യു.കെ.വാര്‍ത്തകള്‍

സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന


യുകെയില്‍ സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തി അവധിക്കാലം പുനഃക്രമീകരിക്കാന്‍ ആലോചന. വര്‍ഷത്തിലെ ഏറ്റവും ചൂടേറിയ ദിനങ്ങളില്‍ കുട്ടികള്‍ ബുദ്ധിമുട്ടി പരീക്ഷ എഴുതുന്നത് ഒഴിവാക്കുവാനും അതുപോലെ ദൈര്‍ഘ്യമേറിയ വേനലവധിയെ കുറിച്ച് മാതാപിതാക്കള്‍ക്കുള്ള ആവലാതികള്‍ പരിഹരിക്കാനും ആണ് സ്‌കൂള്‍ കലണ്ടറില്‍ മാറ്റം വരുത്തണമെന്ന നിര്‍ദ്ദേശവുമായി ഓഫ്‌സ്റ്റെഡ് രംഗത്തെത്തിയത്. നിലവിലെ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠന തുടര്‍ച്ച നഷ്ടപ്പെടുന്നതായും മാതാപിതാക്കള്‍ക്ക് ചൈല്‍ഡ് കെയറിനായി അധിക ചെലവ് വരുന്നതായും വിദഗ്ധര്‍ പറയുന്നു.

നിലവില്‍ ഇംഗ്ലണ്ടിലെ ഭൂരിഭാഗം സ്‌കൂളുകളിലും ആറാഴ്ച കാലത്തെ വേനലവധിയും ക്രിസ്തുമസ് - ഈസ്റ്റര്‍ കാലത്തെ രണ്ടാഴ്ച അവധിയും ഓരോ ടേമിന്റെയും അവസാനത്തില്‍ ഒരാഴ്ചക്കാലത്തെ ഹാഫ് ടേം ഹോളിഡേയുമാണ് നല്‍കുന്നത്. ചില സ്‌കൂളുകളില്‍ ഒക്ടോബര്‍ മാസത്തില്‍ രണ്ടാഴ്ച്ചക്കാലത്തെ ദൈര്‍ഘ്യമേറിയ അവധിയും നല്‍കുന്നുണ്ട്. എന്നാല്‍, ഈ അവധികളൊന്നും തന്നെ വിദ്യാര്‍ത്ഥികളുടെയോ മാതാപിതാക്കളുടെയോ താത്പര്യം സംരക്ഷിക്കുന്നില്ല എന്നാണ് ഓഫ്‌സ്റ്റെഡ് മേധാവി മാര്‍ട്ടിന്‍ ഒലിവര്‍ പറയുന്നത്.

സ്‌കൂള്‍ അവധികള്‍ പുനര്‍നിര്‍വചിച്ചുകൊണ്ട് സ്‌കൂള്‍ കലണ്ടറില്‍ വലിയൊരു മാറ്റം വരുത്തേണ്ടത് ആവശ്യമാണെന്നാണ് അദ്ദേഹം പറയുന്നത്. സ്‌കൂള്‍ ഒഴിവ് ദിനങ്ങള്‍ ആവശ്യത്തിലേറെ നീണ്ടവയാണെന്ന് അദ്ദേഹം ഇതിനു മുന്‍പ് പറഞ്ഞിരുന്നു. പലരും വര്‍ഷത്തിലെ 365 ദിവസങ്ങളില്‍ 190 ദിവസങ്ങള്‍ മാത്രമാണ് പഠനത്തിനായി മാറ്റിവച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions