നാട്ടുവാര്‍ത്തകള്‍

വാഷിംഗ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍; ശശി തരൂരിന്റെ മകന്റെയും ജോലിപോയി

അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ മാധ്യമസ്ഥാപനമായ വാഷിങ്ടണ്‍ പോസ്റ്റില്‍ കൂട്ടപ്പിരിച്ചുവിടല്‍. 300ഓളം ജീവനക്കാരെ പിരിച്ചുവിട്ടു. സാമ്പത്തിക പ്രശ്നങ്ങളാണ് കൂട്ടപ്പിരിച്ചുവിടലിന് പിന്നിലെന്നാണ് പുറത്തുവരുന്ന വിവരം. ശതകോടീശ്വരനായ ജെഫ് ബെസോസ് ആണ് നിലവില്‍ വാഷിങ്ടണ്‍ പോസ്റ്റ് പത്രത്തിന്റെ ഉടമ. കൂട്ടപ്പിരിച്ചുവിടല്‍ സംബന്ധിച്ച് പത്രത്തിന്റെ എക്സിക്യുട്ടീവ് എഡിറ്റര്‍ മാറ്റ് മുറെയും എച്ച് ആര്‍ മേധാവി വെയ്ന്‍ കോണലും ഔദ്യോഗികമായി ജീവനക്കാരെ അഭിസംബോധന ചെയ്ത് കുറിപ്പ് പുറത്തുവിട്ടു. വേദനാജനകമായ തീരുമാനമാണിതെന്നും എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഇത് അനിവാര്യമായ മാറ്റമാണെന്നും മാറ്റ് മുറെ വ്യക്തമാക്കി.

തൊഴില്‍ വെട്ടിക്കുറയ്ക്കുന്നതിന് പുറമെ നിലവിലെ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കലും മാനേജ്മെന്റ് നടപ്പാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ജീവനക്കാരെ വെട്ടിക്കുറച്ചത് പത്രത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. നിര്‍ണായകമായ ഘട്ടങ്ങളില്‍ കവറേജ് പുനഃപരിശോധിക്കാനും സംരക്ഷിക്കാനും ആവശ്യപ്പെട്ട് പത്രത്തിലെ റിപ്പോര്‍ട്ടര്‍മാരും എഡിറ്റര്‍മാരും ജെഫ് ബെസോസിന് നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ട്. പത്രത്തിന്റെ കായികവിഭാഗം പൂര്‍ണമായും പ്രവര്‍ത്തനം അവസാനിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. 2026ലെ വിന്റര്‍ ഒളിമ്പിക്സ് റിപ്പോര്‍ട്ട് ചെയ്യാന്‍ പത്രം റിപ്പോര്‍ട്ടര്‍മാരെ വിടില്ലെന്ന അഭ്യൂഹങ്ങളും ഇതിനോടകം പ്രചരിച്ചിരുന്നു. 148 വര്‍ഷത്തെ പാരമ്പര്യമുള്ള പത്രം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത് എന്നാണ് മാനേജ്മെന്റിന്റെ വാദം. ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള ആമസോണിലും കൂട്ടപ്പിരിച്ചുവിടല്‍ നടന്നിരുന്നു.

ശശി തരൂര്‍ എം പിയുടെ മകന്‍ ഇഷാന്‍ തരൂരിനും ജോലി നഷ്ടമായി. വാഷിങ്ടണ്‍ പോസ്റ്റില്‍ മാധ്യമപ്രവര്‍ത്തകനായിരുന്ന ഇഷാന്‍ തന്നെയാണ് ജോലിയില്‍ നിന്ന് പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 12 വര്‍ഷത്തോളം സ്ഥാപനത്തില്‍ ജോലി ചെയ്യാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും എന്നാല്‍ ഈ പിരിച്ചുവിടല്‍ വേദന ഉണ്ടാക്കുന്നതാണെന്നും ഇഷാന്‍ വ്യക്തമാക്കിയിരുന്നു.

  • വിസ തട്ടിപ്പ്; രണ്ട് കേസുകളിലായി ജോബി ജോര്‍ജിന് 4 വര്‍ഷം തടവും 66.5ലക്ഷം പിഴയും
  • മലയാളി വയോധികയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; വീട്ടുജോലിക്കാരിയായ നേപ്പാളിയെ കാണാനില്ല
  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions