യു.കെ.വാര്‍ത്തകള്‍

വന്‍ പ്രതിഷേധ റാലി; ലണ്ടന്‍ കടുത്ത സുരക്ഷാ വലയത്തില്‍

ലണ്ടനില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന വന്‍ പ്രതിഷേധ റാലികളെ മുന്നില്‍കണ്ട് വിദ്വേഷ പ്രസംഗങ്ങള്‍ക്കും അക്രമ പ്രേരണകള്‍ക്കും എതിരെ കടുത്ത നടപടിയുമായി അധികൃതര്‍. പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ ഏകദേശം 4.5 മില്യണ്‍ പൗണ്ട് ചെലവിലുള്ള വന്‍ സുരക്ഷാ ഓപ്പറേഷനാണ് മെട്രോപൊളിറ്റന്‍ പൊലീസ് തയ്യാറാക്കിയിരിക്കുന്നത്.പ്രധാനമന്ത്രി കീര്‍ സ്റ്റര്‍മര്‍ രാജ്യത്തിന്റെ 'ആത്മാവിനായുള്ള പോരാട്ടം' തന്നെയാണ് നടക്കുന്നതെന്ന് മുന്നറിയിപ്പ് നല്‍കി. വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ലണ്ടനില്‍ ഞായറാഴ്ച ഏകദേശം 80,000 പേര്‍ വിവിധ പ്രതിഷേധങ്ങളില്‍ പങ്കെടുക്കുമെന്നാണ് കണക്കുകൂട്ടല്‍. അതേ ദിവസം തന്നെ എഫ് എ കപ്പ് ഫൈനല്‍ നടക്കുന്നതിനാല്‍ സുരക്ഷാ സജ്ജീകരണങ്ങള്‍ അതീവ ശക്തമാക്കിയിട്ടുണ്ട്.

വലതുപക്ഷ പ്രവര്‍ത്തകനായ ടോമി റോബിന്‍സണ്‍ നയിക്കുന്ന യൂണൈറ്റ് ദി കിങ്ഡം റാലിയും, പാലസ്തീന്‍ അനുകൂല സംഘടനകള്‍ സംഘടിപ്പിക്കുന്ന നക്ക്ബ ഡേ പ്രതിഷേധവും പ്രധാന വെല്ലുവിളികളായി പൊലീസ് കാണുന്നു. 1948ല്‍ ഇസ്രായേല്‍ രൂപീകരണ സമയത്ത് നടന്ന പാലസ്തീന്‍ ജനങ്ങളുടെ കുടിയൊഴിപ്പിക്കലിനെയാണ് 'നക്ക്ബ' എന്ന് വിശേഷിപ്പിക്കുന്നത്.

പ്രതിഷേധങ്ങള്‍ നിയന്ത്രിക്കാന്‍ 4,000ത്തിലധികം പൊലീസുകാരെ വിന്യസിക്കാനാണ് തീരുമാനം. ആവശ്യമെങ്കില്‍ ആര്‍മര്‍ഡ് വാഹനങ്ങളും ഉപയോഗിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലണ്ടനില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇത്ര വലിയ സുരക്ഷാ നീക്കം അപൂര്‍വമാണ്.

സോഷ്യല്‍മീഡിയയിലൂടെയുള്ള വിദ്വേഷ പ്രചാരണങ്ങളും പ്രത്യേകം നിരീക്ഷിച്ചുവരികയാണ്.

  • ബെഡ്ഫോര്‍ഡിലെ കൂട്ടക്കൊല: പ്രതി ദക്ഷിണാഫ്രിക്കയില്‍ പിടിയില്‍
  • യുകെയില്‍ കൊടുംചൂട് തുടരുന്നു; എന്‍എച്ച്എസിന് തലവേദന കൂടി
  • ബെഡ്ഫോര്‍ഡില്‍ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തിയ പ്രതിയ്ക്കായി ജാഗ്രത
  • യുകെപിആര്‍ പരിഷ്‌കാരം: പങ്കാളികള്‍ക്കും ചില ആശ്രിതര്‍ക്കും ഇളവ് ലഭിച്ചേക്കും
  • ക്ലാക്ടണിലെ ഫരാഗിന്റെ രാജി അബദ്ധമായി! റിഫോം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് മുന്നറിയിപ്പ്
  • യുകെയില്‍ ലൈംഗികതയിലൂടെ ഷിഗെല്ല പടരുന്നു! മുന്നറിയിപ്പ് പുറപ്പെടുവിച്ച് വിദഗ്ധര്‍
  • പ്രധാനമന്ത്രിയാകാന്‍ ആന്‍ഡി ബേണ്‍ഹാമിന് പിന്തുണ ഉറപ്പായി; 322 പേരും പിന്തുണച്ചോടെ തിരഞ്ഞെടുപ്പ് എതിരില്ലാതെ
  • ലോകകപ്പ് കൊണ്ടുവന്നാല്‍ ഇംഗ്ലണ്ടില്‍ ബാങ്ക് ഹോളിഡേ! ആഘോഷിക്കാന്‍ അവസരം
  • നേതൃമാറ്റം ഉറപ്പായതോടെ ഇമേജ് വീണ്ടെടുത്ത് ലേബര്‍ പാര്‍ട്ടി; സര്‍വേയിലും മുന്നില്‍
  • ഇന്ത്യ-യുകെ സ്വതന്ത്ര വ്യാപാര കരാര്‍ അടുത്തയാഴ്ച; മദ്യ ഉപഭോക്താക്കള്‍ക്ക് നേട്ടമാകും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions