യു.കെ.വാര്‍ത്തകള്‍

സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള മത്സരത്തില്‍ ഇറങ്ങുമെന്ന് വെസ് സ്ട്രീറ്റിംഗ്


കീര്‍ സ്റ്റാര്‍മറുടെ പിന്‍ഗാമിയാകാനുള്ള നേതൃ തെരഞ്ഞെടുപ്പ് വന്നാല്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ്. ആശയ പോരാട്ടം ഉണ്ടാകണമെന്നും ആശയങ്ങളുടെ പേരില്‍ ചര്‍ച്ച ചെയ്ത് പുതിയ നേതൃത്വം വരണമെന്നും വെസ് സ്ട്രീറ്റിംഗ് പറയുന്നു. ലേബര്‍ സര്‍ക്കാര്‍ അധികാരമേറിയ ശേഷം പല മേഖലകളിലും വ്യക്തമായ നടപടികള്‍ ഉണ്ടായില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അശയങ്ങള്‍ പങ്കുവയ്ക്കാനുള്ള അവസരം പോലും ഇല്ലെന്നും അദ്ദേഹം തുറന്നടിച്ചു.

ശൈത്യ കാല ഇന്ധന സഹായം കുറച്ചത് തെറ്റായ തീരുമാനമായി. പാര്‍ട്ടിക്കുള്ളില്‍ സ്വതന്ത്ര നയ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ യൂറോപ്യന്‍ യൂണിയനുമായി ബ്രിട്ടന്‍ കൂടുതല്‍ അടുത്ത ബന്ധം സ്ഥാപിക്കണമെന്നും ബ്രക്‌സിറ്റ് തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു. വീണ്ടും യൂറോപ്യന്‍ യൂണിയന്റെ ഭാഗമാകണം. ബ്രിട്ടന്റെ സമ്പദ് വ്യവസ്ഥയ്ക്കും വ്യാപാരം ശക്തമാക്കാനും റഷ്യന്‍ ഭീഷണികളെ ചെറുക്കാനും അമേരിക്കയുടെ ചില നയങ്ങളെ പ്രതിരോധിക്കാനും യൂറോപ്യന്‍ യൂണിയനൊപ്പം നില്‍ക്കുന്നത് സഹായിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആന്‍ഡി ബേണ്‍ഹാം ലേബറിന്റെ നേതൃപോരാട്ടത്തില്‍ ഉണ്ടാകുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ടെങ്കിലും, അതിന് ആദ്യം മേക്കര്‍ഫീല്‍ഡിലെ ഉപതെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്ത് വിജയിപ്പിക്കണമെന്ന കടമ്പ ബാക്കിയാണ്.

ലേബര്‍ നേതൃമത്സരത്തില്‍ ബേണ്‍ഹാം ഉണ്ടാകുന്നതാണ് ശരിയെന്ന് സ്ട്രീറ്റിംഗ് പറഞ്ഞു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ മേയര്‍ പദവിയിലുള്ള ബേണ്‍ഹാം ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് എംപിയായെങ്കില്‍ മാത്രമാണ് പാര്‍ട്ടി നേതൃപദവിക്ക് സാധ്യത. പാര്‍ട്ടിക്കും, രാജ്യത്തിനുമായി മികച്ചതും, ഉത്തരവാദിത്വപരവുമായ കാര്യമാണ് പ്രധാനമന്ത്രി ചെയ്യേണ്ടതെന്ന് സ്ട്രീറ്റിംഗ് ആവശ്യപ്പെട്ടു.

  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions