാറ്റ് പ്രഭാവം അറിയിക്കുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പ്.

40 എംഎം വരെ മഴയ്ക്കും, 60 മൈല്‍ കാറ്റിനുമാണ് സാധ്യത. ഇതേത്തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ ശനിയാഴ്ച രാവിലെ 9 വരെ മഞ്ഞ ജാഗ്രത പുറപ്പെടുവിച്ചിട്ടുണ്ട്. വെയില്‍സ്, സൗത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലാണ് ഏറ്റവും മോശം അവസ്ഥ നേരിടേണ്ടി വരിക. ഈ മാസം ആദ്യം ഗൊറെറ്റി കൊടുങ്കാറ്റിന്റെ വിനാശവും ഇവിടെയാണ് കൂടുതലായി അനുഭവിച്ചത്.

പോര്‍ച്ചുഗീസ് വെതര്‍ സര്‍വ്വീസ് ഇന്‍ഗ്രിഡെന്ന് പേരിട്ട കൊടുങ്കാറ്റ് കാറ്റും, മഴയും ആഴ്ചയില്‍ ഉടനീളം എത്തിക്കും. ഗൊറെറ്റി കൊടുങ്കാറ്റ് നാശം വിതച്ച മേഖലകളില്‍ വീണ്ടും ദുരിതം എത്തിക്കാന്‍ ഇന്‍ഗ്രിഡ് കൊടുങ്കാറ്റ് വഴിയൊരുക്കും. അതേസമയം മുന്‍ കൊടുങ്കാറ്റിന്റെ അത്ര തീവ്രത പുതിയ കൊടുങ്കാറ്റിന് ഇല്ലെന്നതാണ് ആശ്വാസകരം.

ജനുവരിയിലെ മോശം കാലാവസ്ഥ ഈ മാസം ഉടനീളം തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അടുത്ത ആഴ്ചയോടെ നോര്‍ത്ത്, ഈസ്റ്റ് പ്രദേശങ്ങളില്‍ മഞ്ഞ് വീഴുമെന്നാണ് കരുതുന്നത്. കൊടുങ്കാറ്റ് മൂലം സൃഷ്ടിക്കപ്പെടുന്ന മാറ്റങ്ങള്‍ ഇപ്പോഴും വ്യക്തമായിട്ടില്ലെന്നും മെറ്റ് അധികൃതര്‍ കൂട്ടിച്ചേര്‍ക്കുന്നു.

വിവിധ തലത്തിലുള്ള അപകടങ്ങളുമായി എത്തിയ ഗൊറെറ്റി കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 100 മൈല്‍ വരെ വേഗത്തിലുള്ള കാറ്റാണ് എത്തിച്ചത്. സൗത്ത് വെസ്റ്റ് മേഖലയില്‍ അപകടകരമായ കൊടുങ്കാറ്റിനുള്ള റെഡ് അലേര്‍ട്ടും നിലവിലുണ്ടായിരുന്നു.

വിമാനങ്ങള്‍ റദ്ദാക്കാനും, ട്രെയിനുകള്‍ തടസ്സപ്പെടാനും, നൂറുകണക്കിന് സ്‌കൂളുകള്‍ അടച്ചിടാനും കാലാവസ്ഥ കാരണമായി

  • എന്‍എച്ച്എസില്‍ അനസ്‌തെറ്റിസ്റ്റുകള്‍ക്ക് ക്ഷാമം; 1.5 മില്ല്യണ്‍ ഓപ്പറേഷനുകള്‍ മുടങ്ങി!
  • മുന്‍ ടോറി മന്ത്രി ആന്‍ വൈഡ്‌കോംബ് വീട്ടില്‍ കൊല്ലപ്പെട്ട സംഭവം; 28-കാരനായ പ്രതി അറസ്റ്റില്‍
  • ഉഷ്ണതരംഗം: ജലക്ഷാമം രൂക്ഷം, ഹോസ്പൈപ്പ് നിരോധനം വ്യാപിപ്പിക്കുന്നു
  • ഹാരിക്കും മേഗനും മക്കള്‍ക്കും കൊട്ടാരത്തില്‍ വിരുന്നൊരുക്കി ചാള്‍സും കാമില്ലയും
  • കുഞ്ഞു ജസീക്കയ്ക്ക് വിട നല്‍കാനൊരുങ്ങി യുകെ മലയാളി സമൂഹം
  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions