നാട്ടുവാര്‍ത്തകള്‍

കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്; തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്

പേരാമ്പ്രയില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ച സംഭവത്തില്‍ വന്‍ വഴിത്തിരിവ്. തീപിടിത്തം ആസൂത്രിതമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. മരിച്ച സോനയെ കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം നടത്തുകയാണ്. അപകടത്തിന് മുന്‍പ് ഒരു സ്ത്രീ പെട്രോള്‍ വാങ്ങിയതിന്റെ തെളിവ് കിട്ടിയെന്ന് പൊലീസ് പറയുന്നു. ഇതാരാണെന്ന് സ്ഥിരീകരിക്കാനുള്ള അന്വേഷണത്തിലാണ് പൊലീസ്. വാഹനത്തിന്റ തകരാര്‍ അല്ല തീപിടിത്തത്തിന് കാരണമെന്ന് പരിശോധനയില്‍ വ്യക്തമായിരുന്നു. തീ പടര്‍ന്നത് എന്‍ജിനില്‍ നിന്നല്ല എന്നും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധനയില്‍ ബോധ്യമായി. കാറില്‍ പെട്രോളുമായി പോകവേയായിരുന്നു തീപിടിത്തമെന്നാണ് സൂചന.

സോനയും ഭര്‍ത്താവ് രജിന്‍ ലാലും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. അപകടം നടന്ന ദിവസം സോന ബന്ധുവിന്റെ വീട്ടിലായിരുന്നു. അന്ന് പുറത്തു പോയ സോന എന്തെല്ലാം കാര്യങ്ങള്‍ ചെയ്തുവെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അന്ന് വൈകിട്ടാണ് സോനയെ രജിന്‍ ലാല്‍ വന്ന് വിളിച്ചു കൊണ്ടുപോയത്. വീട്ടിലേക്കുള്ള വഴിയിലാണ് അപകടമുണ്ടായത്.

60 ശതമാനത്തിലേറെ പൊള്ളലേറ്റ രജിന്‍ ലാല്‍ ചികിത്സയിലാണ്. രജിന്‍ ലാലിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കാറിന്റെ പിന്‍സീറ്റിലാണ് സോന ഇരുന്നിരുന്നത്. പെട്രോളിന്റെ മണം തനിക്ക് കിട്ടി. എന്താണ് പെട്രോളിന്റെ മണം എന്ന് താന്‍ ചോദിച്ചപ്പോഴേക്കും തീ പടര്‍ന്നു എന്നാണ് രജിന്‍ ലാലിന്റെ മൊഴി.

അതേസമയം, മരിക്കുന്ന ദിവസവും സോനയുമായി റിജിന്‍ ലാല്‍ വഴക്കിട്ടിരുന്നുവെന്ന് ബന്ധു സത്യന്‍ പറഞ്ഞു. സോനയെ നിരന്തരം പീഡിപ്പിച്ച റിജിന്‍ കുഞ്ഞിന്റെ ഡിഎന്‍എ അടക്കം പരിശോധിക്കണമെന്നാവശ്യപ്പെട്ടു. കാര്‍ കത്തിയ ദിവസം റിജിന്‍ മദ്യപിച്ചിരുന്നതായും സോനയുടെ അമ്മാവന്‍ പറഞ്ഞു.

സോനയുടെ മരണം ആത്മഹത്യയാണോ കൊലപാതകമാണോ എന്ന രീതിയിലാണ് പൊലീസ് അന്വേഷണം നടക്കുന്നത്. ഫോറന്‍സിക് റിപ്പോര്‍ട്ടും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും പരിശോധിച്ച ശേഷം കാര്യത്തില്‍ വ്യക്തത വരുത്തുമെന്നാണ് പൊലീസ് കുടുംബത്തോട് പറഞ്ഞത്.

സോന ഭര്‍ത്താവില്‍ നിന്നും നിരന്തരം പീഡനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നതായി കുടുംബം ആരോപിച്ചു. നേരിട്ട പീഡനങ്ങളെല്ലാം സോന മാതൃ സഹോദരിയുടെ മകളോട് പറഞ്ഞിരുന്നു. കാര്‍ കത്തിയ ദിവസം സോനയും ഭര്‍ത്താവും ഇവരുടെ വീട്ടിലെത്തിയിരുന്നു. ഈ സമയം റിജിന്‍ ലാല്‍ മദ്യപിച്ചിരുന്നതായും സോന ഫോണ്‍ ചെയ്തപ്പോള്‍ താന്‍ മദ്യപിക്കുകയാണെന്ന് റിജിന്‍ പറഞ്ഞിരുന്നതായും കുടുംബം ആരോപിക്കുന്നു. കാറിന്റെ പിന്‍സീറ്റിലാണ് സോനയുടെ മൃതദേഹമുണ്ടായിരുന്നത്. തീപിടിത്തമുണ്ടായത് കാറിന്റെ പിറകില്‍ നിന്നാണെന്ന ഫോറന്‍സികിന്റെ കണ്ടെത്തലും കുടുംബത്തിന്റെ സംശയങ്ങള്‍ ഇരട്ടിയാക്കുന്നു.

  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  • സെല്‍ഫ് എന്യുമറേഷന്‍ സെന്‍സസ് നടപടികള്‍ക്ക് തുടക്കം; പ്രവാസി മലയാളികള്‍ക്ക് ബാധകമാകില്ല
  • നീറ്റ് പുനഃപരീക്ഷ നടക്കാനിരിക്കെ ഇന്ത്യയില്‍ ടെലഗ്രാമിന് നിയന്ത്രണം
  • ബാങ്കോക്കില്‍നിന്ന് എത്തിച്ചത് 11.82 കോടിയുടെ ഹൈഡ്രോപോണിക് കഞ്ചാവ്; മുന്‍ മിസ്സിസ് കേരള മത്സരാര്‍ഥി മുംബൈയില്‍ പിടിയില്‍
  • കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ്; മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും മുദ്രവച്ച കവറില്‍ ഹാജരാക്കണമെന്ന് ഹൈക്കോടതി
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions