നാട്ടുവാര്‍ത്തകള്‍

വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ ശ്രീനന്ദയുടെ മുതദേഹം ദുരൂഹ സാഹചര്യത്തില്‍ കണ്ടെത്തി

വിനോദ യാത്രയ്ക്കിടെ ചിക്കമംഗളൂരുവില്‍ കാണാതായ മലയാളി പെണ്‍കുട്ടി ശ്രീനന്ദയ്ക്കായി മൂന്ന് ദിവസത്തിലേറെയായി തുടര്‍ന്ന തിരച്ചില്‍ അവസാനിച്ചത് കണ്ണീരില്‍. 1500 അടിയോളം താഴ്ചയില്‍നിന്ന് ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി. പാലക്കാട്ടുനിന്ന് കുടുംബത്തോടൊപ്പം വിനോദസഞ്ചാരത്തിനെത്തിയതായിരുന്നു പത്താംക്ലാസ് വിദ്യാര്‍ഥിനിയായ ശ്രീനന്ദ. ചൊവ്വാഴ്ച വൈകിട്ടോടെയാണ് കുട്ടിയെ കാണാതാകുന്നത്.

വിനോദ യാത്രയ്ക്കിടെ ചിക്കമഗളൂരു മാണിക്കധാര വെള്ളച്ചാട്ടത്തിന്റെ വ്യൂ പോയിന്റിനു സമീപമാണ് പാലക്കാട് കടമ്പഴിപ്പുറം സ്വദേശിയായ 15 വയസുകാരി ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. തിരച്ചില്‍ ആരംഭിച്ച് മൂന്നാം ദിവസം പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസും വനംവകുപ്പും ദുരന്തനിവാരണ സേനയും ചേര്‍ന്നാണ് തിരച്ചില്‍ നടത്തിയത്. ഡ്രോണ്‍ ക്യാമറകളും വിന്യസിച്ചിരുന്നു. 1500 അടി താഴ്ച്ചയില്‍, ബാബ ബുധാന്‍ഗിരിക്ക് താഴെ ഹര്‍ഷന ഗുപ്പയിലാണ് തിരച്ചിലിനിടെ മൃതദേഹം കണ്ടെത്തിയത്.

വെള്ളച്ചാട്ടത്തില്‍ വീണെന്നു സംശയമുയര്‍ന്നെങ്കിലും തിരച്ചിലിനു ശേഷം പൊലീസ് സാധ്യത തള്ളിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടു മറ്റു രണ്ടു കുട്ടികള്‍ക്കൊപ്പം ശ്രീനന്ദ ഫോട്ടോ എടുത്തിരുന്നു. സംഘം തിരിച്ചിറങ്ങുന്നതിനിടെയാണ് ഒരാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. ശ്രീനന്ദയ്‌ക്കൊപ്പം എത്തിയ 40 അംഗ സംഘത്തിലെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഉള്‍പ്പെടെ 15 പേര്‍ അന്വേഷണ സംഘത്തെ സഹായിക്കാന്‍ സ്ഥലത്തു തങ്ങിയിരുന്നു. പശ്ചിമഘട്ടത്തിലെ ചന്ദ്രഗിരി പര്‍വത മേഖലയിലാണു ബാബാ ബുധാന്‍ഗിരി.

മരണത്തില്‍ കുടുംബം ദുരൂഹത ആരോപിക്കുന്നുണ്ട്. ചൊവ്വാഴ്ച വൈകിട്ട് 5:20ന് കുടുംബത്തോടൊപ്പം എടുത്ത ഫോട്ടോയില്‍ കുട്ടി പിറകില്‍ നില്‍ക്കുന്നുണ്ട്. എന്നാല്‍ 5:35ന് എടുത്ത് ഫോട്ടോകളില്‍ കുട്ടിയെ കാണാനില്ല. തുടര്‍ന്ന് പ്രദേശത്ത് ശക്തമായ തിരച്ചില്‍ നടത്തി വരുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. നൂറോളം പേരടങ്ങുന്ന സംഘം ഇന്ന രാവിലെ മുതല്‍ പ്രദേശത്ത് തിരച്ചില്‍ നടത്തിയിരുന്നു. കേരള പോലീസ് സംഘവും ഇവിടെ എത്തിയിരുന്നു.

  • 'കെ റെയില്‍ വരില്ല കെട്ടോ'; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍
  • മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നത്- ചാണ്ടി ഉമ്മന്‍
  • 'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി
  • കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്
  • 'ജൂണ്‍ 15മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, വയോജനവകുപ്പ്
  • കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് ഫോട്ടോ ഷൂട്ടിന് വിളിക്കാന്‍ എത്തിയപ്പോള്‍
  • വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • ടീം യുഡിഎഫില്‍ 21 പേര്‍; അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമെന്ന് വി ഡി സതീശന്‍
  • അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍
  • വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions