നാട്ടുവാര്‍ത്തകള്‍

കോണ്‍ഗ്രസില്‍ നിന്ന് 11 മന്ത്രിമാര്‍; പുതുമുഖങ്ങളടക്കം ഏകദേശ ധാരണ

കോണ്‍ഗ്രസില്‍ ആരൊക്കെ മന്ത്രിയാകണമെന്ന കാര്യത്തില്‍ ഏകദേശ ധാരണയാകുന്നു. മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനോ എന്‍ ശക്തനോ സ്പീക്കര്‍ ആയേക്കും. മന്ത്രിസഭയില്‍ പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ സാധ്യതയെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തെ മന്ത്രിമാര്‍ ആയവരേക്കാള്‍ പുതുമുഖങ്ങളെ പരിഗണിച്ചേക്കും. കെപിസിസി പ്രഡിഡന്റ് സണ്ണി ജോസഫ്, കെ മുരളീധരന്‍, എ പി അനില്‍ കുമാര്‍, പി സി വിഷ്ണുനാഥ്, എം ലിജു, റോജി എം ജോണ്‍, വി പി സജീന്ദ്രന്‍, ചാണ്ടി ഉമ്മന്‍, ബിന്ദു കൃഷ്ണ, ടി സിദ്ധിഖ്, ഷാനിമോള്‍ ഉസ്മാന്‍, വി ടി ബല്‍റാം എന്നിവരുടെ പേരുകള്‍ പരിഗണിക്കുന്നു. മന്ത്രിസഭയില്‍ ചേരില്ലെന്ന നിലപാടിലായിരുന്ന രമേശ് ചെന്നിത്തല അയഞ്ഞിട്ടുണ്ട്. മുതിര്‍ന്നനേതാവെന്ന നിലയില്‍ അദ്ദേഹത്തിന് സുപ്രധാന വകുപ്പുതന്നെ നല്‍കേണ്ടി വരും. സണ്ണി ജോസഫ് കെപിസിസി പ്രസിഡന്റ് മന്ത്രിസഭയില്‍ ഉണ്ടാകും എന്നുറപ്പ്. മുന്‍ കെപിസിസി പ്രസിഡന്റ് കെ മുരളീധരന്‍ മന്ത്രിസഭയില്‍ ഉണ്ടാകും.

വനിതകളില്‍ കോണ്‍ഗ്രസില്‍ നിന്ന് മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് കൊല്ലത്ത് നിന്ന് ജയിച്ച ബിന്ദുകൃഷ്ണയ്ക്കും അരൂരില്‍ നിന്ന് ജയിച്ച ഷാനിമോള്‍ ഉസ്മാനും ആണ്. എലത്തൂരില്‍ നിന്നും ജയിച്ച വിദ്യാ ബാലകൃഷ്ണനും ചര്‍ച്ചയിലുണ്ട്. ഉറച്ച കെസി പക്ഷക്കാരനായ പി.സി വിഷ്ണുനാഥ് പരിഗണിക്കപ്പെടും. എം.വിന്‍സന്റ് അല്ലെങ്കില്‍ ടി.ജെ വിനോദ് പരിഗണിക്കപ്പെടും. എം.ലിജു അല്ലെങ്കില്‍ കെ. ജയന്ത് പരിഗണിക്കപ്പെടും. മാത്യു കുഴല്‍നാടന്‍ അല്ലെങ്കില്‍ റോജി. എം ജോണ്‍ പരിഗണിക്കപ്പെടും. എ.പി അനില്‍കുമാറോ വി.പി സജീന്ദ്രനോ മന്ത്രിയായേക്കാം. അന്‍വര്‍ സാദത്തിനും സാധ്യത ഉണ്ട്. ഉറച്ച കെസി പക്ഷക്കാരനായ ടി. സിദ്ദിഖിനും സാധ്യതയുണ്ട്. ചാണ്ടി ഉമ്മന്‍ പരിഗണിക്കപ്പെട്ടേക്കാം. വിടി ബല്‍റാം, ഐസി ബാലകൃഷ്ണന്‍ എന്നീ പേരുകളും സജീവ ചര്‍ച്ചയിലുണ്ട്.

  • തിരുവല്ലം ഇരട്ടമരണം: ബൈക്ക് മറിഞ്ഞതല്ല, പിന്നില്‍ കാറിടിച്ചത്; യുവാവ് അറസ്റ്റില്‍
  • വയനാട് കള്ളാടി മണ്ണിടിച്ചിലില്‍ മരണം ഏഴായി; കരാര്‍ കമ്പനിയെ പഴിചാരി സര്‍ക്കാര്‍
  • ഉസ്ബെക്കിസ്താനില്‍ മലയാളി മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെട്ട സംഭവം; കേരളത്തില്‍ കേസെടുത്ത് പൊലീസ്, റീ പോസ്റ്റ്‌മോര്‍ട്ടം നടത്തും
  • കാണാതായ പാക് വിമാനം അറബിക്കടലില്‍ തകര്‍ന്നുവീണു, 5 ക്രൂ അംഗങ്ങളും കൊല്ലപ്പെട്ടു
  • പിഎം ശ്രീ പദ്ധതിക്കെതിരെ നിലപാട് കടുപ്പിച്ച് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്; സര്‍ക്കാരിന് തിരിച്ചടി
  • വയനാട് തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് മണ്ണിടിച്ചില്‍; 5 മരണം, തെരച്ചില്‍ പുരോഗമിക്കുന്നു
  • ഉസ്ബക്കിസ്ഥാനില്‍ മലയാളി വിദ്യാര്‍ത്ഥിനിയെ ലാപ്‌ടോപ് കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി, മലയാളി യുവാവ് അറസ്റ്റില്‍
  • ആരോഗ്യ വകുപ്പിലെ 10വര്‍ഷത്തെ പര്‍ച്ചേസ് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി കെ മുരളീധരന്‍
  • ഒരുവര്‍ഷം മുമ്പ് പോസ്റ്റ് ചെയ്ത വിദ്വേഷ കമന്റ് ; സൗദിയില്‍ നിന്ന് വന്നിറങ്ങിയ 26 കാരന്‍ അറസ്റ്റില്‍
  • ഗതാഗത കുരുക്കിനിടെ കാര്‍ യാത്രക്കാരന് ഹൃദയാഘാതം; ബസില്‍ നിന്നിറങ്ങി രക്ഷിച്ച നഴ്‌സുമാര്‍ക്ക് അഭിനന്ദന പ്രവാഹം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions