യു.കെ.വാര്‍ത്തകള്‍

സ്റ്റുഡന്റ് ലോണുകാര്‍ക്കു ആശ്വാസം: സെപ്റ്റംബര്‍ മുതല്‍ ലോണുകളുടെ പലിശ നിരക്കുകള്‍ 6 ശതമാനത്തില്‍

ലക്ഷക്കണക്കിന് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസമായി സ്റ്റുഡന്റ് ലോണുകള്‍ക്കു ക്യാപ്പ്. സെപ്റ്റംബര്‍ മുതല്‍ 6 ശതമാനമായാണ് സര്‍ക്കാര്‍ ക്യാപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. മിഡില്‍ ഈസ്റ്റ് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പണപ്പെരുപ്പം ഉയരുന്നത് പലിശ നിരക്കുകളെ ബാധിക്കുന്നതിനാലാണ് താല്‍ക്കാലിക നടപടിയായി ഈ പ്രഖ്യാപനം വരുന്നത്.

സ്റ്റുഡന്റ് ലോണുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കടക്കെണിയായി മാറുന്നുവെന്ന വിമര്‍ശനം മാസങ്ങളായി നേരിടുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും ഗ്രാജുവേറ്റുകള്‍ ഒറിജിനല്‍ ലോണ്‍ തുകയേക്കാള്‍ ആയിരക്കണക്കിന് പൗണ്ട് അധികം നല്‍കേണ്ടി വരുന്ന അവസ്ഥയാണുള്ളത്.

പ്ലാന്‍ 2, പ്ലാന്‍ 3 ലോണുകളിലാണ് ക്യാപ്പ് ബാധകമാകുന്നത്. ക്യാപ്പ് ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ നാഷണല്‍ യൂണിയന്‍ ഓഫ് സ്റ്റുഡന്‍സ് പോലുള്ള പ്രചരണ ഗ്രൂപ്പുകള്‍ സ്വാഗതം ചെയ്തു. എന്നിരുന്നാലും വിദ്യാര്‍ത്ഥികള്‍ക്ക് ഫിനാന്‍സ് നല്‍കുന്ന സിസ്റ്റത്തിലെ തെറ്റുകള്‍ പരിഹരിക്കുന്ന തരത്തിലേക്ക് നടപടി എത്തിയില്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിച്ചു.

ഗ്രാജുവേറ്റകളില്‍ നിന്നും പണം പിടുങ്ങുന്നത് നിര്‍ത്താന്‍ കൃത്യമായ പ്ലാന്‍ ലേബറിനില്ലെന്നാണ് ഇത് വ്യക്തമാക്കുന്നതെന്ന് ഷാഡോ എഡ്യുക്കേഷന്‍ സെക്രട്ടറി ലോറാ ട്രോട്ട് പറഞ്ഞു. പ്ലാന്‍ 2 ലോണെടുത്ത വിദ്യാര്‍ത്ഥികള്‍ പണപ്പെരുപ്പത്തിന് ആനുപാതികമായാണ് പലിശ നിരക്ക് നല്‍കുന്നത്. നിലവില്‍ ഇത് 3.2 ശതമാനമാണ്. കൂടാതെ 29,385 പൗണ്ടില്‍ കൂടുതല്‍ വരുമാനം നേടുമ്പോള്‍ ഇതോടൊപ്പം 3 ശതമാനം കൂടി ചേരും.

  • പരീക്ഷകള്‍ക്കു അതിയായ പ്രാധാന്യം നല്‍കുന്നത് ഒഴിവാക്കണമെന്നു നിര്‍ദ്ദേശം
  • ലണ്ടനില്‍ ട്രെയിന്‍ സമരപരമ്പര: നോട്ടീസ് നല്‍കിയത് ആറു സമരങ്ങള്‍ക്ക്
  • 237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം
  • ദീര്‍ഘദൂര വിമാനയാത്രാനിരക്കുകള്‍ കുതിച്ചുയരും; നാട്ടിലേക്ക് യാത്ര പദ്ധതിയിടുന്നവര്‍ ടിക്കറ്റ് ഉടനെ ബുക്ക് ചെയ്യുക
  • വെയില്‍സില്‍ സ്വവര്‍ഗ ദമ്പതികളുടെ വിവാഹത്തിന് പള്ളികളില്‍ ആശിര്‍വാദം നല്‍കും
  • ലണ്ടനില്‍ മുങ്ങിമരിച്ച കീര്‍ത്തിയുടെ മൃതദേഹം തിങ്കളാഴ്ച നാട്ടില്‍ സംസ്‌കരിക്കും
  • മണ്ടേല്‍സണ്‍ വിവാദം: താനൊന്നും അറിഞ്ഞിരുന്നില്ലെന്ന് പ്രധാനമന്ത്രി
  • യുകെയില്‍ സ്ഥിര താമസത്തിന് വ്യാജ ഗാര്‍ഹിക പീഡന ആരോപണങ്ങള്‍; അന്വേഷണം
  • ഇന്ധന ചെലവുകള്‍ കുതിക്കുമ്പോള്‍ പുതിയ നികുതി ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ നിന്നും ചാന്‍സലര്‍ പിന്‍വാങ്ങിയേക്കും
  • ഭവന വായ്പ പലിശ നിരക്ക് കുറയ്ക്കുന്നു; വീട് സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി പുതിയ കണക്കുകള്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions