യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗിന് നിരോധനം വരും

ഇംഗ്ലണ്ടില്‍ കുട്ടികളുള്ള വാഹനങ്ങളില്‍ വെയ്പിംഗ് നിരോധിക്കാന്‍ സര്‍ക്കാര്‍. കളി സ്ഥലങ്ങളിലും സ്‌കൂളുകളുടെ സമീപ പ്രദേശങ്ങളിലും ആശുപത്രികളുടെ പരിസരത്തുമാണ് പുകവലി, വെയ്പിങ്, ഹീറ്റഡ് ടുബാക്കോ ഉപയോഗം എന്നിവ വിലക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നത്. 12 ആഴ്ച നീളുന്ന പൊതു ചര്‍ച്ച വെള്ളിയാഴ്ച ആരംഭിച്ചു കഴിഞ്ഞു.

ഇന്‍ഡോര്‍ ഇടങ്ങളില്‍ ഇതിനകം പുകവലി നിരോധിച്ചിട്ടുണ്ടെങ്കിലും പുതിയ നിര്‍ദ്ദേശ പ്രകാരം അവിടങ്ങളും വെയ്പ് ഹീറ്റഡ് ടുബാക്കോ ഫ്രീ മേഖലകളാക്കും. എന്നാല്‍ പബ് ഗാര്‍ഡനുകള്‍, ബീച്ചുകള്‍, സ്വകാര്യ ഔട്ട്‌ഡോര്‍ ഇടങ്ങള്‍ എന്നിവ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. വീടുകളില്‍ പുകവലിക്കും വെയ്പിംഗിനും വിലക്ക് ബാധകമല്ല. മറ്റുള്ളവര്‍ പുകവലിക്കുന്നതിനാല്‍ കുട്ടികളും രോഗികളും ദുരിതമനുഭവിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ സെക്രട്ടറി വൈസ് സ്ട്രീറ്റിങ് പറഞ്ഞു.

ഹൃദ്രോഗം, ശ്വാസകോശാര്‍ബുദം ഉള്‍പ്പെടെ ഗുരുതര രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.

പത്തുവര്‍ഷത്തെ ആരോഗ്യ പദ്ധതിയുടെ ഭാഗമായാണ് രോഗ ചികിത്സയ്ക്ക് പകരം പ്രതിരോധത്തിന് മുന്‍ഗണന നല്‍കുന്ന നീക്കം. പുകവലി രഹിത തലമുറ വളര്‍ത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

  • ഇംഗ്ലണ്ടിലെ സ്കൂളുകളിലെ പാഠ്യവിഷയങ്ങള്‍ പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍
  • ജയിച്ച യുദ്ധത്തില്‍ പങ്കുപറ്റുന്നവരെ വേണ്ട! കീര്‍ സ്റ്റാര്‍മറിനെ കുത്തി ട്രംപ്
  • യുകെയില്‍ ഡീസല്‍ വില 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
  • പി ആര്‍ സ്റ്റാറ്റസ് ഉണ്ടെങ്കിലും കാലാകാലങ്ങളില്‍ പുന:പരിശോധിക്കും
  • ദുബായില്‍ നിന്ന് യുകെയിലേക്കുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; ആദ്യം ലണ്ടനിലേക്ക്
  • ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്
  • മദ്ധ്യപൂര്‍വ്വേഷ്യന്‍ സംഘര്‍ഷം: 21 രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബ്രിട്ടീഷുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വിദേശകാര്യ വകുപ്പ്
  • എന്‍എച്ച്എസിലെ ദന്ത ഡോക്ടര്‍മാര്‍ ജോലി നിര്‍ത്തി സ്വകാര്യ പ്രാക്ടീസിലൂടെ കൊയ്യുന്നു
  • ലോകം യുദ്ധഭീതിയില്‍; ബ്രിട്ടീഷ് പാര്‍ലമെന്റില്‍ എംപിമാരുടെ നൃത്തവീഡിയോ വിവാദത്തില്‍
  • പെര്‍മനന്റ് അഭയാര്‍ത്ഥി ഇനിയില്ല; ഇമിഗ്രേഷന്‍ നയങ്ങള്‍ പ്രഖ്യാപിച്ച് ഹോം സെക്രട്ടറി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions