നാട്ടുവാര്‍ത്തകള്‍

149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി

ഇറാന്‍- യുഎസ്, ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് തടസപ്പെട്ട വിമാന സര്‍വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചു.149 യാത്രക്കാരുമായി എയര്‍ ഇന്ത്യ വിമാനം ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി. സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ആദ്യ വിമാനമാണിത്. ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വീസുകള്‍ ആരംഭിച്ചിട്ടില്ലെങ്കിലും വിമാന സര്‍വ്വീസുകള്‍ ഭാഗികമായി പുനരാരംഭിച്ചത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്കുള്ള ഒമാന്‍ എയര്‍, എയര്‍ ഇന്ത്യ എക്‌സപ്രസ് സര്‍വീസുകള്‍ ഇന്ന് രാവിലെ മുതല്‍ പ്രവര്‍ത്തനം തുടങ്ങി. കുടുങ്ങിക്കിടന്ന യാത്രക്കാര്‍ക്കായി പ്രത്യേക സര്‍വീസുകളും ആരംഭിച്ചിട്ടുണ്ട്.

ഗള്‍ഫ് മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇന്‍ഡിഗോ പത്ത് പ്രത്യേക വിമാനങ്ങള്‍ ചാര്‍ട്ട് ചെയ്തിട്ടുണ്ട്. എമിറേറ്റ്, എത്തിഹാദ് വിമാനക്കമ്പനികളും ഡല്‍ഡി, ചെന്നൈ, ബെംഗളൂരു, മുംബൈ, ഹൈദരാബാദ് എന്നിവിടങ്ങളിലേക്ക് സര്‍വീസ് ഭാഗികമായി പുനരാരംഭിച്ചിട്ടുണ്ട്. യുഎഇയില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി സ്‌പൈസ്ജെറ്റിന്റെ സര്‍വീസുകളിലൊന്ന് കൊച്ചിയിലേക്കുമുണ്ട്. ഫുജൈറയില്‍നിന്ന് കൊച്ചിയിലേക്കു കൂടാതെ ഡല്‍ഹി, മുംബൈ നഗരങ്ങളിലേക്കുമാണ് പ്രത്യേക സര്‍വീസുകള്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നത്.

ഫുജൈറ – ഡല്‍ഹി, ഫുജൈറ – മുംബൈ സര്‍വീസുകള്‍ മാര്‍ച്ച് നാലുമുതല്‍ സാധാരണനിലയില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നും സ്‌പൈസ്ജെറ്റ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതല്‍ സര്‍വീസുകള്‍ നടത്താനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ടെന്ന് സ്‌പൈസ്ജെറ്റ് അധികൃതര്‍ അറിയിച്ചു.
അതേസമയം, ഒമാനില്‍ സ്ഥിതി ശാന്തമാണെന്ന് മസ്‌കറ്റില്‍നിന്ന് ഡല്‍ഹിയിലെത്തിയ പ്രവാസികള്‍ പറയുന്നു.

ഒമാനിലേക്ക് സര്‍വീസുകള്‍ തുടങ്ങിയെങ്കിലും മറ്റ് പ്രധാന ഗള്‍ഫ് രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ, ഖത്തര്‍, കുവൈത്ത്, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങള്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 11:59 വരെ റദ്ദാക്കിയിരിക്കുകയാണ്. മേഖലയിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം.

വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് മാറ്റുന്നതിനും കാന്‍സല്‍ ചെയ്യുന്നതിനുമുള്ള ഫീസ് ഒഴിവാക്കിയിട്ടുണ്ട്. എയര്‍ലൈനിന്റെ വെബ്സൈറ്റിലെ മാനേജ് ബുക്കിങ്(‘Manage Booking)’ വഴി ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാം.

  • വിയറ്റ്നാം ബോട്ട് ദുരന്തത്തില്‍ മലയാളി ദമ്പതിമാരടക്കം 15 ഇന്ത്യക്കാര്‍ക്ക് ദാരുണാന്ത്യം
  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  • പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സര്‍ക്കാരിന് തിരിച്ചടി
  • വയനാട് തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 5 മരണം, തെരച്ചില്‍ പുരോഗമിക്കുന്നു
  • ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍
  • ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
  • ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions