സ്പിരിച്വല്‍

ഓം യുകെയുടെ പുതിയ ചുവട് വെയ്പ്, 'രാമായണോത്സവം 2026': പോസ്റ്റര്‍ പ്രകാശനം

വോര്‍സസ്സ്റ്റര്‍: ഓം യുകെ (Organisation of Hindu Malayalees UK)യുടെ ആഭിമുഖ്യത്തില്‍ ജൂലൈ 11-ന് വോര്‍സസ്സ്റ്ററിലെ Tudor Grange Academy യില്‍ സംഘടിപ്പിക്കുന്ന ''രാമായണോത്സവം 2026'' ന്റെ പോസ്റ്റര്‍ പ്രകാശനം ചിദാനന്ദപുരി സ്വാമികള്‍ നിര്‍വഹിച്ചു. പോസ്റ്റര്‍ പ്രകാശനം നിര്‍വ്വഹിച്ച് നല്‍കിയ അനുഗ്രഹ സന്ദേശത്തില്‍ പരിപാടിയ്ക്ക് എല്ലാവിധ മംഗളാശംസകളും സ്വാമിജി അറിയിച്ചു. യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഒരുമിപ്പിക്കുന്നതിനും, കുട്ടികളിലും യുവജനങ്ങളിലും ആത്മീയ മൂല്യങ്ങളും സാംസ്‌കാരിക പൈതൃകവും വളര്‍ത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് ഉത്സവം സംഘടിപ്പിക്കുന്നത്.

2016 മുതല്‍ യുകെയിലെ ഹിന്ദു സമൂഹത്തിനിടയില്‍ ആത്മീയ, സാംസ്‌ക്കാരിക, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചു വരുന്ന സംഘടനയായ ഓം യുകെ കുട്ടികള്‍ക്കായുള്ള ബാലഭാരതി, അദ്ധ്യാത്മിക സമിതി, വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും മാനസിക , ആശയ പിന്തുണ നല്‍കുന്നതിനായുള്ള ചിദഗ്‌നി എന്നീ വിവിധ വിഭാഗങ്ങളിലായി അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ട്.

യുകെയിലെ വിവിധ ഹിന്ദു സമാജങ്ങളെ ഏകോപിച്ചുകൊണ്ട് നടത്തുന്ന രാമായണോത്സവം ഓം യുകെയുടെ മറ്റൊരു പുതിയ ചുവടുവെയ്കാണ്. കുടുംബ സൌഹൃദമായ ഒരു ഏകദിന ഉത്സവമായാണ് 'രാമായണോത്സവം' ആഘോഷിക്കുക. ആഘോഷത്തിന്റെ ഭാഗമായി കലാ കായിക മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. പ്രായഭേദമന്യേ എല്ലാവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണെന്ന് ഓം യുകെ സംഘാടകര്‍ അറിയിക്കുന്നു. ഗ്രൂപടിസ്ഥാനത്തിലും മത്സരങ്ങള്‍ ഉണ്ടായിരിക്കും.

കവിതാരചന, കഥാരചന, ലേഖനം എന്നിവയോടൊപ്പം, രാമായണ പ്രശ്‌നോത്തരി, രാമായണ പരായണം , ഭഗവദ്ഗീത ശ്ലോകമത്സരം, നൃത്തം , ചെണ്ടമേളം , തിരുവാതിരക്കളി , ഭജന്‍, നാടകാവിഷ്‌കാരം, എന്നിവയാണ് പ്രധാന മത്സര ഇനങ്ങള്‍. മത്സരാര്‍ത്ഥികള്‍ക്ക് അവരുടെ ഹിന്ദു സമാജങ്ങള്‍ മുഖേന നേരത്തെ തന്നെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മത്സരങ്ങളില്‍ കൂടുതല്‍ പോയിന്റ് നേടുന്ന സമാജങ്ങള്‍ക്ക് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് ട്രോഫിയും നല്‍കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്കായി PH: 07774864598, ohmukkerala@gmail.com

  • ഒന്‍പതാമത് എയ്ല്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം മെയ് 23 ശനിയാഴ്ച
  • യുകെയില്‍ ഫാ.ഡാനിയേല്‍ പൂവണ്ണത്തില്‍ നയിക്കുന്ന ഗ്രാന്‍ഡ് യൂത്ത് കോണ്‍ഫറന്‍സ് ജൂണ്‍ 26മുതല്‍ 29 വരെ
  • കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ ഇടവമാസ പൂജ; ഗണപതി ഹോമം, വിളക്ക് പൂജയും അടക്കം പൂജകള്‍
  • ഇംഗ്ലണ്ടിലെ പുതുപ്പള്ളിയില്‍ വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മ പെരുനാള്‍ മെയ് 1 , 2 തീയതികളില്‍
  • സ്റ്റോക്ക് ഓണ്‍ ട്രെന്റ് സെന്റ് കുര്യാക്കോസ് ദേവലയത്തിന് പുതിയ ഭരണസമിതി
  • ലണ്ടന്‍ വിഷു വിളക്ക് ഏപ്രില്‍ 25ന്
  • വിഷു ആഘോഷങ്ങള്‍ക്ക് ഒരുങ്ങി ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രം
  • ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ക്ഷേത്രത്തില്‍ മീനമാസ പൂജ ശനിയാഴ്ച
  • പത്തൊമ്പതാമത് ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല ഭക്തിസാന്ദ്രമായി
  • ലണ്ടന്‍ ആറ്റുകാല്‍ പൊങ്കാല രണ്ടാം ദശാബ്ദത്തിന്റെ നിറവില്‍; ഭക്തിനിര്‍ഭര ആഘോഷം ഈസ്റ്റ് ഹാമിലെ ശ്രീ മുരുഗന്‍ ടെമ്പിളില്‍ മാര്‍ച്ച് 3 ന്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions