യു.കെ.വാര്‍ത്തകള്‍

യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ ആയി ഹരിയാന സ്വദേശി

ഇരുപതാം വയസ്സില്‍ ബ്രിട്ടനിലെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ഹരിയാന സ്വദേശി മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ, ഇന്ത്യന്‍ വംശജനായ മേയറാകുന്നു. പത്ത് വയസ്സുവരെ ഹരിയാനയിലെ റോത്തക്കില്‍ താമസിച്ചിരുന്ന തുഷാര്‍ കുമാര്‍ എല്‍സ്ട്രീ ആന്‍ഡ് ബോറെഹാംവുഡ് ടൗണ്‍ കൗണ്‍സിലിന്റെ മേയറായി കഴിഞ്ഞയാഴ്ച്ചയായിരുന്നു ചുമതല ഏറ്റെടുത്തത്. ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തുനിന്നാണ് അദ്ദേഹം മേയര്‍ പദവിയിലെത്തിയിരിക്കുന്നത്.


2023 മെയ് മാസത്തില്‍ ആദ്യമായി കൗണ്‍സിലര്‍ ആകുമ്പോള്‍ തുഷാര്‍, ലണ്ടന്‍ കിംഗ്‌സ് കോളേജില്‍ രണ്ടാം വര്‍ഷ അണ്ടര്‍ഗ്രാഡ്വേറ്റ് വിദ്യാര്‍ത്ഥിയായിരുന്നു. രാഷ്ട്രതന്ത്രമായിരുന്നു അദ്ദേഹത്തിന്റെ വിഷയം. വിദ്യാഭ്യാസ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ 13 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു റോത്തക്കില്‍ നിന്നും യു കെയിലേക്ക് കുടിയേറിയത്. ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച തുഷാര്‍ 832 വോട്ടുകള്‍ നേടി. റീകൗണ്ടിംഗ് ആവശ്യമായി വന്ന വോട്ടെണ്ണലില്‍ കേവലം ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് അദ്ദേഹം കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയത്.

  • എന്‍എച്ച്എസില്‍ ചരിത്രത്തിലെ ഏറ്റവും ഗുരുതരമായ മരുന്നു ക്ഷാമം; രോഗികള്‍ കടുത്ത സമ്മര്‍ദ്ദത്തില്‍
  • 16 വയസില്‍ താഴെയുള്ളവര്‍ക്കുള്ള സോഷ്യല്‍ മീഡിയ നിരോധനം; ആശങ്കയുമായി യുകെയിലെ കൗമാരക്കാര്‍
  • യുദ്ധം അവസാനിച്ചാലും 2028 വരെയെങ്കിലും ഭക്ഷ്യവില ഉയര്‍ന്ന് നില്‍ക്കുമെന്ന് മുന്നറിയിപ്പ്; പണപ്പെരുപ്പവും, ഊര്‍ജ പ്രതിസന്ധി തുടരും
  • മദ്യപിച്ച് വാഹനാപകടമുണ്ടാക്കിയ മലയാളിയ്ക്ക് 20 മാസം ഡ്രൈവിംഗ് വിലക്ക്
  • വമ്പന്‍ ഓഫറുമായി മോറിസണ്‍; മിക്ക ഉത്പന്നങ്ങള്‍ക്കും 10 % ഡിസ്‌കൗണ്ട്
  • യുകെയില്‍ താപനില 39 ഡിഗ്രി വരെ ഉയരാന്‍ സാധ്യത; സൂര്യാഘാത മുന്നറിയിപ്പ്
  • 13 മാസം പ്രായമായ കുഞ്ഞിനെ ലൈംഗിക ചൂഷണത്തിന് ഇരയാക്കി കൊന്നു; അധ്യാപകന്‍ കുറ്റക്കാരനെന്ന് കോടതി
  • വ്യാഴാഴ്ചയോടെ രണ്ടാം ഉഷ്ണതരംഗത്തിന് തുടക്കം; താപനില 30 ഡിഗ്രി കടന്ന് കുതിക്കും
  • യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷയില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറച്ച് ലെന്‍ഡര്‍മാര്‍
  • 343 ദിവസം കൊണ്ട് 13 രാജ്യങ്ങള്‍ ഒറ്റയ്ക്ക് നടന്നു കണ്ടു മുന്‍ എന്‍എച്ച്എസ് നഴ്‌സ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions