സിനിമ

വോട്ടു ചെയ്യാന്‍ സാധിക്കും, ഇടക്കാല ജാമ്യമില്ല: രഞ്ജിത്തിന്റെ ആവശ്യങ്ങള്‍ തള്ളി



ലൈംഗികാതിക്രമ കേസില്‍ സംവിധായകന്‍ രഞ്ജിത്തിന് ഇടക്കാല ജാമ്യമില്ല. ക്രിമിനല്‍ കേസില്‍ അറസ്റ്റിലായവര്‍ക്ക് വോട്ടു ചെയ്യാന്‍ ജാമ്യം അനുവദിക്കുന്നതിനു വകുപ്പില്ലെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. തുടര്‍ന്ന് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയാക്കി വിധി വെള്ളിയാഴ്ച പറയാന്‍ മാറ്റി. എറണാകുളം ഫസ്റ്റ് ക്ലാസ് ജു‍ഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് രഞ്ജിത്തിന്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. യുവനടി നല്‍കിയ പരാതിയില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് ഈ മാസം ഒന്നു മുതല്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് രഞ്ജിത്.

രഞ്ജിത്തിന്റെ കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയുമാണ് കോടതി മുമ്പാകെയുള്ളത്. ഇന്ന് രാവിലെ കേസ് പരിഗണിച്ചപ്പോള്‍ കസ്റ്റഡി അപേക്ഷ നല്‍കിയെങ്കിലും രഞ്ജിത്തിനെ കോടതിയില്‍ ഹാജരാക്കിയിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് തിരഞ്ഞെടുപ്പ് ജോലിയുമായി ബന്ധപ്പെട്ട തിരക്ക് ഉള്ളതിനാല്‍ രഞ്ജിത്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കാന്‍ കഴിയില്ലെന്ന് പ്രോസിക്യൂഷന്‍ അറിയിച്ചു. നാളെ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ പിറ്റേന്ന് (ഏപ്രില്‍ 10ന്) ഹാജരാക്കാമെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. ഈ സാഹചര്യത്തിലാണ് അങ്ങനെയെങ്കില്‍ ഇടക്കാല ജാമ്യം അനുവദിക്കണമെന്ന് രഞ്ജിത്തിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടത്. ഇടക്കാല ജാമ്യം അനുവദിച്ചാല്‍ രഞ്ജിത്തിനു വോട്ടു ചെയ്യാന്‍ സാധിക്കുമെന്നും അഭിഭാഷകന്‍ അറിയിച്ചിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ആരോഗ്യസ്ഥിതിയും മോശമാണ്. ഈ സാഹചര്യത്തില്‍ ഇടക്കാല ജാമ്യം അനുവദിച്ചാല്‍ അതുകഴിഞ്ഞ് തിരിച്ചുവരാമെന്നും രഞ്ജിത്ത് അറിയിച്ചു.

തുടര്‍ന്ന് ഉച്ചകഴിഞ്ഞ് കേസ് പരിഗണിക്കാന്‍ മാറ്റുകയായിരുന്നു. ഉച്ചകഴിഞ്ഞ് കേസ് പരിഗണിച്ചപ്പോള്‍ ഇടക്കാല ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. ഇതോടെയാണ് ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് ഈ മാസം 10ലേക്ക് മാറ്റിയത്. ജനുവരി 30ന് ഷൂട്ടിങ് സെറ്റിലെ കാരവാനില്‍ വച്ച് രഞ്ജിത്ത് അപമര്യാദയായി പെരുമാറി എന്ന യുവനടിയുടെ പരാതിയില്‍ മാര്‍ച്ച് 31ന് രഞ്ജിത്ത് അറസ്റ്റിലാവുകയായിരുന്നു. പിന്നീട് 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. ഇതിനിടെ ശനിയാഴ്ച മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി അനുവദിച്ചെങ്കിലും ഞായറാഴ്ച പൊലീസ് രഞ്ജിത്തിനെ തിരിെക കോടതിയിലെത്തിച്ച് റിമാന്‍ഡ് ചെയ്തു.

രഞ്ജിത്ത് കേസന്വേഷണത്തോട് സഹകരിക്കുന്നില്ലെന്നും അതിനാല്‍ വീണ്ടും പൊലീസ് കസ്റ്റഡി വേണമെന്നുമാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ സിനിമയിലെ റോളുമായി ബന്ധപ്പെട്ട തര്‍ക്കമാണ് തനിക്കെതിരെ ഉയര്‍ന്ന ലൈംഗികാതിക്രമ പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ വാദം. നടിയുടെ അഭിനയം പ്രതീക്ഷക്കൊത്ത് ഉയരത്തതിനാല്‍ ചില സീനുകള്‍ വെട്ടിക്കുറച്ചിരുന്നുവെന്നും ഇക്കാര്യം ഷൂട്ടിങ് സെറ്റില്‍ പ്രചരിച്ചതിന്റെ പ്രതികാരമായാണ് തനിക്കെതിരെ പരാതി നല്‍കിയത് എന്നുമാണ് രഞ്ജിത്ത് വാദിച്ചത്.

  • ജ്യോത്സ്യന്റെ മധ്യസ്ഥതയില്‍ വിജയ് -ഭാര്യ വിവാഹ മോചന ചര്‍ച്ച; 250 കോടി ആവശ്യപ്പെട്ടെന്ന്
  • ആയുര്‍വേദത്തെ കുറിച്ച് തെറ്റായ സന്ദേശം; വാഴ 2 സിനിമയ്ക്കെതിരെ നിയമനടപടി
  • ഒരു കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടുള്ള തമന്നയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി
  • ഇതിഹാസ ഗായിക ആശാ ഭോസ്‌ലെയ്ക്ക് സംഗീത ലോകത്തിന്റെ വിട
  • ആരാധകന്‍ ഫ്‌ളവര്‍ ബോള്‍ എറിഞ്ഞു; സൈക്കിളില്‍ നിന്നിറങ്ങി പേടിച്ചു തിരിഞ്ഞോടി വിജയ്
  • 'ഇനിയും ശക്തമായി തിരിച്ചുവന്നു ചേട്ടന്മാര്‍ സിനിമ എടുക്കും', കേസ് കൊടുത്തവള്‍ എക്കാലത്തും പുറത്തേക്ക്: സജിത മഠത്തില്‍
  • റീലീസിനു മുമ്പ് വിജയ് ചിത്രം 'ജനനായകന്‍' ഫുള്‍ എച്ച്ഡി പതിപ്പ് പുറത്തായി
  • ലൈംഗികാതിക്രമ കേസില്‍ രഞ്ജിത്തിന് ജാമ്യം
  • അത്ഭുതമോ ഷോക്കോ തോന്നുന്നില്ല, ആവര്‍ത്തനം മാത്രം; രഞ്ജിത്തിന്റെ അറസ്റ്റില്‍ പാര്‍വതി തിരുവോത്ത്
  • വ്യക്തിജീവിതം ലക്ഷ്യംവെച്ച് അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ചു- വിജയ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions