വിദേശം

ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്

ടെഹ്‌റാന്‍: ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരായ ആക്രമണം അവസാനിപ്പിക്കാന്‍ തീരുമാനിച്ച് ഇറാന്‍. ഇറാന്റെ ഇടക്കാല നേതൃ കൗണ്‍സിലിലാണ് തീരുമാനം. ഇതുവരെ നടത്തിയ ആക്രമണങ്ങള്‍ക്ക് അയല്‍രാജ്യങ്ങളോട് മാപ്പ് ചോദിക്കുന്നതായും ഇറാന്‍ വ്യക്തമാക്കി.

ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാന്‍ ആണ് ഗള്‍ഫ് രാജ്യങ്ങളോട് മാപ്പ് ചോദിക്കുകയും ആക്രമണം അവസാനിപ്പിക്കുകയാണ് എന്ന് പ്രഖ്യാപിക്കുകയും ചെയ്തത്. തങ്ങള്‍ക്ക് ഒരു രാജ്യത്തേക്കും കടന്നുകയറാന്‍ പദ്ധതിയില്ലായിരുന്നു എന്നും ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷം മൂര്‍ച്ഛിക്കാതിരിക്കാനാണ് ഇത്തരത്തില്‍ തീരുമാനം എടുക്കുന്നതെന്നും പെസഷ്കിയാന്‍ പറഞ്ഞു. ഇനിമുതല്‍ തങ്ങളെ ആക്രമിക്കുന്ന രാജ്യങ്ങളെ മാത്രമേ തിരിച്ച് അക്രമിക്കുകയുള്ളൂ എന്നും പെസഷ്കിയാന്‍ വ്യക്തമാക്കി. അതേസമയം, ഇസ്രയേലിനും യുഎസിനുമെതിരെയുള്ള ആക്രമണം ഉടന്‍ നിര്‍ത്തില്ല എന്നും പെസഷ്കിയാന്‍ സൂചന നല്‍കി.

അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം മുറുകുന്നതിനിടെ ഇറാന്‍ സമ്പൂര്‍ണമായി കീഴടങ്ങണമെന്ന് ആവശ്യപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്‌ ട്രംപ് രംഗത്തെത്തി. ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ ആ രാജ്യത്തെ മാറ്റിയെടുക്കാനുള്ള നടപടികള്‍ ആരംഭിക്കുമെന്നും ട്രംപ് പറഞ്ഞു. ഇറാനില്‍ പുതിയ നേതൃത്വം വന്നാല്‍ സാമ്പത്തികമായി ഇറാന് വലിയ മുന്നേറ്റം കൈവരിക്കാനാകും. ഇറാന് മികച്ച ഭാവിയുണ്ടാകുമെന്നും ഇറാന്‍ കൂടുതല്‍ ശക്തമാകുമെന്നും ട്രംപ് വ്യക്തമാക്കി.

  • ഹോര്‍മുസില്‍ ചരക്കുകപ്പല്‍ ആക്രമിച്ച് ഇറാന്‍; 140 കേന്ദ്രങ്ങളില്‍ തിരിച്ചടിച്ചു യുഎസ്
  • സംഘര്‍ഷം കടുക്കുന്നു: ഇറാനില്‍ വ്യാപക യുഎസ് വ്യോമാക്രമണം
  • ലോകകപ്പില്‍ നിന്ന് റൊണാള്‍ഡോയുടെ കണ്ണീര്‍ മടക്കം; സ്‌പെയിന്‍ അവസാന എട്ടില്‍
  • വെനസ്വേലയില്‍ ഇരട്ട ഭൂകമ്പങ്ങള്‍; മരണസംഖ്യ ലക്ഷം കടക്കുമെന്ന് ആശങ്ക
  • എല്ലാം എന്റെ പിഴ! എപ്സ്റ്റീന്‍ ബന്ധത്തിലെ അവിഹിത ബന്ധങ്ങളെക്കുറിച്ചു തുറന്നു സമ്മതിച്ചു ബില്‍ഗേറ്റ്‌സ്
  • ജോര്‍ജിയയില്‍ വിവാഹദിവസം മലയാളി വധൂവരന്‍മാര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നു; വരനും പൈലറ്റും മരിച്ചു
  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions