സിനിമ

വിജയ് ദേവരകൊണ്ടയുടെയും രശ്മികയുടെയും വിവാഹ ക്ഷണക്കത്ത് വൈറല്‍; റിസപ്ഷന്‍ തീയതിയും പുറത്ത്‌


തെന്നിന്ത്യന്‍ താര ജോഡിയായ വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും വിവാഹിതരാകുന്നു. വിവാഹ തീയതിയും റിസപ്ഷന്‍ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്ത് വൈറലായിരിക്കുകയാണ്. കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെയാണ് വിവാഹം നടക്കുക. നേരത്തെ ഉദയ്പൂര്‍ കൊട്ടാരത്തില്‍ വെച്ചായിരിക്കും വിവാഹമെന്ന സൂചനകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ റിസപ്‍ഷന്‍ നടക്കുക ബഞ്ചാര ഹില്‍സിലെ താജ് കൃഷ്ണ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാകും എന്നാണ് ക്ഷണക്കത്തിലെ വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. മാര്‍ച്ച് നാലിനാണ് റിസപ്ഷൻ . ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷമാണ് ടോളിവുഡിലെ ഈ പ്രിയ ജോഡികള്‍ ഒന്നാകുന്നത്. വിവാഹം ഈ വര്‍ഷമുണ്ടാകുമെന്ന് നേരത്തെ തന്നെ സ്ഥിരീകരണമുണ്ടായിരുന്നു.

പുറത്തുവന്ന ക്ഷണക്കത്തിന്റെ പൂര്‍ണരൂപം:

"പ്രിയപ്പെട്ട …

ഏറെ സന്തോഷകരമായ ഒരു വാര്‍ത്ത പങ്കുവെയ്ക്കാനും ഞങ്ങളുടെ ജീവിതത്തിലെ ഈ വലിയ നിമിഷത്തില്‍ നിങ്ങളെ ക്ഷണിക്കാനുമാണ് ഞാന്‍ ഈ കത്തെഴുതുന്നത്. ഞങ്ങളുടെ കുടുംബങ്ങളുടെ സ്നേഹത്തോടും അനുഗ്രഹത്തോടും കൂടി, ഫെബ്രുവരി 26-ന് (26.02.26) രശ്മികയും ഞാനും വളരെ ലളിതമായ ഒരു ചടങ്ങിലൂടെ വിവാഹിതരാവുകയാണ്. ഞങ്ങളുടെ ജീവിതത്തിലെ ഈ പുതിയ അധ്യായം തുടങ്ങുമ്പോള്‍ - ഞങ്ങളുടെ ഒരുമിച്ചുള്ള ജീവിതത്തിന്റെ ഓര്‍മകള്‍ ആഘോഷമാക്കുമ്പോള്‍ - ഞങ്ങളുടെ യാത്രയില്‍ ഇന്നുവരെ കൂടെയുണ്ടായിരുന്നവരുടെ സാന്നിധ്യം ഞങ്ങള്‍ക്ക് വലിയ അര്‍ഥമുള്ളതാണ്. നിങ്ങളുടെ സാന്നിധ്യവും അനുഗ്രഹവും ഈ അവസരത്തെ ഞങ്ങള്‍ക്ക് കൂടുതല്‍ സവിശേഷമാക്കും.


ഞങ്ങളുടെ വിവാഹ സല്‍ക്കാരത്തില്‍ പങ്കുചേരാനും ഞങ്ങളെ അനുഗ്രഹിക്കാനും നിങ്ങളെ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

2026 മാര്‍ച്ച് 4, ബുധനാഴ്ച | വൈകുന്നേരം 7 മണി മുതല്‍ താജ് കൃഷ്ണ ബഞ്ചാര ഹില്‍സ്, ഹൈദരാബാദ്

നമുക്ക് ഒന്നിച്ച് ഈ സന്തോഷം ആഘോഷിക്കാന്‍ കാത്തിരിക്കുന്നു.

സ്നേഹപൂര്‍വം,

വിജയ് (രശ്മികയ്ക്കും എനിക്കും വേണ്ടി)"

2018-ല്‍ പുറത്തിറങ്ങിയ 'ഗീത ഗോവിന്ദം' എന്ന ചിത്രത്തിലെ ഇവരുടെ കെമിസ്ട്രി തെന്നിന്ത്യന്‍ സിനിമയില്‍ വലിയ തരംഗമാണ് സൃഷ്ടിച്ചത്. പിന്നീട് 'ഡിയര്‍ കോമ്രേഡ്' എന്ന ചിത്രത്തിലൂടെ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചതോടെ ഇവര്‍ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ സജീവമായി. വിജയ് ദേവരകൊണ്ട നായകനായി ഇനി പുറത്തിറങ്ങാനുള്ള രണബാലി എന്ന ചിത്രത്തില്‍ രശ്‌മിക ആണ് നായിക. ചിത്രം ഈ വര്‍ഷം തന്നെ സിനിമ പുറത്തുവരും.

  • 'സെറ്റ് അല്ലേ?, നമ്മള്‍ ഈ യാത്ര തുടരും'; ഭാവന സര്‍ക്കാര്‍ പരസ്യത്തില്‍
  • തൃപ്പൂണിത്തുറയിലേക്ക് സെലിബ്രിറ്റികളെ തേടി ബിജെപി; ശ്വേത മേനോനും പരിഗണനയില്‍
  • ബിജെപിയിലേക്കെന്ന വാര്‍ത്ത തള്ളി നടി ബീന ആന്റണി
  • വിജയ് -സംഗീത വിവാഹ മോചനം 250 കോടിയ്ക്ക് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം; വാര്‍ത്തകളില്‍ തൃഷയും
  • ശബരിമല കൊടിമരസ്വര്‍ണക്കൊള്ള; മോഹന്‍ലാലിന്റെയും ദിലീപിന്റെയും മൊഴിയെടുത്ത് വിജിലന്‍സ്
  • വാര്‍ത്തകള്‍ വ്യാജവും അടിസ്ഥാനരഹിതവും; വിശദീകരണവുമായി കേരള സ്റ്റോറി 2 നിര്‍മാതാക്കള്‍
  • ‘കേരള സ്റ്റോറി 2-’ന്റെ ടീസറും ട്രെയിലറും പിന്‍വലിക്കണമെന്ന് ഹൈക്കോടതി; ചിത്രം നാളെ കാണും
  • ഒരു നടിയുടെ ഷെല്‍ഫ് ലൈഫ് 7 വര്‍ഷമാണെന്ന് അന്ന് എന്നോട് പറഞ്ഞു, ഇപ്പോള്‍ സിനിമയില്‍ 20 വര്‍ഷം പൂര്‍ത്തിയായി- പാര്‍വതി
  • ഉംറ തീര്‍ത്ഥാടന യാത്രയില്‍ നടി ഷക്കീല
  • ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions