യു.കെ.വാര്‍ത്തകള്‍

ഇന്ധന വില ,ഗ്യാസ് വില കുതിയ്ക്കും; പണപ്പെരുപ്പ നിരക്ക് മുകളിലേയ്ക്ക്

ഇറാന്‍ സംഘര്‍ഷത്തിന്റെ അനന്തരഫലങ്ങള്‍ ലോകമെങ്ങും വ്യാപിക്കുമെന്നു വിദഗ്ധരുടെ മുന്നറിയിപ്പ്. ആഗോള വാണിജ്യ രംഗത്തെ സുപ്രധാനമായ ചില സമുദ്രപാതകള്‍ ഈ മേഖലയിലൂടെ ആയതും, ആഗോള ഊര്‍ജ്ജ വിതരണ രംഗത്ത് ഈ മേഖല സുപ്രധാന പങ്ക് വഹിക്കുന്നുണ്ട് എന്നതിനാലും ഹീറ്റിംഗ് ബില്‍ മുതല്‍ സൂപ്പര്‍മാര്‍ക്കറ്റുകളിലെ ഷോപ്പിംഗ് ബാസ്‌ക്കറ്റുകളുടെ വില വരെ വര്‍ദ്ധിക്കും എന്നാണ് അവര്‍ പറയുന്നത്.

ഈ മേഖലയിലെ എണ്ണ - പ്രകൃതിവാതക ഉദ്പാദനവും വിതരണവും മന്ദഗതിയിലാവുകയും, ചില സ്ഥലങ്ങളില്‍ പൂര്‍ണ്ണമായും നിലയ്ക്കുകയും ചെയ്തതോടെ ഇന്ധനവിലയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാകുമെന്നത് ഉറപ്പാണ്. എന്നാല്‍, വരും ആഴ്ച്ചകളിലും മാസങ്ങളിലും എത്രമാത്രം വില വര്‍ദ്ധിക്കും എന്നത് ഇപ്പോള്‍ പറയാനാവില്ല. ബ്രിട്ടനില്‍ പെട്രോളിന്റെയും ഡീസലിന്റെയും പ്രതിദിന വില നിരീക്ഷിക്കുന്ന ആര്‍ എ സി പറയുന്നത് കഴിഞ്ഞ ശനിയാഴ്ച്ചയ്ക്കും വ്യാഴാഴ്ച്ചയ്ക്കും ഇടയില്‍ പെട്രോളിന് ലിറ്ററിന് 3 പെന്‍സിന്റെയും ഡീസല്‍ ലിറ്ററിന് 5 പെന്‍സിന്റെയും വര്‍ദ്ധനവുണ്ടായി എന്നാണ്. 2022 ല്‍ റഷ്യയുടെ യുക്രെയിന്‍ അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ ഉണ്ടായത്ര വര്‍ദ്ധനവ് പക്ഷെ ഇത്തവണ ഉണ്ടായിട്ടില്ല എന്നത് ഒരു വസ്തുതയാണ്.

കഴിഞ്ഞ ശനിയാഴ്ച്ചയ്ക്കും വ്യാഴാഴ്ച്ചയ്ക്കും ഇടയില്‍ ഗ്യാസിന്റെ വില ഇരട്ടിയോളമായാണ് വര്‍ദ്ധിച്ചത്. യുക്രെയിന്‍ യുദ്ധം ആരംഭിച്ചതിനു ശേഷമുണ്ടായ വിലവര്‍ദ്ധനവിനെ ഓര്‍മ്മിപ്പിക്കും വിധമാണ് ഇപ്പോഴുണ്ടായ വര്‍ദ്ധനവ്. എന്നിരുന്നാലും ഇപ്പോള്‍, 2022 ല്‍ ഉണ്ടായ വര്‍ദ്ധനവിനെക്കാള്‍ കുറവ് വര്‍ദ്ധനവ് മാത്രമെ അനുഭവവേദ്യമായിട്ടുള്ളു. ഗ്യാസിന്റെ വില അഭൂതപൂര്‍വ്വമായ നിലയില്‍ കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ ഒരു എനര്‍ജി ബില്‍ സപ്പോര്‍ട്ട് സ്‌കീമുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍, എനര്‍ജി പ്രൈസ് ക്യാപ് നിലനില്‍ക്കുന്നതിനാല്‍ ജൂലൈ വരെ യു കെ ഉപഭോക്താക്കള്‍ക്ക് ആഗോള വിപണിയിലെ വിലവര്‍ദ്ധനവില്‍ നിന്നും സംരക്ഷണം ലഭിക്കാന്‍ ഇടയുണ്ട്. എന്നാല്‍, വില വര്‍ദ്ധനവ് തുടര്‍ന്നാല്‍, ജൂലൈ മാസത്തില്‍ നിശ്ചയിക്കുന്ന പ്രൈസ് ക്യാപ്പും വളരെ കൂടുതലായിരിക്കും.

തിരക്കേറിയ ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം ഇറാന്‍ പൂര്‍ണ്ണമായും തടഞ്ഞിരിക്കുകയാണ്. ഇതിന്റെ ഫലമായി ഇപ്പോള്‍ 200 ഓളം ടാങ്കറുകളാണ് കടലില്‍ കുടുങ്ങിക്കിടക്കുന്നത്. അതുപോലെ, കപ്പലുകളുടെ, പ്രത്യേകിച്ചും അമേരിക്കന്‍, ബ്രിട്ടീഷ്, ഇസ്രയേല്‍ കപ്പലുകളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. ആക്രമണ സാധ്യതയുള്ളതുകൊണ്ടാണ് ഇത് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ എണ്ണയും മറ്റ് ചരക്കുകളും നീക്കുന്നതിന്റെ ചിലവും വര്‍ദ്ധിച്ചിരിക്കുകയാണ്. ആഗോളവിപണിയില്‍ ചരക്ക് ഗതാഗതം പ്രധാനമായും ജലഗതാഗതം വഴിയാണെന്നതിനാല്‍, ഷിപ്പിംഗ് നിരക്കുകള്‍ പണപ്പെരുപ്പ നിരക്കിനെ സ്വാധീനിക്കുന്ന ഒരു ഘടകമാണെന്ന് അന്താരാഷ്ട്ര നാണയനിധി പറഞ്ഞിട്ടുണ്ട്.


വരും മാസങ്ങളില്‍ സാധനങ്ങളുടെ വില വര്‍ദ്ധിക്കാനുള്ള സാധ്യത കൂടുതലാണ്.ഇറാന്‍ യുദ്ധം മേഖലയുടെയും ആഗോളാടിസ്ഥാനത്തിലും ഉണ്ടാക്കിയേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം ഇപ്പോള്‍ കണക്കാക്കാന്‍ കഴിയില്ല എന്നാണ് അന്താരാഷ്ട്ര നാണയനിധി പറയുന്നത്. യുദ്ധം എത്രനാള്‍ നീണ്ടുനില്‍ക്കും എന്നതിനെ ആശ്രയിച്ചിരിക്കും ഇത്. ഭക്ഷണപദാര്‍ത്ഥങ്ങളുടെ വില കൂടുകയും രാസവള ക്ഷാമം രൂക്ഷമാവാനും സാധ്യതയുണ്ട്.

കുറച്ചു മാസങ്ങളായി ആഗോളാടിസ്ഥാനത്തില്‍ തന്നെ പണപ്പെരുപ്പ നിരക്ക് കുറഞ്ഞ് വരികയായിരുന്നു. യു കെയിലെ പണപ്പെരുപ്പ നിരക്ക് 3 ശതമാനം വരെ എത്തിയിരുന്നു. ഏപ്രില്‍ ആകുമ്പോഴേക്കും പണപ്പെരുപ്പം 2 ശതമാനത്തില്‍ പിടിച്ചുകെട്ടാനാകും എന്നായിരുന്നു ബാങ്ക് ഓഫ് ഇംഗ്ലണ്ട് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍, ഇറാന്‍ യുദ്ധം ഈ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ചു.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions