യു.കെ.വാര്‍ത്തകള്‍

യഹൂദര്‍ക്കെതിരായ ആക്രമണങ്ങള്‍: നിയമ നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

യുകെയില്‍ യഹൂദര്‍ക്കെതിരായ അക്രമങ്ങള്‍ വര്‍ധിക്കവേ ഹേറ്റ് ക്രൈം കേസുകള്‍ വേഗത്തില്‍ പരിഗണിക്കാന്‍ നിര്‍ദ്ദേശം. അധിക്ഷേപങ്ങളും ആക്രമണങ്ങളും തുടര്‍കഥകളാണെന്ന് യഹൂദ സമൂഹം വ്യക്തമാക്കുന്നു. ഇതേ തുടര്‍ന്നു വേഗത്തില്‍ ചാര്‍ജ് ചുമത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പാര്‍ക്കിന്‍സ് നിര്‍ദ്ദേശം നല്‍കി. ഗോള്‍ഡേഴ്‌സ് ഗ്രീനില്‍ രണ്ട് യഹൂദര്‍ക്കു നേരെ കത്തി ആക്രമണവും യഹൂദര്‍ താമസിക്കുന്ന സ്ഥലങ്ങളിലെ തീയിടല്‍ ഉള്‍പ്പെടെ ഹേറ്റ് ക്രൈമുകള്‍ രാജ്യത്ത് കടുത്ത ഭീഷണി ഉയര്‍ത്തുകയാണ്.

2024 ലെ സൗത്ത് പോര്‍ട്ട് ആക്രമണത്തിന് പിന്നാലെ രാജ്യത്തുണ്ടായ കലാപങ്ങളില്‍ വേഗത്തിലുള്ള നടപടികളിലൂടെ നിയന്ത്രിക്കാന്‍ ആയി. ഇതുപോലെ ഹേറ്റ് ക്രൈമുകളും നിയന്ത്രിക്കാനാകുമെന്നാണ് വിലയിരുത്തല്‍. കേസ് വൈകിക്കുന്നത് ഒഴിവാക്കും.

കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിലും വെയില്‍സിലും 1.37 ലക്ഷം ഹേറ്റ് ക്രൈം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും പത്തിലൊന്നില്‍ താഴെ കേസുകളാണ് കോടതിയിലെത്തിയത്. പലര്‍ക്കും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷ്ടമാകും പോലെ കേസ് വൈകുന്നതോടെ പിന്‍വലിക്കല്‍ ഉള്‍പ്പെടെ നടക്കുന്നു. അതിനാല്‍ വേഗത്തില്‍ കേസെടുത്ത് തെളിവെടുത്ത് നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.

  • റിക്രൂട്ട്‌മെന്റ് വെട്ടിക്കുറയ്ക്കാന്‍ എന്‍എച്ച്എസ്; ജീവനക്കാരും രോഗികളും വലയും
  • യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി
  • എനര്‍ജി പ്രൈസ് ഷോക്ക്; ജൂലൈയില്‍ ബില്ലുകള്‍ 209 പൗണ്ട് വര്‍ധിച്ച് 1850 പൗണ്ടിലേക്ക് എത്തുമെന്ന് മുന്നറിയിപ്പ്
  • അവശ്യ വസ്തുക്കള്‍ക്ക് വില നിയന്ത്രണം: സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്ക് കര്‍ക്കശ നിര്‍ദ്ദേശവുമായി സര്‍ക്കാര്‍
  • യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍
  • യാത്രക്കാര്‍ക്ക് ആശ്വാസം; ലണ്ടന്‍ ട്യൂബ് സമരം റദ്ദ് ചെയ്തു
  • യുകെയില്‍ മലയാളി യുവാവ് കുഴഞ്ഞു വീണു മരിച്ചു
  • യുകെ ഭവനവിപണിയ്ക്ക് സമയദോഷം; 32% വരെ വില കുറച്ച് വില്‍ക്കാന്‍ വില്‍പ്പനക്കാര്‍; വാങ്ങാനാളില്ല
  • സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്
  • ലണ്ടനിലെ പ്രതിഷേധ റാലികളില്‍ 43 പേര്‍ അറസ്റ്റില്‍; പതിനായിരങ്ങള്‍ തെരുവിലിറങ്ങി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions