വിദേശം

ട്രംപിന്റെ വിവാദ പരാമര്‍ശത്തില്‍ രൂക്ഷമായി പ്രതികരിച്ച് പ്രിന്‍സ് ഹാരി

അഫ്ഗാനിസ്ഥാനിലെ നാറ്റോ സൈനികരുടെ പ്രവര്‍ത്തനങ്ങളെ സത്യസന്ധതയോടെയും ആദരവോടെയും കാണണമെന്ന് ഹാരി രാജകുമാരന്‍. അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് നാറ്റോ സഖ്യ സേനങ്ങള്‍ മുന്‍ നിരയില്‍ നിന്ന് മാറി നിന്നെന്ന പരാമര്‍ശം നടത്തിയ പശ്ചാത്തലത്തിലാണ് ഹാരിയുടെ പ്രതികരണം.

അഫ്ഗാനില്‍ ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം യുദ്ധം മാറ്റിമറിച്ചു. 457 ബ്രിട്ടീഷ് സൈനികര്‍ ഉള്‍പ്പെടെ അനേകം പേര്‍ യുദ്ധത്തില്‍ ജീവന്‍ നഷ്ടമാക്കി.

ട്രംപിന്റെ പരാമര്‍ശത്തിനെതിരെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും രംഗത്തുവന്നിരുന്നു. അപമാനകരവും അംഗീകരിക്കാനാകാത്തതുമെന്നാണ് വിമര്‍ശിച്ചത്. അഫ്ഗാനില്‍ സേവനം ചെയ്ത സൈനികരും അവരുടെ കുടുംബങ്ങളും ഈ വാക്കുകള്‍ കൊണ്ട് വേദനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പോളണ്ടും കാനഡയും ട്രംപിനെതിരെ രംഗത്തുവന്നിരുന്നു. ഞങ്ങളുടെ സൈനികരുടെ സേവനത്തെ പരിഹസിക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നാണ് പോളണ്ടിന്റെ വിദേശകാര്യമന്ത്രി പ്രതികരിച്ചത്.

അഫ്ഗാന്‍ യുദ്ധത്തല്‍ പങ്കെടുത്ത മുന്‍ സൈനികരും പരിക്കേറ്റവരുടെ കുടുംബങ്ങളും ട്രംപിന്റെ പരാമര്‍ശങ്ങളെ ഹൃദയ ഭേദകമെന്ന് വിമര്‍ശിച്ചു.

  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  • യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു
  • ഇറാനില്‍ ഇസ്രയേല്‍-യുഎസ് സംയുക്ത ആക്രമണം; ഇസ്രയേലിലേയ്ക്ക് മിസൈല്‍ വര്‍ഷിച്ചു ഇറാന്‍
  • ട്രംപിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിക്ക് പരോളില്ലാത്ത ജീവപര്യന്തം
  • സൈനികരെ ഗ്രീന്‍ലാന്‍ഡിലേക്ക് അയച്ച് യൂറോപ്യന്‍ രാജ്യങ്ങള്‍; അമേരിക്കയെ ഒറ്റക്കെട്ടായി നേരിടും
  • ഇന്ത്യക്കാര്‍ക്ക് ട്രാന്‍സിറ്റ് വിസ ഇനി ആവശ്യമില്ല; യാത്ര ഇളവുകള്‍ പ്രഖ്യാപിച്ച് ജര്‍മനി
  • വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗസ് സത്യപ്രതിജ്ഞ ചെയ്തു
  • സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ മരണം 40; മരിച്ചവരില്‍ നിരവധി വിദേശികളും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions