യു.കെ.വാര്‍ത്തകള്‍

യുകെയില്‍ തൊഴിലില്ലായ്മ 5 ശതമാനത്തിലേക്ക്; ജോബ് വേക്കന്‍സികള്‍ 5 വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍

യുകെയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ധിച്ചതായി സ്ഥിരീകരിച്ച് ഔദ്യോഗിക കണക്കുകള്‍. ജോബ് വേക്കന്‍സികള്‍ അഞ്ച് വര്‍ഷത്തെ താഴ്ന്ന നിലയിലേക്ക് എത്തിയെന്നതും ജോലിക്കാരെ സംബന്ധിച്ച് പ്രധാന ആഘാതമാണ്.

നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പ്രകാരം 2026 ജനുവരിക്കും, മാര്‍ച്ചിനും ഇടയില്‍ തൊഴിലില്ലായ്മ നിരക്ക് 5 ശതമാനത്തിലാണ്. ഏപ്രില്‍ മാസത്തിലെ 4.9 ശതമാനത്തില്‍ നിന്നുമാണ് ഈ വര്‍ധന. ഒരു വര്‍ഷം മുന്‍പത്തെ നിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 0.5 ശതമാനം വര്‍ധനയാണ് ഇത്.

അതേസമയം, കഴിഞ്ഞ മാസം പേറോളിലുള്ള ജോലിക്കാരുടെ എണ്ണത്തില്‍ 0.3% ഇടിവും രേഖപ്പെടുത്തി. യുകെയിലെ വേക്കന്‍സികളുടെ എണ്ണം ഫെബ്രുവരിക്കും, ഏപ്രിലിനും ഇടയില്‍ 705,000 എന്ന നിലയിലേക്കും കുറഞ്ഞു.

ഇതിന് മുന്‍പുള്ള മൂന്ന് മാസങ്ങളെ അപേക്ഷിച്ച് 28,000 വേക്കന്‍സികളുടെ കുറവാണിത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും താഴ്ന്ന നിലയിലേക്ക് തൊഴിലവസരങ്ങള്‍ എത്തുന്നത്. വേക്കന്‍സികള്‍ ഏറ്റവും കൂടുതല്‍ ഇടിഞ്ഞത് ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ മേഖലകളിലാണ്. ചെലവുകള്‍ കുതിച്ചുയര്‍ന്നതോടെ ജോലികള്‍ വെട്ടിക്കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുന്നതായി പബ്ബുകളും, ഷോപ്പും, റെസ്റ്റൊറന്റ് ഉടമകളും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

എന്‍എച്ച്എസില്‍ നിലവില്‍ നികത്തപ്പെടാതെകിടക്കുന്നതു പതിനായിരക്കണക്കിന് ഒഴിവുകളാണ്. അതില്‍ കൂടുതല്‍ നഴ്‌സിംഗ് ഒഴിവുകളാണ്. ഉള്ളവരെക്കൊണ്ട് അമിത ജോലി ചെയ്യിച്ചാണ് മുന്നോട്ടു പോകുന്നത്.

എന്നാല്‍ ഇതിനിടയിലും ബജറ്റ് ലാഭിക്കാന്‍ ട്രസ്റ്റുകള്‍ക്ക് മേല്‍ സമ്മര്‍ദം ചെലുത്തുകയാണ് ഗവണ്‍മെന്റ്. ഇതിന്റെ ഫലമായി 21,000 ജോലിക്കാരെയെങ്കിലും ട്രസ്റ്റുകള്‍ പിരിച്ചുവിടുമെന്നാണ് മുന്നറിയിപ്പ്. 2028 ആകുന്നതോടെ ആശുപത്രികളിലും, മറ്റ് ആരോഗ്യ സംവിധാനങ്ങളിലുമായി 21,000 പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് യുണീഷന്‍ പറഞ്ഞു.

ഈ വര്‍ഷം മുതല്‍ ട്രസ്റ്റുകള്‍ ബജറ്റില്‍ ലാഭം കണ്ടെത്തണമെന്നാണ് ഗവണ്‍മെന്റ് നിര്‍ദ്ദേശം. ഇതിനായി ആശുപത്രികള്‍, കമ്മ്യൂണിറ്റി, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസുകളില്‍ നിന്നായി ജോലിക്കാരെ കുറയ്ക്കാന്‍ നിര്‍ബന്ധിതമാകുകയാണ് ട്രസ്റ്റുകളെന്ന് യൂണിയന്‍ ചൂണ്ടിക്കാണിക്കുന്നു.

നഴ്‌സുമാര്‍ക്കും, മറ്റ് ക്ലിനിക്കല്‍ സ്റ്റാഫിനും ഉള്‍പ്പെടെ ജോലി നഷ്ടമാകുമെന്ന് തങ്ങളുടെ ഗവേഷണം വ്യക്തമാക്കുന്നതായി യൂണിയന്‍ പറഞ്ഞു. വേക്കന്‍സികള്‍ ഫ്രീസ് ചെയ്തും, റീസ്ട്രക്ചര്‍ ചെയ്തും, ഏജന്‍സി ജീവനക്കാരെ ഉപയോഗിക്കു ഉപയോഗിക്കുന്നത് കുറച്ചുമാണ് ട്രസ്റ്റുകള്‍ ലക്ഷ്യം കണ്ടെത്തുക.

  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions