യു.കെ.വാര്‍ത്തകള്‍

കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം; 4.8 ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമാവും

യുകെയില്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ കുട്ടികളുടെ ബെനഫിറ്റ് ക്യാപ് നീക്കം ചെയ്യുന്നതോടെ 4,80,000 കുടുംബങ്ങള്‍ക്ക് വലിയ സഹായം ലഭിക്കും. കഴിഞ്ഞ ഒമ്പത് വര്‍ഷമായി യൂണിവേഴ്‌സല്‍ ക്രെഡിറ്റും ടാക്‌സ് ക്രെഡിറ്റും രണ്ട് കുട്ടികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരുന്നെങ്കിലും, ഇനി രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും.

നിയമം പ്രാബല്യത്തില്‍ വന്നതോടെ, കുടുംബങ്ങള്‍ക്ക് ശരാശരി 4,100 പൗണ്ട് അധികമായി വര്‍ഷം തോറും സര്‍ക്കാരില്‍ നിന്നും ലഭിക്കും. പണപ്പെരുപ്പവും വിലക്കയറ്റവും നേരിടുന്ന സാഹചര്യത്തില്‍ ഇത് വലിയ ആശ്വാസമാകുമെന്ന് വിലയിരുത്തപ്പെടുന്നു. എന്നാല്‍, റിഫോം യുകെ പോലുള്ള പ്രതിപക്ഷ കക്ഷികള്‍ സര്‍ക്കാരിന്റെ ഈ നീക്കത്തെ വിമര്‍ശിച്ച്, ഈ പണം മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്ക് വിനിയോഗിക്കേണ്ടതായിരുന്നു എന്നാണ് അഭിപ്രായപ്പെടുന്നത്.

പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സ്റ്റേറ്റ് പെന്‍ഷനിലും വര്‍ധനയുണ്ടാവും. 2016ന് ശേഷം പെന്‍ഷന്‍ പ്രായത്തിലെത്തിയവര്‍ക്ക് ആഴ്ചയില്‍ 241.30 പൗണ്ട് ലഭിക്കും. 2016ന് മുമ്പ് പെന്‍ഷനായവര്‍ക്ക് 181.90 പൗണ്ട് ലഭിക്കും. 35 വര്‍ഷം തുടര്‍ച്ചയായി നാഷണല്‍ ഇന്‍ഷുറന്‍സ് അടച്ചവര്‍ക്കാണ് ഈ പെന്‍ഷന്‍ ലഭിക്കുക. കുറവ് വര്‍ഷം അടച്ചവര്‍ക്ക് അടച്ച വര്‍ഷത്തിന് അനുപാതികമായ തുകയാകും ലഭിക്കുക.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions