ചരമം

മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു

മകനും കുടുംബത്തോടും ഒപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായെത്തിയ മലയാളി ടെല്‍ഫോര്‍ഡില്‍ അന്തരിച്ചു. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന ആല്‍ബിന്റെ പിതാവ് ആന്റണി തോമസ്(60) ആണ് അണുബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മരിച്ചത്. മാര്‍ച്ച് 22 ന് മകന്‍ ആല്‍ബിന്റെ അടുത്ത് ഭാര്യ ജോളിയുമായി എത്തിയതായിരുന്നു ആന്റണി. യാതൊരു കുഴപ്പവുമില്ലായിരുന്ന ആന്റണിക്ക് ഈസ്റ്റര്‍ കഴിഞ്ഞ ഉടനെ കൈകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുകയും തുടര്‍ന്ന് വയ്യാതാകുകയും ചെയ്തു. ഉടനെ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആകുകയും രോഗകാരണം അദ്ദേഹത്തിന്റ നട്ടെല്ലിലുണ്ടായ എപിഡ്യൂറല്‍ അബ്സെസ്സ് എന്നാണ് എന്ന് കണ്ടുപിടിക്കുകയും ചെയ്തു.

തുടര്‍ന്ന് സര്‍ജറി നടത്തുകയും രോഗാവസ്ഥയില്‍ നേരിയ പുരോഗമനം ഉണ്ടാകുകയും ചെയ്തിരുന്നു. പക്ഷെ രണ്ട് ദിവസം മുമ്പ് ഉണ്ടായ ആന്തരിക രക്ത സ്രാവത്തെ തുടര്‍ന്ന് സ്ഥിതി ഗുരുതരമായി. തുടര്‍ന്ന് സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ റോയല്‍ സ്റ്റോക്ക് ഹോസ്പിറ്റലില്‍ വച്ച് മരണപ്പെടുകയാണുണ്ടായത്. സംസ്‌കാരം പിന്നീട്.

ആന്റണി തോമസ് മലേപ്പറമ്പില്‍ ചിറ്റാരിക്കാല്‍ മണ്ഡപം സ്വദേശിയാണ്. 23 വര്‍ഷത്തോളം ഇന്ത്യന്‍ ആര്‍മിയില്‍ സേവനം ചെയ്ത ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുകയായിരുന്നു. ആര്‍മിയില്‍ റഡാര്‍ ഓപ്പറേറ്റര്‍ ആയിരുന്നു. അദ്ദേഹം നല്ലൊരു കൃഷിക്കാരന്‍ കൂടിയായിരുന്നു. ആന്റണിയുടെ ഭാര്യ ജോളി കുര്യന്‍ കമ്മാടം സ്‌കൂളിലെ റിട്ട.അദ്ധ്യാപിക ആണ്. ടെല്‍ഫോര്‍ഡില്‍ താമസിക്കുന്ന മകന്‍ ആല്‍ബിന്‍ ഒരു അപ്ലിക്കേഷന്‍ സ്‌പെഷ്യലിസ്‌റ് ആയി ജോലി ചെയ്യുന്നു. ആല്‍ബിന്റെ ഭാര്യ ജാക്വിലിന്‍ ജോയ്. മകള്‍ കരോളിന്‍ സൗദിയില്‍ ഫാര്മസിസ്‌റ് ആയി ജോലി ചെയ്യുന്നു, ഭര്‍ത്താവ് അമല്‍ അലക്‌സ്. കൊച്ചുമക്കള്‍ സ്റ്റീവന്‍ തോമസ്, സാറ സാവിയോ.

  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  • റെക്‌സാമിലെ ടിന്റു മാത്യുവിന്റ സംസ്‌കാരം 23 ന്
  • പ്രതീഷിന്റെ മരണം ഹൃദയാഘാതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്
  • മലയാളി യുവാവ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ താമസ്ഥലത്ത് മരിച്ച നിലയില്‍
  • ഏക മകനെ തനിച്ചാക്കി കാന്‍സര്‍ പോരാളിയായ മലയാളി നഴ്സ് കാര്‍ഡിഫില്‍ വിടവാങ്ങി
  • പോര്‍ട്‌സ്മൗത്തില്‍ മരണമടഞ്ഞ മിഥുന്‍ ചന്ദ്രന് വിട നല്കി മലയാളി സമൂഹം
  • യുകെ മലയാളി മുരളി ടി നായരുടെ സംസ്‌കാരം ഏപ്രില്‍ ഒന്നിന് ക്രോയിഡോണില്‍
  • ഓസ്‌ട്രേലിയയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരണമടഞ്ഞു
  • മൈസൂരുവില്‍ ബസ് ഡിവൈഡറില്‍ ഇടിച്ചുകയറി അപകടം; 4 മലയാളികള്‍ക്ക് ദാരുണാന്ത്യം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions