സിനിമ

'ദൃശ്യം 4നെപ്പറ്റി സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല; 3ല്‍ അവസാനിപ്പിക്കാനുള്ള ശ്രമമാണ്- ജീത്തു ജോസഫ്

മലയാളത്തില്‍ ത്രില്ലര്‍ സിനിമകള്‍ക്ക് പുതിയൊരു റേഞ്ച് സമ്മാനിച്ച ചിത്രമായിരുന്നു മോഹന്‍ലാല്‍ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. മലയാളത്തില്‍ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്.

75 കോടി ആദ്യ ഭാഗം തിയേറ്ററില്‍ നിന്നും നേടി സൂപ്പര്‍ഹിറ്റായ ശേഷം കോവിഡ് കാലത്ത് ഒടിടി റിലീസായി രണ്ടാം ഭാഗവും എത്തി. അതും പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ദൃശ്യം 3 യും എത്തുന്നു എന്നറിഞ്ഞതു മുതല്‍ അതിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞെന്നതടക്കം പാക്കപ്പ് വീഡിയോയും മോഹന്‍ലാലും അണിയറപ്രവര്‍ത്തകരും പങ്കിട്ടിരുന്നു. ഇപ്പോഴിതാ ദൃശ്യം 4 ഉണ്ടാകുമോ എന്ന ചോദ്യത്തിനുള്ള ജീത്തുവിന്റെ രസകരമായ മറുപടിയാണ് സോഷ്യല്‍ മീഡിയ പ്രേക്ഷകരെ ചിരിപ്പിക്കുന്നത്.

ദൃശ്യം 4 എന്നുവരും എന്ന ചോദ്യത്തിന് 'ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. ഞാന്‍ ഇതുകൊണ്ട് അവസാനിപ്പിക്കാനുള്ള ശ്രമമാണ്. ആള്‍ക്കാര്‍ തന്നെ എന്തുവാടെ നിര്‍ത്തിക്കൂടെ എന്ന് ചോദിച്ചു തുടങ്ങി...
ഏപ്രില്‍ 2 നാണ് ദൃശ്യം 3 യുടെ റിലീസ്. ഒരു പ്രതീക്ഷയുമില്ലാതെ വന്നു കണ്ടാല്‍ മതി. ഒന്നിന്റെ പോലെ​യോ രണ്ടിന്റെ പോലെയോ അല്ല മൂന്നാം ഭാഗം. ജോര്‍ജുകുട്ടിയുടെ ഇമോഷണല്‍ സൈഡിലൂടെയാണ് ഞാന്‍ ട്രാവല്‍ ചെയ്തത്. അതുകൊണ്ട് നിങ്ങള്‍ വലിയൊരു ജഗപൊഗ സിനിമയൊക്കെ പ്രതീക്ഷിച്ചു വന്നാല്‍ നിരാശയായിരിക്കും. പക്ഷേ അതൊരു നല്ല സിനിമയാണെന്ന കോണ്‍ഫിഡന്‍സ് എനിക്കുണ്ട്. വണ്‍ ടൂ ഒക്കെയായി താരതമ്യം ചെയ്യാന്‍ ശ്രമിച്ചാല്‍ എങ്ങനെയാകുമെന്നറിയില്ല. മുന്‍വിധികളൊന്നുമില്ലാതെ വന്ന് സിനിമ കാണുക.' എന്നാണ് ദൃശ്യത്തിനെ കുറിച്ച് ജീത്തു പറഞ്ഞത്.

തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ തുടങ്ങിയ ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്യപ്പെട്ടിരുന്നു. മോഹന്‍ലാലിനൊപ്പം മീന, അന്‍സിബ ഹസന്‍, ആശാ ശരത്, സിദ്ദിഖ്, എസ്തര്‍ അനില്‍ തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.


  • 'സെറ്റ് അല്ലേ?, നമ്മള്‍ ഈ യാത്ര തുടരും'; ഭാവന സര്‍ക്കാര്‍ പരസ്യത്തില്‍
  • തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനും പരിഗണനയില്‍
  • ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി നടി ബീന ആന്റണി
  • വിജയ് -സംഗീത വിവാഹ മോചനം 250 കോടിയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; വാര്‍ത്തകളില്‍ തൃഷയും
  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions