നാട്ടുവാര്‍ത്തകള്‍

ബാറില്‍ സഹോദരങ്ങള്‍ തമ്മില്‍ വാക്കേറ്റം; ഇടപെട്ട യുവാവിനെ റോഡിലിട്ട് മര്‍ദിച്ച് കൊന്നു

തിരുവനന്തപുരം: വിഷുദിനത്തില്‍ വിഴിഞ്ഞത്ത് യുവാവിനെ മര്‍ദിച്ച് കൊലപ്പെടുത്തി. ബാറില്‍ വെച്ചുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് കൊലപാതകം. തിരുവല്ലം വണ്ടിത്തടം സ്വദേശിയായ സുമന്‍ (38)ആണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രിയായിരുന്നു സംഭവം. ബാറില്‍ രണ്ട് സഹോദരങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് കണ്ട ഇവരുടെ സുഹൃത്ത് കൂടിയായ സുമന്‍ ഇടപെടുകയായിരുന്നു.

ഒടുവില്‍ സഹോദരങ്ങള്‍ ചേര്‍ന്ന് സുമനെ മര്‍ദിക്കുകയായിരുന്നു. ആദ്യം ബാറില്‍ വെച്ചും പിന്നീട് റോഡില്‍ വെച്ചുമാണ് യുവാക്കള്‍ മര്‍ദിക്കുന്നത്. അവശ നിലയിലായ സുമനെ റോഡില്‍ ഉപേക്ഷിച്ച് ഇവര്‍ കടന്നുകളഞ്ഞു.

ഇതിനിടെ അതുവഴി വന്ന കാര്‍ യാത്രികന്‍ സുമനെ വിഴിഞ്ഞം ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബാറില്‍ ഉള്ളവര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇടിച്ചും തൊഴിച്ചുമാണ് കൊലപാതകം നടത്തിയിരിക്കുന്നത്. സംഭവത്തില്‍ രണ്ട് പേരെയും അറസ്റ്റ് ചെയ്തു.

സഹോദരങ്ങളായ അച്ചു, അനന്തു എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

  • 'കെ റെയില്‍ വരില്ല കെട്ടോ'; സില്‍വര്‍ ലൈന്‍ പദ്ധതി റദ്ദാക്കി വി ഡി സതീശന്‍ സര്‍ക്കാര്‍
  • മന്ത്രിയായി വെറുപ്പ് സമ്പാദിക്കുന്നതിലും നല്ലത് എംഎല്‍എ ആയി തുടരുന്നത്- ചാണ്ടി ഉമ്മന്‍
  • 'അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം'; മൃഗസ്‌നേഹികളുടെ അപേക്ഷ തള്ളി സുപ്രീം കോടതി
  • കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്
  • 'ജൂണ്‍ 15മുതല്‍ സ്ത്രീകള്‍ക്ക് കെഎസ്ആര്‍ടിസിയില്‍ സൗജന്യ യാത്ര, വയോജനവകുപ്പ്
  • കണ്ണൂരില്‍ വിവാഹ ദിവസം വരന്‍ തൂങ്ങിമരിച്ച നിലയില്‍; മൃതദേഹം കണ്ടത് ഫോട്ടോ ഷൂട്ടിന് വിളിക്കാന്‍ എത്തിയപ്പോള്‍
  • വി ഡി സതീശന്‍ മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു
  • ടീം യുഡിഎഫില്‍ 21 പേര്‍; അര്‍ഹരായ ചിലരെ ഉള്‍പ്പെടുത്താനാകാത്തതില്‍ ദുഃഖമെന്ന് വി ഡി സതീശന്‍
  • അനുനയ നീക്കത്തില്‍ ആഭ്യന്തരം ചെന്നിത്തലയ്ക്ക്; ധനകാര്യം കൈയില്‍വയ്ക്കാന്‍ സതീശന്‍
  • വാഗ്ദാനങ്ങള്‍ പാലിച്ചു വിജയ്; തമിഴ്‌നാട്ടില്‍ വീട്ടമ്മമാരുടെ അക്കൗണ്ടില്‍ ആയിരം രൂപയെത്തി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions