യു.കെ.വാര്‍ത്തകള്‍

237 മില്യണ്‍ പൗണ്ട് നിക്ഷേപത്തോടെ പുതിയ ഡയഗ്‌നോസ്റ്റിക് സെന്ററുകള്‍ വരുന്നു; ആരോഗ്യപരിശോധനകള്‍ ഇനി എളുപ്പം

ഇംഗ്ലണ്ടിലുടനീളം രോഗികള്‍ക്ക് കൂടുതല്‍ വേഗത്തിലും സൗകര്യപ്രദമായും പരിശോധനകളും സ്‌കാനുകളും ലഭ്യമാക്കുന്നതിനായി സര്‍ക്കാര്‍ 237 മില്യണ്‍ പൗണ്ടിന്റെ നിക്ഷേപം നടത്തും. ഇതിന്റെ ഭാഗമായി എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്യൂണിറ്റി ഡയഗനോസ്റ്റിക് സെന്റര്‍ വിപുലീകരിക്കുകയും പുതുതായി ആരംഭിക്കുകയും ചെയ്യും. ആകെ 36 സിഡിസികള്‍ക്ക് വികസന പദ്ധതികള്‍ പ്രയോജനകരമാകും.

4 പുതിയ കേന്ദ്രങ്ങള്‍ ഗോര്‍ട്ടണ്‍, ലൂട്ടണ്‍, ബോസ്റ്റണ്‍, ബിഡിഫോര്‍ഡ് എന്നിവിടങ്ങളില്‍ കൂടി തുറക്കും. 17 ഓളം കേന്ദ്രങ്ങള്‍ വിപുലീകരിക്കും. 15 കേന്ദ്രങ്ങള്‍ പുതുക്കുകയും പുതിയ സേവനങ്ങള്‍ തുടങ്ങുകയും ചെയ്യും.

ഈ കേന്ദ്രങ്ങളില്‍ എംആര്‍ഐ, സിടി സ്‌കാന്‍, അള്‍ട്രാസൗണ്ട് പോലുള്ള പ്രധാന പരിശോധനകള്‍ക്കൊപ്പം ഓഡിയോളജി, കണ്ണ് പരിശോധന, ശ്വാസകോശ സംബന്ധമായ ചികിത്സകള്‍ എന്നിവയും ലഭ്യമാകും.

2025-ല്‍ എന്‍എച്ച്എസ് 29 മില്യണ്‍ പരിശോധനകള്‍ നടത്തിയിരുന്നു. ഇതുവരെ കണ്ട ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.

രോഗങ്ങള്‍ നേരത്തെ കണ്ടെത്തുന്നത് ഭാഗ്യത്തിന്റെ കാര്യമായി മാറരുത്. എല്ലാവര്‍ക്കും സമയബന്ധിത പരിശോധനയും ചികിത്സയും ലഭിക്കണം. സിഡിസികള്‍ വഴി ആളുകള്‍ക്ക് വീട്ടിനടുത്ത് തന്നെ പരിശോധനകള്‍ ചെയ്യാന്‍ ഇനി സാധിക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിങ് വ്യക്തമാക്കി.

വികസനം രോഗികള്‍ക്ക് കൂടുതല്‍ സൗകര്യപ്രദമായ സേവനങ്ങള്‍ നല്‍കുകയും കാത്തിരിപ്പ് സമയം കുറയ്ക്കുകയും ചെയ്യും.

രോഗങ്ങള്‍ നേരത്തെ കണ്ടെത്തിയാല്‍ മികച്ച ചികിത്സ ഉറപ്പാക്കാം. ഹോസ്‌പിറ്റലിലേക്ക് യാത്ര കുറവും കൂടുതല്‍ സൗകര്യം അരികില്‍ തന്നെ ലഭ്യമാവുകയും ചെയ്യും. കാത്തിരിപ്പ് സമയം കുറയും. എന്‍എച്ച്എസ് ഇംഗ്ലണ്ടിന്റെ വെയ്റ്റിങ് ലിസ്റ്റ് കുറയാന്‍ ഇത് വളരെ ഫലപ്രദമാകുമെന്നു പ്രതീക്ഷിക്കുന്നു.

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions